in

പൊന്നാണ് ചക്കരയാണെന്നൊക്കെ  അന്ന് വിളിച്ചു ; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുന്നത് ആ കാരണത്തിന്!! സ്വാസിക

ഈ വർഷം ആദ്യമായിരുന്നു സിനിമ സീരിയൽ രംഗത്ത് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടി സ്വാസിക വിവാഹിതയായത്. നടൻ പ്രേം ജേക്കബ് ആയിരുന്നു താരത്തെ വിവാഹം ചെയ്തത്. ഒരു പ്രണയസാഫല്യമായിരുന്നു സംഭവിച്ചതെന്നും മനം പോലെ മംഗല്യം എന്ന സീരിയലിലെ ലൊക്കേഷനിൽ വച്ചാണ് ഞങ്ങൾ പ്രണയത്തിൽ ആയതെന്നും താരങ്ങൾ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും യൂട്യൂബ് ചാനലിലൂടെ ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും നിമിഷങ്ങളും വ്യക്തമാക്കാറുണ്ട്.

ഇത്തവണത്തെ ഓണം താരങ്ങൾ ഗംഭീരമായാണ് ആഘോഷിച്ചത്.പ്രേമിന്റെ വീട്ടിൽ ഓണം അധികമാഘോഷിക്കാറില്ലെന്നും അതുകൊണ്ട് സ്വാസികയുടെ വീട്ടിലായിരുന്നു ഇത്തവണത്തെ ഓണാഘോഷം എന്നും വ്യക്തമാക്കി.വിവാഹം കഴിഞ്ഞ മാസങ്ങൾ ഇരുവരും ഒരുമിച്ച് അഭിമുഖങ്ങളിൽ ഒന്നും അടുത്തിടെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇപ്പോഴിതാ ആദ്യമായി ഇരുവരും ഒരുമിച്ച് എത്തിയ അഭിമുഖം ഏറെ ശ്രദ്ധ നേടുകയാണ്.

വിവാഹത്തിനുശേഷം സംഭവിച്ച ജീവിതത്തെക്കുറിച്ച് ആയിരുന്നു താരങ്ങൾ വ്യക്തമാക്കിയത്.ഇരുവരും പ്രണയത്തെക്കുറിച്ചും വിവാഹ ജീവിതത്തിന് ശേഷം സംഭവിച്ച പ്രണയത്തെക്കുറിച്ച് പറഞ്ഞു. ആദ്യമായി കാണുമ്പോൾ പുള്ളിക്കാരി സ്റ്റേറ്റ് അവാർഡ് വാങ്ങിയ സമയം ആയിരുന്നു. മനം പോലെ മംഗല്യം എന്ന സീരിയലിൽ ഒരു റീപ്ലേസ്മെൻറ് പോലെയാണ് താൻ വന്നതെന്നും പ്രേമും വ്യക്തമാക്കി.

പ്രേമിക്കുന്ന കാലത്ത് പ്രേം ഭയങ്കര കൊഞ്ചൽ ആയിരുന്നുവെന്നും എപ്പോഴും അങ്ങനെ തന്നെ ആയിരിക്കുമോ എന്നൊക്കെ അന്ന് ചോദിച്ചിരുന്നതും എൻറെ പൊന്നാണ് ചക്കരയാണ് എന്നൊക്കെ പ്രേമിക്കുന്ന സമയത്ത് പറയുമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെ ഒന്നും പറയാറില്ലെന്നും പഴയ മെസ്സേജുകൾ ഇപ്പോഴത്തെ മെസേജുകൾ തമ്മിൽ ഒത്തിരി വ്യത്യാസമുണ്ടെന്നും അതേക്കുറിച്ച് ചോദിക്കുമ്പോൾ ആണ് തങ്ങൾ തമ്മിൽ വഴക്കുണ്ടാകാറുള്ളതും മിഥുനം സിനിമയിലെ ഉർവശി പഴയ കത്തെടുത്ത് കാണിക്കുന്നത് പോലെയാണ് പഴയ വോയിസ് മെസ്സേജ് കാണിക്കുന്നതെന്നും സ്വാസിക പറഞ്ഞു.

Written by amrutha

“ഞാൻ മെലിയണം..എനിക്കതറിയാം പക്ഷെ’…!!! ബോഡി ഷേമിങ് കമന്റുകളോട് പ്രതികരിച്ച അപർണ ബാലമുരളി

3  വയസ്സുള്ളപ്പോൾ ചൂടൻ തേപ്പു പെട്ടിയിൽ കൈവെള്ള പതിപ്പിച്ചത്  ഇന്നും ഓർമ്മയുണ്ട് ; അശ്വതി ശ്രീകാന്ത്