മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ച് പിന്നീട് മലയാളത്തിലും അന്യഭാഷയിലുമായി ഇപ്പോൾ മുൻനിര നടിമാർക്കൊപ്പം എത്തിയിരിക്കുന്ന താരമാണ് അപർണ ബാലമുരളി. തമിഴകത്ത് ഇതിനോടകം താരം സൂപ്പർ താരങ്ങളുടെ നായികയായി അഭിനയിച്ചു കഴിഞ്ഞു.മലയാളത്തിലും നിരവധി നല്ല കഥാപാത്രങ്ങൾ താരത്തെ തേടിയെത്തിയിരുന്നു. ഇപ്പോൾ തീയേറ്ററിൽ നടി പ്രധാനകഥാപാത്രമായി പുറത്തിറങ്ങിയിരിക്കുന്ന ചിത്രം കിഷ്കിന്ധ കാണ്ഡം ആണ്. ചിത്രത്തിൽ ആസിഫ് അലിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
സമൂഹമാധ്യമത്തിലൂടെ നടിക്കെതിരെ ഏറ്റവും അധികം വരുന്നത് ബോഡി ഷേമിങ് കമന്റുകളാണ്.ഈ അടുത്ത് ആയിരുന്നു താരത്തിന്റെ തടി കൂടിയതും അതുമായി ബന്ധപ്പെട്ട ആരാധകർ വിലയിരുത്തൽ നടത്തിയതും. താരത്തിന്റെ തടി കുറയ്ക്കണം എന്ന കമന്റുകൾ നിരവധി കേൾക്കാറുണ്ട് എന്നും ഇത്രത്തോളം ഇത്തരത്തിലുള്ള കമന്റുകളോട് അപർണ പ്രതികരിക്കുന്ന രീതി എങ്ങനെയാണെന്നും അഭിമുഖത്തിലൂടെ വ്യക്തമാക്കി.
താൻ ആരോഗ്യകാരത്തിൽ ഒട്ടും ശ്രദ്ധിക്കാത്ത ഒരാളാണ്. എനിക്ക് മെലിയണമെന്ന് വ്യക്തമായി അറിയാം. തന്റെ തടി കൂടിയിട്ടുണ്ടെന്നും അറിയാം. പക്ഷേ എന്തൊക്കെയായാലും ആരോഗ്യം ശ്രദ്ധിക്കണം. ഹെൽത്തി ആയിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതിന് തടി കൂടി മെലിഞ്ഞു എന്നൊരു അഭിപ്രായം തനിക്കില്ല. തടി കൂടിയാലും മെലിഞ്ഞാലും ഒരാൾ ആരോഗ്യവാനായിരിക്കുന്നതാണ് ഏറ്റവും പ്രധാനം. താൻ ശ്രദ്ധിക്കുന്നത് അതിലാണ് എന്നും അപർണ വ്യക്തമാക്കി