in

കുടുംബ പ്രശ്നം കാണാനാണ്  ഇഷ്ടം, പക്ഷേ നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല  വീട്ടിലെ അവസ്ഥ ; ബഷീർ ബഷി

യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായ താരമാണ് ബഷീർ ബഷി. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മത്സരാർത്ഥിയായി വന്നതിനുശേഷം ആണ് താരം പ്രേക്ഷകരിൽ കൂടുതൽ ശ്രദ്ധേയനായി മാറിയത്. പലപ്പോഴും രണ്ടു തവണ വിവാഹിതനായതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നിരപടി വിമർശനങ്ങൾ താരം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ആദ്യഭാര്യമുള്ളപ്പോൾ തന്നെ രണ്ടാമത് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചത് കാരണം പലരുടെയും മുന്നിൽ താരം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിയും വന്നിരുന്നു. ഇപ്പോൾ തന്നെ വീട്ടിൽ നടക്കുന്ന സ്നേഹബന്ധത്തെക്കുറിച്ച് താരം ഇപ്പോൾ തുറന്നു പറയുകയാണ്.

യൂട്യൂബിനെ കുറിച്ചും അതിൽ നിന്ന് ലഭിക്കുന്ന വരുമാനങ്ങളെ കുറിച്ചും ഒക്കെയാണ് താരം തുറന്നുപറഞ്ഞത്. കുടുംബ പ്രശ്നങ്ങൾ കാണാനാണ് ആളുകൾ ഒരു ഏറെ താൽപര്യം.  ആളുകളുടെ മെന്റാലിറ്റി ഇങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഭാര്യയോടൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴാണ് തങ്ങളെ കുറിച്ചുള്ള പലരുടെയും തെറ്റിദ്ധാരണകൾക്കുള്ള മറുപടി ബഷീർ വ്യക്തമാക്കിയത്. തൻറെ കുടുംബം കൂടെയുണ്ടെങ്കിൽ മാത്രമേ ആളുകൾ വീഡിയോ കാണുകയുള്ളൂ എന്നാണ് താരം അറിയിച്ചത്. ആളുകൾക്ക് വേണ്ടതെല്ലാം വിവാദങ്ങളാണ്. ഈ വീഡിയോയ്ക്ക് വ്യൂസ് കൂടും കാരണം സുഹാനയെയും കൂട്ടി ഒറ്റയ്ക്ക് യാത്ര പോയി അല്ലെങ്കിൽ രണ്ടാമത്തെ ഭാര്യയെ കൂട്ടാതെ ഒറ്റയ്ക്ക് യാത്ര പോയി എന്നിങ്ങനെയുള്ള കുടുംബ പ്രശ്നങ്ങൾ ആയിരിക്കും പലരും കമൻറ് ബോക്സിൽ പറയാറുള്ളത്. ബാക്കിയുള്ളവരുടെ ജീവിതത്തിൽ എന്തൊക്കെ നടക്കുന്ന അതൊക്കെ കാണാൻ തന്നെ പലരും കാത്തിരിക്കാനുള്ളത്.

ഇങ്ങനെ ചെയ്യുന്നതിൽ ആരെയും കുറ്റപ്പെടുത്തുന്നില്ല. ആളുകളുടെ ചിന്താരീതിയാണ് ഇത് സൂചിപ്പിക്കുന്നത് എന്നാണ് താരം വ്യക്തമാക്കിയത്.

Written by amrutha

പറഞ്ഞ പ്രതിഫലം   കിട്ടിയിട്ടില്ല, സാമർത്ഥ്യം ഉള്ളവർ പൈസ വാങ്ങിച്ചു കൊണ്ടുപോകും ; മിയ

തങ്കമേ !!! റെഡ് സാരിയിൽ മനം മയക്കി നയൻതാര