മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി.മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും തിളങ്ങിയ നടിയാണ് പ്രിയാമണി. 2003ല്‍ തെലുങ്കിലൂടെയായിരുന്നു പ്രിയാ മണി സിനിമയിലെത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമെല്ലാം നിരവധി സിനിമകളില്‍ അഭിനയിച്ചു. സത്യം ആയിരുന്നു ആദ്യ മലയാള ചിത്രം. നന്ന പ്രകാരയാണ് അവസാന പുറത്തിറങ്ങിയ ചിത്രം. ഹിന്ദി ചിത്രം മൈദാന്‍, വിരാട പര്‍വ്വം, അസുരന്റെ തെലുങ്ക് റീമേക്ക് ആയ നാരപ്പ, തുടങ്ങിയ ചിത്രങ്ങളാണ് ഇനി പ്രിയയുടേതായി പുറത്തിറങ്ങാനുള്ളത്.
മൂന്നു വര്‍ഷം മുമ്പാണ് ബിസിനസുകാരനായ മുസ്തഫയുമായി വിവാഹം നടന്നത്. വിവാഹത്തിന് ശേഷവും നടി സിനിമകളില്‍ സജീവമാണ്.ലളിതമായാണ് വിവാഹം നടത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. ഇപ്പോള്‍ കമ്മിറ്റ് ചെയ്ത സിനിമയില്‍ നിന്നും പിന്മാറേണ്ടി വന്ന അനുഭവം പറയുകയാണ് നടി പ്രിയാമണി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.
ഒരു തെലുങ്ക് പ്രോജക്ടില്‍ നിന്ന് പിണങ്ങിപ്പോകുകയായിരുന്നു. ഞാനും വിമലയും ചെയ്ത ഒരു സിനിമയായിരുന്നു. എന്റെ മാനേജരാണ് ഈ സിനിമ ചെയ്യണമെന്ന് എന്നോട് പറഞ്ഞത്. തുടക്കം തൊട്ട് എന്തൊക്കെയോ ഷൂട്ട് ചെയ്യുന്നുണ്ട്. എനിക്കാണെങ്കില്‍ ഒന്നും മനസ്സിലാകുന്നില്ല. എന്നിട്ട് ഞാന്‍ എന്റെ മാനേജരെ വിളിച്ച് പറഞ്ഞു. ഇതെന്താണ് ഷൂട്ട് ചെയ്യുന്നത് എന്ന് ഞാന്‍ ചോദിച്ചു. പറയുന്നത് ഒന്ന് ഷൂട്ട് ചെയ്യുന്നത് വേറൊന്ന്. കഥാപാത്രത്തിന് ഒരു ഡയറക്ഷനില്ല. ഓരോ കഥാപാത്രവും ഓരോ രീതിയില്‍ പോകുന്നു. എന്റെ കൂടെ അഭിനയിച്ചവര്‍ക്കും ഇതേ ഫീലിംഗ് തന്നെയായിരുന്നു,’-പ്രിയാമണി പറഞ്ഞു .