രണ്ടു പെൺമക്കളുടെയും മനോഹരമായ ചിത്രം പങ്കുവെച്ചു നടിയും അവതാരകമായ പേളി മാണി. അനുജത്തിയെ ആദ്യമായി കാണുന്ന നിലയുടെ ചിത്രമാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. പൊന്നോമനയെ ചേർത്തുപിടിച്ച് ഒരു കുഞ്ഞു മുത്തം കൊടുക്കുന്ന നിലയെയാണ് ചിത്രത്തിൽ കാണുന്നത്.” കുഞ്ഞു വയറിൽ ആയിരിക്കുമ്പോൾ അത് ഫസ്റ്റ് കിക്ക് ആയിരുന്നു.ഒടുവിൽ ഒരു ചുംബനം കൈമാറാൻ അവർ പരസ്പരം കണ്ടുമുട്ടുകയാണ്.ബിഗ് സിസ്റ്റർ ലവ്.അവളുടെ കുഞ്ഞനിയത്തെ ആദ്യമായി കണ്ടപ്പോൾ “എന്നായിരുന്നു ചിത്രത്തിനൊപ്പം താരം കുറിച്ചത്.
സെലിബ്രിറ്റികൾ അടക്കം നിരവധി പേരായിരുന്നു ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്. ഒരു മണിക്കൂർ കൊണ്ട് 3 ലക്ഷത്തിലധികം ആളുകളാണ് ചിത്രത്തിന് ലൈക്ക് ചെയ്തതും കമന്റ് ചെയ്തതും. ജനുവരി 13നായിരുന്നു പേളിക്കും ബിഗ് ബോസ് താരമായ ശ്രീനിഷ് അരവിന്ദനും മകൾ ജനിക്കുന്നത്.മകളെ ആദ്യമായി കയ്യിലെടുത്ത് നിമിഷം ചേർത്തുവെച്ചുകൊണ്ടാണെന്ന് സന്തോഷവാർത്ത പങ്കുവെച്ചത്.
നീണ്ട ഒമ്പതു മാസങ്ങൾക്ക് ശേഷമാണ് ഞങ്ങൾ ഒടുവിൽ കണ്ടുമുട്ടിയത്. ഞാനിതവളെ ആദ്യമായി കയ്യിലെടുക്കുന്ന ചിത്രമാണ്. അവളുടെ മൃതലമായ ചർമ്മവും കുഞ്ഞ് ഹൃദയമിടിപ്പും എൻറെ ജീവിതത്തിലെ ഏറ്റവും വിലമതിക്കുന്ന നിമിഷമായി കാണുന്നു. ഒരു പെൺകുട്ടിയുടെ കൂടെ അമ്മയായി എന്നോർക്കുമ്പോൾ എനിക്ക് ഒരുപാട് അഭിനന്ദനങ്ങൾ തോന്നുന്നു. എന്നായിരുന്നു താരം സമൂഹമാധ്യമത്തിലൂടെ സന്തോഷവാർത്ത പങ്കുവെച്ചുകൊണ്ട് എഴുതിയത്.