അഭിനേത്രിയായും നർത്തകിയായും അവതാരികയായും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് സരയു മോഹൻ. താരത്തിന്റെ ഭർത്താവ് സംവിധായകൻ സനൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൻറെ വിശേഷങ്ങളുമായി നടി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. “കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ” എന്നാണ് ചിത്രത്തിൻറെ പേര്. ചിത്രത്തിൻറെ റിലീസിനോട് അനുബന്ധിച്ചാണ് ഭർത്താവിനെക്കുറിച്ചും ഭർത്താവ് നടത്തിയ കഠിനാധ്വാനത്തെ കുറിച്ചും സരയൂ സോഷ്യൽ മീഡിയയിൽ എഴുതിയത്.
]വർഷങ്ങളായുള്ള അദ്ദേഹത്തിൻറെ കാത്തിരിപ്പ് ഈ വെള്ളിയാഴ്ചയോടുകൂടി പൂവണിയുകയാണ്. ഒരുപാട് സ്വപ്നം കണ്ട് കയ്യെത്തിപ്പിടിച്ചു എന്ന് കരുതി ഇടത്തിൽ നിന്ന് ഇടറി വീണ വീണ്ടും പിടഞ്ഞ് എഴുന്നേറ്റ് പരിഭവങ്ങൾ ഒന്നുമില്ലാതെ ലക്ഷ്യത്തിലേക്ക് ലക്ഷ്യത്തിനു പുറകെ പോയിട്ടുണ്ട്. ഒരുപാട് കഠിനാധ്വാനത്തിനു ഒടുവിലാണ് ഈ സന്തോഷം നിമിഷത്തിലേക്ക് ഞങ്ങൾ എത്തിച്ചേരുന്നത്. ഒരുപാട് സന്തോഷം സരയു സോഷ്യൽ മീഡിയയിൽ കുറിച്ചു
താരത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം :ഇന്നത്തെ ഈ വെള്ളിയാഴ്ചയിലേക്കുള്ള/വെള്ളിയാഴ്ചയിലുള്ള സനലിന്റെ കാത്തിരിപ്പ് വർഷങ്ങളായുള്ള സ്വപ്നത്തിന് പുറകെയുള്ള ഓട്ടത്തിന്റെ നെടുവീർപ്പ് നിറഞ്ഞതാണ്… അത്രമേൽ സ്വപ്നം കണ്ട്, കയ്യെത്തി പിടിച്ചു എന്ന് കരുതിയ ഇടത്തിൽനിന്ന് ഇടറി വീണ്, വീണ്ടും പിടഞ്ഞെണീറ്റ്, ആരോടും പരിഭവങ്ങൾ ഇല്ലാതെ,ലക്ഷ്യത്തിന് പുറകേ വീണ്ടും വീണ്ടുമോടി തന്നോട് തന്നെയുള്ള മത്സരത്തിൽ ആദ്യ കടമ്പ കടന്ന് എത്തി നിൽക്കുന്ന വെള്ളിയാഴ്ച ആണ്… ഒരുപാട് സിനിമകൾ പ്രേക്ഷകരിലേക്ക് എത്തുന്നു…
നല്ലത് കണ്ടില്ലെന്ന് നടിക്കില്ല എന്ന് മാത്രമല്ല നാലാളിലേക്ക് എത്താൻ കൂടെ നിൽക്കുന്നവരാണ് മലയാളി പ്രേക്ഷകർ… നിറഞ്ഞ പോസ്റ്റേഴ്സിന്റെ അഭാവത്തിലും പ്രൊമോഷൻ വർക്കുകളുടെ കുറവിലുമാണ് സിനിമ തീയേറ്ററുകളിലേക്ക് എത്തുന്നത് എന്നത് സത്യമാണ്… എങ്കിലും നിങ്ങൾക്ക് മുന്നിലേക്ക് ഞങ്ങളുടെ നിറഞ്ഞ പ്രതീക്ഷകളോടെ എന്റെ സച്ചുവിന്റെ ആദ്യ സിനിമ “കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ” വന്ന് ചേരുകയാണ്.. കാണാൻ ശ്രമിക്കുമല്ലോ…. സച്ചൂ.അഭിമാനം… സന്തോഷം… പിന്നിട്ട വഴികൾ പോലെ മുന്നോട്ടുള്ള യാത്രയിലും എന്നെന്നും കൂടെയുണ്ട്….. ഉമ്മ