മലയാളത്തിലെ പ്രിയപ്പെട്ട അവതാരകയും നടിയുമായ പേളി മാണിയുടെ കുഞ്ഞ് നിലയെ താലോലിച്ച് സാനിയ അയ്യപ്പൻ. ഇരുവരും ഒത്തുള്ള വീഡിയോയും ചിത്രങ്ങളും പേളിയുടെ ഫാൻസ് പേജുകളിലൂടെ വൈറലായി മാറിയിരിക്കുകയാണ് .കുഞ്ഞിനെ താലോലിക്കുന്ന പേളിയം സാനിയ അടുത് നിന്ന് കൊഞ്ചിക്കുന്നതും ചിത്രങ്ങളിലൂടെ കാണാം. അമ്മയെപ്പോലെ നല്ല ബോൾഡ് ആയി ആക്ടീവ് ആയിരിക്കണം എന്നും സാനിയ കുഞ്ഞിനോട് പറയുന്നതായി വീഡിയോയിലുണ്ട്.
നിരവധി പേരാണ് ഈ ചിത്രങ്ങൾ കണ്ട് കമൻറുകൾ എഴുതി രേഖപ്പെടുത്തിയത്. കുഞ്ഞിനെ കാണാൻ സുന്ദരി ആയിരിക്കുന്നുവെവും അമ്മയെ പോലെ തന്നെ നിലയം വളരെ ആക്ടീവ് ആണെന്നും പ്രേക്ഷകരെ അറിയിക്കുകയാണ് .ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേളിയും ശ്രീനിഷും തമ്മിൽ പ്രണയിക്കുന്നത്.
ഒടുവിൽ അവരുടെ വിവാഹം വളരെ ആഡംബരമായി നടക്കുകയും ചെയ്തു. ശേഷം ഇരുവരും യുട്യൂബിലും സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ്. ഒടുവിൽ കുഞ്ഞു നില വരുന്നുവെന്ന സന്തോഷവാർത്തയും താരങ്ങൾ അറിയിച്ചു. നില പിറന്ന് വന്നത് മുതൽ ഉള്ള എല്ലാ വിവരങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്.’ ഈ അടുത്തായിരുന്നു പേളിയുടെ അനിയത്തിയുടെ വിവാഹം നടന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. അനിയത്തി റേച്ചൽ വിവാഹം ചെയ്തത് ഒരു ബിസിനസ്സുകാരനെ ആയിരുന്നു. വിവാഹത്തോടനുബന്ധിച്ചുളള ചടങ്ങുകളും സന്തോഷങ്ങളും എല്ലാം പങ്കുവെച്ചിരുന്നു.