in

മലയാളത്തിൽ മുൻ നിര നായകന്മാർക്കൊപ്പം തുടക്കം കുറിച്ച് പിന്നീട് സൗത്തിന്ത്യ മുഴുവൻ അറിയപ്പെട്ട നടി സുവർണ മാത്യുവിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ..!

രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് തുടങ്ങി സൂപ്പര്‍ താരങ്ങള്‍ക്കു ഒപ്പം അഭിനയിച്ച, എന്നാല്‍, വളരെ വേഗം സിനിമാ ലോകത്തു നിന്നും വിട്ടു മാറിയ നടിയാണ് സുവര്‍ണ മാത്യു. സിനിമാ ലോകത്തു നിന്നും ഒരു വിട്ടു നില്‍ക്കല്‍ നടത്തിയെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമായ സുവര്‍ണ തന്റെ പുതിയ ചിത്രങ്ങള്‍ ഇടയ്ക്കിടെ ആരാധകര്‍ക്കായി പങ്കു വയ്ക്കാറുണ്ട്.

ഇത്തരത്തില്‍ വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയും എന്നാല്‍, സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരിലേയ്ക്ക് സാന്നിധ്യം അറിയിക്കുകയും ചെയ്യുന്ന നടിമാരില്‍ ഒരാളായി ഇപ്പോള്‍ സുവര്‍ണയും മാറിയിരിക്കുകയാണ്. അതിപ്പോള്‍ അങ്ങിനെയാണ്, സിനിമയില്‍ സജീവമായി നില്‍ക്കുമ്പോള്‍ വിവാഹിതരായി, വിദേശത്തേക്ക് പോകുന്ന നായികമാരെ പിന്നെ കാണണമെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ തപ്പണം.

അവരിപ്പോൾ ഏത് കോലത്തിൽ ആയാലും ആരാധകർ അവരെ തപ്പി എടുക്കുക തന്നെ ചെയ്യും. ഒരു രണ്ടാം വരവ് നടത്തുന്നവരുടെ എണ്ണവും കുറവല്ല. മമ്മൂട്ടി ചിത്രം നേരറിയാന്‍ സി. ബി. ഐയിലെ മായ എന്ന കഥാപാത്രം സുവര്‍ണയുടെ അഭിനയ ജീവിതത്തില്‍ ഏറെ നിര്‍ണായകം ആയിരുന്നു. ലയണ്‍, മഴത്തുള്ളിക്കിലുക്കം എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ദിലീപിന്റെ ചേച്ചിയുടെ വേഷത്തിലാണ് സുവര്‍ണ എത്തിയത്.

ഈ രണ്ട് സിനിമകളിലേയും അഭിനയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇനി സുവര്‍ണ്ണയെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്. കാഴ്ചയില്‍ അത്ര മലയാളിത്തം തോന്നാത്തതുകൊണ്ട് തന്നെ താരം മലയാളി ആണോ എന്ന് പലര്‍ക്കും സംശയം ഉണ്ടായിരുന്നു. എന്നാൽ ഇതാ കേട്ടോളൂ… സുവര്‍ണ്ണ തനി മലയാളി ആണ്. അതും തനി കോട്ടയംകാരി. കോട്ടയം ജില്ലയിലെ പാലായിലാണ് സുവര്‍ണ ജനിച്ചത്.

നിരവധി സൗന്ദര്യ മത്സരങ്ങളില്‍ സുവര്‍ണ പങ്കെടുത്തിട്ടുണ്ട്. 1992 ല്‍ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്. മിസ് കേരള വിജയി ആകുന്നതിനു മുന്‍പ് മിമിക്‌സ് പരേഡ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. കിലുക്കം, വളയം, ആകാശദൂത്, സ്ഥലത്തെ പ്രധാന പയ്യന്‍സ് തുടങ്ങിയ സിനിമകളിലും സുവര്‍ണ അഭിനയിച്ചു.

മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിയില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്നു ഒപ്പവും സുവര്‍ണ അഭിനയിച്ചു. സുവര്‍ണയുടെ അവസാന മലയാള സിനിമ 2012 ല്‍ പുറത്തിറങ്ങിയ ചട്ടക്കാരിയാണ്. സിനിമാ ജീവിതം ഇങ്ങനെ ഒക്കെ ആണെന്നിരിക്കെ, ഇനി നടിയുടെ സ്വകാര്യ ജീവിതത്തിലൂടെ… 2003 ലായിരുന്നു സുവര്‍ണയുടെ വിവാഹം. വര്‍ഗീസ് ജേക്കബ് ആണ് സുവര്‍ണയുടെ ജീവിത പങ്കാളി.

ഇവര്‍ക്ക് ഒരു മകളുണ്ട്. പല മലയാള നടിമാരെയും പോലെ തന്നെ വിവാഹ ശേഷമാണ് താരം സിനിമയില്‍ അത്ര സജീവമല്ലാതെ ആയത്. കുടുംബത്തോടൊപ്പം അമേരിക്കയിലാണ് താരം ഇപ്പോള്‍. സിനിമയില്‍ ഇല്ലെങ്കില്‍ പോലും സോഷ്യല്‍ മീഡിയയിലൂടെ താരം തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്.

Written by Editor 2

അത്തരം വ്യക്തികളിൽ ഞാൻ അട്രാക്റ്റഡ് ആകും, പ്രണയിച്ച് വിവാഹം കഴിക്കണം: ഭാവിവരന് വേണ്ട പ്രത്യേകതകൾ പറഞ്ഞ് നടി ശ്രീവിദ്യ, അന്തംവിട്ട് ആരാധകർ..!

കാവ്യയുമായുള്ള വിവാഹം എന്റെ തീരുമാനമായിരുന്നില്ല, പലരുടെയും നിർബന്ധത്തിന് ഞാൻ വഴങ്ങിയതാണ്, വിവാഹാലോചനയുമായി ചെന്നപ്പോൾ കാവ്യയുടെ അമ്മ താത്പ്പര്യമില്ലെന്ന് പറഞ്ഞു..!