മിനി സ്‌ക്രീനിന്റെ പ്രിയ നായികയും, ചക്കരമുത്തിലൂടെ മലയാള സിനിമയിൽ തന്റെ ഇടം സ്ഥാപിച്ചെടുക്കുകയും ചെയ്ത താരമാണ് സരയു മോഹൻ. നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട് സരയു.സംവിധാനത്തിലും സരയു കെെവച്ചിട്ടുണ്ട്. ചലച്ചിത്ര സഹ സംവിധായകനായ സനൽ ആണ് സരയുവിന്റെ ജീവിത നായകൻ. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് സരയു.
സരയൂ 2006ൽ ലോഹിതദാസിൻറെ ‘ചക്കരമുത്തി’ലൂടെയാണ് സിനിമയിലെത്തുന്നതെങ്കിലും 2009ൽ ‘കപ്പൽ മുതലാളി’ എന്ന ചിത്രത്തിലാണ് സരയു ആദ്യമായി നായികാവേഷം കൈകാര്യം ചെയ്തത്. പിന്നീട് സഹനടി വേഷങ്ങളും മറ്റുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.കണ്ണൂർ സ്വദേശിനിയായ താരം ബിരുദാന്തര ബിരുദധാരിയാണ്. അഭിനമയത്തിന് പുറമേ നൃത്തത്തിലും സജീവയാണ് താരം. 2016 ലാണ് സരയു വിവാഹിതയായത്.
അഞ്ചാം വിവാഹ വാർഷികം ആഘോഷമാക്കി സരയു മോഹനും ഭർത്താവ് സനലും.വെഡ്ഡിങ് ആനിവേഴ്‌സറി ദിനത്തിൽ പങ്കിട്ട കുറിപ്പും ചിത്രങ്ങളും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. ആശംസകൾക്ക് ഹൃദയം നിറഞ്ഞ നന്ദി, സ്നേഹം. സമാധാനത്തിന്റെ വെള്ളയും വെള്ളയുമിട്ട് ജീവിതത്തിലേക്ക് “എന്തായിപ്പോ ഉണ്ടായേ ന്ന്” കണ്ണും തള്ളി നോക്കി ഇഞ്ചോടിഞ്ച് പോരാട്ടം അഞ്ചാം വർഷത്തിലേക്ക് ഇതായിരുന്നു ചിത്രങ്ങൾക്ക് നൽകിയ കാപ്ഷൻ. സരയുവും സനലും ഒന്നിച്ചുള്ള ചിത്രങ്ങൾ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. താരങ്ങളും ആരാധകരുമെല്ലാം സരയുവിനും സനലിനും ആശംസയും അറിയിച്ചിരുന്നു.