in

തങ്കമേ !!! റെഡ് സാരിയിൽ മനം മയക്കി നയൻതാര

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ഏറ്റവും മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നു.  ചുവപ്പ് നിറത്തിലുള്ള പട്ടു സാരി ഉടുത്ത് തമിഴ് പെൺകൊടിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന നയൻതാരയുടെ ചിത്രങ്ങൾ ആരാധകർ ചുരുങ്ങിയ സമയം കൊണ്ട് ഏറ്റെടുത്തു. ആന്റിക് കളക്ഷനിൽ നിന്നുള്ള ഹെവി ജിമിക്കിയും ചുവപ്പ് നിറത്തിലുള്ള ക്ലാസിക് വളകളും ഡ്രസ്സിന് കൂടുതൽ ഭംഗിയാക്കി.

.

നയൻതാരയാണ് ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങൾ പകർത്തിയത് പാർവതി ശ്രീധരനാണ്. താരത്തിന്റെ സാരിയാണ് ഏറ്റവും അധികം ആരാധകർക്ക് ഇഷ്ടപ്പെട്ടിരിക്കുന്നത്. സാരിയിൽ അധികം ചിത്രങ്ങൾ ഒന്നും നയൻതാര പങ്കുവെക്കാറില്ല.താരത്തെ കാണാൻ സാരിയിലാണ് ഏറ്റവും ഭംഗി എന്നാണ് ആരാധകർ പറയുന്നത്.ചിത്രങ്ങൾക്ക് താഴെ കമൻറുകൾ അയച്ചത് സിനിമകളിലെ പ്രമുഖരാണ്. നിരവധി പേരാണ് താരത്തിന്റെ ചിത്രം താഴെ പോസിറ്റീവ് കമന്റുകളുമായി വന്നിരിക്കുന്നത്.

മക്കൾക്കും ഭർത്താവിനും ഒപ്പം താരം വിദേശയാത്രകൾ ഒക്കെ നടത്തി സന്തോഷകരമായി ജീവിക്കുകയാണ് നടി.തെലുങ്ക് സിനിമയുടെ കണക്കുപ്രകാരം ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് നയൻതാരയാണ്. സമാന്തയും രശ്മികയുമൊക്കെ നയൻതാരയ്ക്ക് പിന്നിലാണ് ഉള്ളത്.

Written by amrutha

കുടുംബ പ്രശ്നം കാണാനാണ്  ഇഷ്ടം, പക്ഷേ നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല  വീട്ടിലെ അവസ്ഥ ; ബഷീർ ബഷി