മഞ്ഞ് പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലെ നിധി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പെൺകുട്ടിയെ ഓർമയില്ലേ. അന്നത്തെ പതിനേഴുകാരിക്ക് ഇപ്പോൾ വയസ്സ് 31 ആയി. നടീ നടന്മാരുടെ പഴകാല ചിത്രങ്ങൾ കാണാൻ നമുക്ക് എപ്പോഴും താത്പര്യം ആണ്.
നിധിയുടെ കാര്യത്തിൽ ഇക്കാര്യം തിരിച്ചാണ് ഉണ്ടായിരിക്കുന്നത്. പുതിയ നിധിയെ കണ്ടാൽ എങ്ങനിരിക്കും എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ടീനേജുകാരിയായ നിധി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിൽ അവളുടെ രണ്ടാനച്ഛനായ മോഹന്റെ കൈ കടത്തലുകളും തുടർന്ന് നിധി കടന്നു പോകുന്ന മാനസിക സംഘർഷങ്ങളുടെയും കഥ.
ആ സിനിമയിൽ അഭിനയിക്കുമ്പോൾ 17 വയസ്സ് ആയിരുന്നു തരത്തിനു. അന്ന് മികച്ച അഭിനയം കാഴ്ച വെച്ചു മടങ്ങിയ തരത്തെ പിന്നീട് കണ്ടിട്ടില്ല. അമൃത പ്രകാശ് എന്നാണ് ആ പെൺകുട്ടിയുടെ പേരു. പിന്നീട് മറ്റൊരു ചിത്രങ്ങളിലും അമൃതയെ കാണാൻ കഴിഞ്ഞിരുന്നില്ല.
സോഷ്യൽ മീഡിയയിൽ നടമാരൊക്കെ ഉണ്ടെങ്കിലും ഇപ്പോഴത്തെ രൂപം എന്താണെന്ന് അറിയാതെ ആ കണ്ടെത്തൽ നടക്കില്ല. അങ്ങനിരിക്കെ ആണ് ഇപ്പോൾ തരത്തിന്റെ പുതിയ കുറച്ചു ചിത്രങ്ങൾ പുറത്തു വന്നിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ സജീവാണ് ഇപ്പോൾ അമൃത. രാജസ്ഥാൻകാരിയ അമൃത ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് സിനിമയിലേക്ക് എത്തിയത്.
മോഡലിംഗ് രംഗത്ത് നാലാമത്തെ വയസു മുതൽ സജീവമായ അമൃതയുടെ ആദ്യ ചിത്രം തും ബിന്‍ എന്ന ഹിന്ദി സിനിമയായിരുന്നു. കോയ് മേരേ ദില്‍ മേ ഹൈ, വിവാഹ്, നാ ജാനേ കബ്‌സേ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അമൃത അഭിനയിച്ചിട്ടുണ്ട്. ഗ്ളാമറസ് ആയിട്ടും അല്ലാതെയും ഉള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റയിലൂടെ പങ്കിട്ടിരിക്കുന്നത്.
ആളാകെ മാറിയിരിക്കുന്നു എന്നാണ് കമന്റുകൾ ഏറെയും. എവിടെ ആയിരുന്നു എന്നും ചിലർ ചോദിക്കുന്നുണ്ട്. കുടുംബത്തോടൊപ്പം മുംബൈയിലാണ് ഇപ്പോൾ അമൃതയുടെ താമസം. പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചാണ് അമൃത സിനിമയിൽ എത്തിയത്.
സിനിമയിൽ യൂണിഫോം ഒക്കെ ഇട്ട് റിബണൊക്കെ കെട്ടി നടന്ന പെൺകുട്ടി ഇപ്പോൾ സാരിയൊക്കെ ഉടുത്തു വല്യ പെണ്ണായിരിക്കുന്നു. സോഷ്യൽ മീഡിയ സജീവമായതോടെ ഇത്തരത്തിൽ ഒളിഞ്ഞിരുന്ന പഴയ താരങ്ങളെയും കുട്ടി തരങ്ങളെയും ഒക്കെ പൊടി പുറത്തു കൊണ്ടു വരികയാണ് ആരാധകർ. ഇപ്പോള്‍ പുതു മുഖ നടിമാരുടെ പഴകാല ചിത്രങ്ങള്‍ കണ്ടെത്തുന്നതാണ് ട്രെന്റ്.
ഇതിനിടെയാണ് മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന സിനിമയ്ക്കു ശേഷം വിട്ടു നിന്ന ഈ സുന്ദരി പെണ്‍കുട്ടിയെ കുറിച്ച് സിനിമാ പ്രേമികള്‍ ഓര്‍ക്കുന്നത്. തിരിച്ചറിയാന്‍ പോലും കഴിയാത്ത രീതിയിലുള്ള മാറ്റങ്ങളാണ് താരത്തിന് ഉണ്ടായിരിക്കുന്നത്. താരത്തിന്റെ സോഷ്യല്‍ മീഡിയ പേജ് ആക്ടീവായതോടെ ആരാധകരുടെ എണ്ണം ഏറിക്കഴിഞ്ഞിരിക്കുന്നു. എന്തായാലും അമൃതയെ ഇനി വീണ്ടും സിനിമയില്‍ കാണാന്‍ കഴിയുമോ എന്ന ചോദ്യവും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്.