in

അടിവസ്ത്രം ഇട്ടോണ്ട് ഇങ്ങനെ ഡാൻസ് കളിക്കണോ? ചൊറിയാൻ വന്നവന് കിടിലൻ മറുപടി കൊടുത്ത് ആര്യ ബാബു

അവതാരികയായും അഭിനേത്രിയായും മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ആര്യ ബാബു. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ നടി വീണ്ടും പ്രേക്ഷകശ്രദ്ധ നേടിയെടുക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം തന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും പ്രേക്ഷകരെ അറിയിക്കാറുണ്ട്.

താരത്തിന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഒക്കെ വാർത്തകളിലും ഇടം പിടിക്കാറുണ്ട്.  സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ട്രെൻഡിങ് ആയി പോയിരിക്കുന്ന ജുംക്ക എന്ന ഗാനത്തിന് ചുവടുകളുമായിരിക്കുകയാണ് ആര്യ എത്തിയിരിക്കുകയാണ്. സാരിയിൽ അതിസുന്ദരിയായാണ് ആര്യ വീഡിയോയിൽ എത്തിയിരിക്കുന്നത്. മനോഹരമായ ചുവടുകൾ നൽകിയ  വീഡിയോയ്ക്ക് താഴെ വന്ന ഒരു മോശം കമന്റിന്  താരം തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

നിരവധി നല്ല കമന്റുകൾ വന്നതിനിടയാണ് ഇടയ്ക്ക് ഒരാൾ നാണമില്ലേ ബ്രാ ഇട്ടു കൊണ്ട് ഡാൻസ് കളിക്കാൻ എന്നായിരുന്നു കമൻറ് ഇട്ടത്.  ഉടനെ തന്നെ ആര്യ കമന്റിന് മറുപടിയുമായി എത്തി. അപ്പോൾ ഇടണ്ടായിരുന്നോ എന്നായിരുന്നു താരത്തിന്റെ കുറിക്ക് കൊള്ളുന്ന മറുപടി. താരത്തിന്റെ മറുപടി വളരെ നല്ലതായിട്ടുണ്ട് ഇങ്ങനെ തന്നെയാണ്  പ്രതികരിക്കേണ്ടതെന്നും ആരാധകർ കമൻറുകൾ നൽകി.ഇതിനുമുമ്പും സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്ന മോശം കമന്റുകളോട് ആര്യ പ്രതികരിച്ചിട്ടുണ്ട്. മോശം കമന്റുകൾ അയക്കുന്നവരുടെ മെസ്സേജുകൾ സ്ക്രീൻഷോട്ട് ആയി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചും ആര്യ പ്രതികരിക്കാറുണ്ട്.

 

View this post on Instagram

 

A post shared by Arya Babu (@arya.badai)

Written by amrutha

തുളസി മാലയും മുല്ലപ്പൂവും ചൂടി നന്ദിനി ആയി അമൃത!!! ഐശ്വര്യ റായി തന്നെയാണെന്ന് ആരാധകർ

സ്വപ്നം കണ്ട് കയ്യെത്തി പിടിച്ചുവെന്ന് കരുതിയ ഇടത്തിൽനിന്ന് പിടഞ്ഞെഴുന്നേറ്റു,  ആരോടും പരിഭവങ്ങൾ പറയാതെ : സരയു മോഹൻ