in

കല്യാണി ആ സിനിമയിൽ ചെയ്ത റോൾ കിട്ടിയിരുന്നെങ്കിൽ ഞാൻ കലക്കിയേനെ എന്നെനിക്ക് തോന്നിയിട്ടുണ്ട്; പ്രിയ വാരിയർ പറയുന്നത് ഇങ്ങനെ

ആദ്യ സിനിമയായ അഡാർ ലൗ വിന് ശേഷം പ്രിയ വാര്യർ ഇതുവരെ മലയാളത്തിൽ അഭിനയിച്ചിട്ടില്ല. എന്നാൽ തെലുങ്കിലും ഹിന്ദിയിലും തന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്തു . മലയാള സിനിമയിൽ ഭാവിയിൽ ഒരു നല്ല കഥാപാത്രം ചെയ്യാനാണ് താൻ കാത്തിരിക്കുന്നതെന്ന് പ്രിയ നേരത്തെ തന്നെ പറഞ്ഞിരുന്നു .

ഇപ്പോഴിതാ, മലയാള സിനിമയിൽ താൻ ചെയ്യാനാ​ഗ്രഹിച്ച ഒരു വേഷത്തെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയ. മലയാളത്തിലെ ഏതാണ്ടെല്ലാ സിനിമകൾ കാണുമ്പോഴും ഈ കഥാപാത്രം ഞാൻ ചെയ്തിരുന്നെങ്കിൽ നന്നായേനെ എന്ന് തോന്നാറുണ്ട്. അതിൽ തന്നെ നടൻ പൃഥിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലെ നായികാ വേഷം കിട്ടിയിരുന്നെങ്കിൽ എന്നാ​​ഗ്രഹിച്ചിരുന്നു എന്നും പ്രിയ പറയുന്നു.

‘മിക്കവാറും എല്ലാ സിനിമകളും കാണുമ്പോഴും തോന്നാറുണ്ട്. ഈ കഥാപാത്രം കിട്ടിയിരുന്നെങ്കില്‍ ഇതിലും ഗംഭീരമായിട്ട് ചെയ്യാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അത് എല്ലാവര്‍ക്കും തോന്നുന്ന കാര്യം തന്നെയാണ്. അടുത്തിടെ ഈ കഥാപാത്രം കിട്ടിയിരുന്നെങ്കില്‍ എന്ന തോന്നിയത് അല്ലെങ്കില്‍ കലക്കിയേനെ എന്ന് തോന്നിയത് ബ്രോ ഡാഡി കണ്ടപ്പോഴാണ്.

അത് ഞാനെന്റെ മാനേജര്‍ വിവേകേട്ടന്റെ അടുത്ത് പറയുകയും ചെയ്തു. ആ റോള്‍ കിട്ടുകയായിരുന്നെങ്കില്‍ കലക്കിയേനേയെന്ന്,’ പ്രിയ വാര്യർ പറഞ്ഞു. ഷൂട്ടിന്റെ സമയത്ത് ഒരു സീന്‍ ചെയ്തുകഴിഞ്ഞാല്‍ സംവിധായകന്‍ വന്ന് ചിലപ്പോള്‍ വെരി ഗുഡ് എന്ന് പറയും. ഞാന്‍ ചെന്ന് മോണിറ്റര്‍ ചെന്ന് നോക്കിയാല്‍ ഇതിനാണോ ഇങ്ങേര് വെരി ഗുഡ് എന്ന് പറഞ്ഞത് എന്ന് ചിന്തിക്കും. എനിക്ക് എന്നെ തന്നെ സ്‌ക്രീനില്‍ കാണാന്‍ ഭയങ്കര ചമ്മലാണ്,’ പ്രിയ പറഞ്ഞു.

ലോകമെമ്പാടും ആരാധകരുള്ള നടിമാരിലൊരാളാണ് പ്രിയ വാര്യർ. അഡാർ ലവ് എന്ന ഒറ്റച്ചിത്രത്തിലൂടെ നിരവധി ആരാധകരാണ് പ്രിയ നേടിയെടുത്തത്. ഇപ്പോൾ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ പ്രിയ അഭിനയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് പ്രിയ.

വി കെ പ്രകാശ് സംവിധാനം ചെയ്ത ‘വിഷ്ണുപ്രിയ’ എന്ന ചിത്രത്തിലാണ് പ്രിയ വാര്യർ ഏറ്റവുമൊടുവിൽ അഭിനയിച്ചത്. പ്രിയയുടെ ആദ്യ കന്നഡ ചിത്രം കൂടിയാണ് ‘വിഷ്ണുപ്രിയ’. മലയാളത്തിൽ അനൂപ് മേനോനെയും പ്രിയാ വാര്യരെയും കഥാപാത്രങ്ങളാക്കി വി കെ പ്രകാശ് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ഒരു നാൽപതുകാരന്റെ ഇരുപത്തൊന്നുകാരി’.

ബോളിവുഡിലും രണ്ടു ചിത്രങ്ങളിലാണ് പ്രിയ വേഷമിട്ടിരിക്കുന്നത്. അഡാർ ലവ് എന്ന ചിത്രത്തിന് ശേഷം പ്രിയ മറ്റ് മലയാള ചിത്രങ്ങളൊന്നും ചെയ്തിരുന്നില്ല. ഇപ്പോൾ രജിഷയ്ക്കൊപ്പം കൊള്ള എന്ന മലയാള ചിത്രത്തിന്റെ തിരക്കിലാണ് പ്രിയ.

Written by Editor 3

മഞ്ഞ് പോലെയുള്ള ഒരു പെൺകുട്ടിയിലെ നായികയെ ഓർമയില്ലേ? പഴയ പതിനേഴുകാരിക്ക് ഇപ്പോൾ 31 വയസ്സായി, താരത്തിന്റെ ജീവിതം ഇങ്ങനെ

തുണി അഴിച്ചാൽ അവസരം നൽകാം, സിനിമയിൽ അഭിനയിക്കാൻ അവസരം ചോദിച്ചപ്പോൾ സംവിധായകൻ പറഞ്ഞത് ഇങ്ങനെ; നടി കസ്തൂരി വെളിപ്പെടുത്തുന്നു..!