in

സൂപ്പർസ്റ്റാർ ആണെന്ന് അറിയാതെ പ്രേമിച്ചു ;  അല്ലു അർജുനെ പ്രണയിച്ച കോടീശ്വരിയായ സ്നേഹ റെഡ്ഢി

തെലുങ്ക് സിനിമകളോട് പ്രത്യേക ഇഷ്ടം മലയാളികൾക്ക് തോന്നിയത്തിന്റെ പ്രധാനകാരണം അല്ലു അർജുനാണ്. അല്ലു അർജുന്റെ സിനിമകളിലൂടെയാണ് മലയാളികൾ തെലുങ്ക് സിനിമകളുടെ ആരാധകരായ മാറിയത്. ആര്യ ഹാപ്പി ബണ്ണി തുടങ്ങിയ സിനിമകൾ ഒക്കെ മലയാളികളുടെ പ്രിയപ്പെട്ട അല്ലു അർജുൻ ചിത്രങ്ങളാണ്. സമൂഹമാധ്യമത്തിലൂടെ ഭാര്യക്ക് സ്നേഹ വാക്കുകളുമായി നടൻ എത്തിയിരിക്കുകയാണ്.

ഇന്ന് ഭാര്യ സ്നേഹ റെഡ്ഡിയുടെ ജന്മദിനത്തിനു താരം ആശംസകൾ നൽകി. ഭാര്യക്കൊപ്പം ഉള്ള മനോഹരമായ സെൽഫി ചിത്രങ്ങൾക്കൊപ്പം ആണ് താരത്തിന്റെ പിറന്നാളാശംസകൾ. ഇനിയും ഇതുപോലെയുള്ള അത്ഭുതകരമായ നാഴികക്കല്ലുകളിലേക്ക് എന്ന ക്യാപ്ഷനൊപ്പം ആണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

അല്ലു അർജുൻ സിനിമ തെലുങ്ക് സിനിമ ലോകത്ത് വളർന്നുവരുന്ന ഒരു സൂപ്പർസ്റ്റാർ ആണെന്ന് അറിയാതെയായിരുന്നു സ്നേഹ പരിചയപ്പെടുന്നതും അദ്ദേഹവുമായി പ്രണയത്തിൽ ആകുന്നതും. നിരവധി ബിസിനസ് ഗ്രൂപ്പുകൾ ഉള്ള ഒരു വലിയ ധനികന്റെ മകളാണ്. കോടീശ്വരന്റെ മകളായി വളർന്ന സ്നേഹ പഠനം പൂർത്തിയാക്കിയത് അമേരിക്കയിലാണ്. തിരിച്ചുവന്ന അച്ഛൻറെ ബിസിനസ് ഏറ്റെടുക്കാനായിരുന്നു തീരുമാനം. അങ്ങനെയിരിക്കുകയാണ് അല്ലു അർജുനെ കാണുന്നത്. പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.പിന്നീട് ആണ് ബന്ധം വിവാഹത്തിലേക്ക് എത്തുന്നത്.

Written by amrutha

ജീവിത യാത്രയിൽ 29 വർഷം മുൻപ് കൂടെ കൂടിയവൾ ; അഹാനയ്ക്ക് ആശംസകളുമായി കൃഷ്ണകുമാർ

മറഞ്ഞിരിക്കുന്നത് നല്ല കാര്യമല്ല ഒളിച്ചോടാൻ  ഉദ്ദേശമില്ല; പ്രതികരണവുമായി നവ്യാ നായർ