in ,

ജീവിതത്തിലെയും സ്വപ്നങ്ങളിലെയും നായകന്.. ഞങ്ങളുടെ സൂര്യതേജസ്സ്, മമ്മൂട്ടിയെ കുറിച്ച് അനു സിത്താര

mammootty birthday

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ കരിയറിലെ അന്‍പത് വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുകയാണ്. പ്രിയ താരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. സഹതാരങ്ങളും സിനിമ പ്രവര്‍ത്തകരും ആരാധകരും താരത്തിന് ആശംസകളറിയിച്ചു രംഗത്തെത്തി. ഇപ്പോള്‍ നടി അനു സിതാര മമ്മൂട്ടിയെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ് താനെന്ന് വിവിധ അഭിമുഖങ്ങളില്‍ അനു സിതാര പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയ്‌ക്കൊപ്പം മുമ്പ് കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തില്‍ അുന സിതാര അഭിനയിച്ചിരുന്നു. കൂടാതെ മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാമാങ്കത്തില്‍ പ്രധാന വേഷത്തില്‍ അനു സിതാര എത്തിയിരുന്നു.

അനു സിതാര തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടിയെ വാഴ്ത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശംസാ വാക്കുകള്‍, അതിങ്ങനെയാണ്. ‘അന്‍പതാണ്ടോളം ഞങ്ങളെ വിസ്മയിപ്പിച്ച, സന്തോഷിപ്പിച്ച, കരയിപ്പിച്ച.. കഥയിലേയും ജീവിതത്തിലെയും സ്വപ്നങ്ങളിലെയും നായകന്.. ഞങ്ങളുടെ സൂര്യതേജസ്സിന് ആശംസകള്‍’.

‘രാമന്റെ ഏദന്‍തോട്ടം’ എന്ന സിനിമയിലെ ഗംഭീര പ്രകടനത്തോടെ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ച അനുവിനെ ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് തേടിയെത്തുന്നത്. പൊട്ടാസ് ബോംബിലൂടെ അഭിനയ ജീവിതത്തിന് തുടക്കമിട്ട താരമാണ് അനു സിത്താര.

Written by admin

ambili devi childrens

ഇപ്പോൾ മക്കളാണ് ലോകം, അവരെ കഴിഞ്ഞിട്ടെ മറ്റെന്തും ഉള്ളു, അമ്പിളി ദേവി

miya george

പ്രസവത്തിന് ശേഷം ഉള്ള ചിത്രങ്ങൾ പങ്കുവെയ്ച്ചു മിയ…. തടി കൂടിയോന്ന് ആരാധകർ.. ചിത്രങ്ങൾ കാണാം…!!!