മിനി സ്ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട സരയൂ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.സരയു ഭർത്താവ് സനലും വിവാഹ വാർഷികം ആഘോഷിച്ചത് അടുത്തിടെ ആയിരുന്നു . വിവാഹ വാർഷികത്തിൻറെ സന്തോഷം പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു.
ഇരുവരും വിവാഹം കഴിഞ്ഞിട്ട് 5 വർഷമായി, സന്തോഷത്തോടെ ജീവിതമാണെന്നും ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും സോഷ്യൽ മീഡിയയിലൂടെ കുറിച്ചിരുന്നു. ഇരുവരും ചിത്ങ്ങളും പങ്കുവച്ചിരുന്നു, ഇപ്പോഴിതാ വിവാഹ വാർഷികത്തോടനുബന്ധിച്ച് ഇരുവരും ഒരു യാത്ര പോയവിശേഷങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.കുറുപ്പ് വായിക്കാം: വിവാഹ വാർഷികത്തോട് ചേർന്ന് ഒരു യാത്ര പോവാൻ തീരുമാനിച്ചപ്പോൾ മനസ്സിൽ ഒതുങ്ങിയ ,തിരക്കിൽ നിന്ന മാറിയ ഒരിടത്ത് താമസവും സാധാരണ പോലെ കാർ എടുത്ത് ടൂറിസ്റ്റ് സ്പോട്ട് തപ്പി യാത്രയും ആയിരുന്നു….പക്ഷേ @tentgraam അതിശയിപ്പിച്ചു കളഞ്ഞു…താമസം ,ഭക്ഷണം ,ട്രക്കിങ് എന്നിങ്ങനെ ഒന്നിനൊന്ന് മികച്ചതായ സേവനങ്ങൾ…കൂടെ ഗ്ളാസ്സ്ബ്രിഡ്ജും കാണൽ തരമായി…വളരെ private ആയ ട്രെക്കിങ്ങ് ,waterfall അനുഭവങ്ങൾ ആണ് ഏറ്റവും സന്തോഷം പകർന്നത്.
900 കണ്ടി ,അരണമല എന്നിങ്ങനെ രണ്ടിടങ്ങളിലെ മഞ്ഞും മഴയും പെയ്ത 2 സന്ധ്യകൾ …കാട്ടുവഴിയിലൂടെ ഉള്ള യാത്രകൾ ,നിശബ്ദത കൂടുകൂട്ടിയ ,പ്രകൃതിയോട് ചേർന്ന് ഉള്ള അന്തരീക്ഷം A line cottage…മനസ്സിൽ സൂക്ഷിക്കാൻ ഏറെ…സ്നേഹംകൊണ്ട് പൊതിഞ്ഞ സിയാസിക്ക,കട്ടയ്ക്ക് കൂട്ടുള്ള ടീം ,രസികരായ ജീപ്പ് സാരഥികൾ എല്ലാവര്ക്കും നിറഞ്ഞ സ്നേഹം…കാടിറങ്ങുമ്പോൾ തന്നെ വീണ്ടും എത്തണമെന്ന് ഉറപ്പിച്ചു ഞങ്ങൾ !തിരികെയെത്താൻ തോന്നിപ്പിക്കുന്ന ഇടങ്ങൾ ,കണ്ടെത്തൽ ഒരു സന്തോഷമാണ്