അഭിനയത്രിയും ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണ ഇപ്പോഴിതാ ഏറ്റവും നൽകിയ പുതിയതായി നൽകിയ അഭിമുഖത്തിലൂടെ താരത്തിന്റെ പുതിയ വിശേഷങ്ങൾ പ്രേക്ഷകരമായി പങ്കുവയ്ക്കുകയാണ്. മഴവിൽ എന്റർടൈമെന്റ്സ് അവാർഡ് നിശയുടെ റിഹേഴ്സൽ ചടങ്ങിൽ വച്ചായിരുന്നു താരം അഭിനയ ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുന്നത്. പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം ദുൽഖർ സൽമാൻ നിർമ്മിച്ച അടി ആയിരുന്നു. നടിക്കൊപ്പം ഷൈൻ ടോം ചാക്കോ ആയിരുന്നു മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയത്.
അടിക്കുശേഷം ഏറ്റവും പുതിയ ചിത്രം ഏതാണെന്ന് ചോദ്യത്തിന് നൽകിയ മറുപടി, വളരെ താൽപര്യം തോന്നുന്ന കഥാപാത്രങ്ങൾ മാത്രമേ തിരഞ്ഞെടുക്കാറുള്ളൂ എന്നും അതുകൊണ്ടുതന്നെ പുതിയതായി ഒരു ചിത്രവും താൻ കമ്മിറ്റ് ചെയ്തിട്ടില്ലെന്നും അഹാന വ്യക്തമാക്കുകയാണ്. അഭിനയിക്കാൻ തോന്നുന്ന കഥാപാത്രങ്ങൾ മാത്രമേ സ്വീകരിച്ചിട്ടുള്ളൂ എന്നും വളരെ സെലക്ടിവായി മാത്രമേ അഭിനയിക്കാറുള്ളൂ എന്നും വ്യക്തമാക്കി.
രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു നടി അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നീണ്ടനാളത്തെ ഇടവേളക്ക് ശേഷം ആയിരുന്നു ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയത്. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാണെങ്കിലും താരം വീണ്ടും പിന്നിലേക്ക് പോവുകയായിരുന്നു. ശേഷം യൂട്യൂബ് ചാനലിലാണ് സജീവമായത്.
ഇൻഫ്ളവൻസർ കൂടിയായ അഹാന പങ്കുവെക്കുന്ന വീഡിയോകളൊക്കെ പ്രേക്ഷകർ സ്വീകരിക്കാറുണ്ട്. ഒരിടയ്ക്ക് വലിയ രീതിയിലുള്ള വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു.