in

രഞ്ജുഷയ്ക്ക് പിന്നാലെ പ്രിയയും, വിയോഗം ആദ്യ കൺമണിയെ കാണാതെ, നോവായി സീരിയൽ ലോകം,ഏക മകളെ നഷ്ടപ്പെട്ട വേദനയിൽ വിതുമ്പി അമ്മ

Television serial star Dr. Priya passed away

ടെലിവിഷന്‍ സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു. എട്ടുമാസം ഗര്‍ഭിണിയായിരുന്നു. നടി രഞ്ജിഷ മേനോന്റെ വിയോഗത്തിന് പിന്നാലെ സീരിയല്‍ രംഗത്തെ മറ്റൊരു നടി കൂടി വിടവാങ്ങിയിരിക്കുകയാണ്. നടി പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയതാണെന്നും അവിടെ വെച്ച്‌ ഹൃദയസ്തംഭനമുണ്ടായെന്നും മരണ വിവരം പങ്കുവെച്ചുകൊണ്ട് നടന്‍ കിഷോര്‍ സത്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കുഞ്ഞ് ഐ.സി.യുവില്‍ ആണെന്നും കിഷോര്‍ സത്യ അറിയിച്ചു.

മലയാള ടെലിവിഷന്‍ മേഖലയില്‍ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോ. പ്രിയ ഇന്നലെ ഹൃദയസ്തംഭനം മൂലം മരിച്ചു. 8 മാസം ഗര്‍ഭിണി ആയിരുന്നു. കുഞ്ഞ് ഐ.സി.യുവിലാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയതാണ്. അവിടെവച്ച്‌ പെട്ടന്ന് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു.

ഏക മകളുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്‌നേഹ കൂട്ടാളിയായി നിന്ന ഭർത്താവിന്റെ വേദന. ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്ബോൾ കാണുന്ന കാഴ്ച മനസ്സിൽ സങ്കട മഴയായി.എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും…. വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി….മനസ് ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നു….ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ…

രഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപ് അടുത്ത ഒന്നുകൂടി….35 വയസ് മാത്രമുള്ള ഒരാൾ ഈ ലോകത്തുനിന്ന് പോകുമ്പോൾ ആദരാജ്ഞലികൾ എന്ന് പറയാൻ മനസ് അനുവദിക്കുന്നില്ല…ഈ തകർച്ചയിൽ നിന്നും പ്രിയയുടെ ഭർത്താവിനെയും അമ്മയേയും എങ്ങനെ കരകയറ്റും…അറിയില്ല…. അവരുടെ മനസുകൾക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ….’, കിഷോർ സത്യ ഫേസ്ബുക്കിൽ കുറിച്ചു.

Written by admin

Esther Anil's new look has gone viral.

‘ചെവിയിൽ പൂവ് ചൂടി സുന്ദരിയായി ‘എസ്തർ അനിൽ’….സ്റ്റൈലിഷ് ലുക്ക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ..!!!

Beloved presenter Pearli Mani's Valakap pictures are going viral on social media

ഞാൻ വീണ്ടും മണവാട്ടി ആയത് പോലെ!!!ആരാധകർ കാത്തിരുന്ന പേളിയുടെ വളകാപ്പ് ചടങ്ങ്