പെണ്ണുങ്ങളായാൽ കല്യാണം കഴിക്കണമെന്ന് നിർബന്ധമുണ്ടോ? ഉണ്ടെങ്കിൽ അതിന് പ്രായം ഒരു പ്രശ്നമാണോ? നമ്മുടെ സിനിമാ നടിമാർ തരും അതിന്ന് ഉത്തരം. നടി ശോഭന ഉൾപ്പെടെ ഇപ്പോഴും അവിവാഹിതരായി തുടരുകയാണ്. അത്തരത്തിലുള്ള മറ്റൊരു നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. ഇരുവരും നൃത്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഇരുവരും പ്രണയം ഉള്ളതായോ നിരാശയിലാണെന്നോ പറഞ്ഞിട്ടും ഇല്ല. എന്നാൽ ഇവർ എന്താണു കെട്ടാത്തത് എന്നത് ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യം. മലയാള നടിമാർ പലരും അന്യ ഭാഷകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോൾ മലയാളി അല്ലെങ്കിൽ കൂടിയും മലയാളത്തിൽ കൂടി ശ്രദ്ധ നേടിയ തരമാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളത്തിലെ താര രാജാക്കന്മാരായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും അടക്കം നായിക ആയി തിളങ്ങാനും താരത്തിന് കഴിഞ്ഞു.
ഇപ്പോൾ വയസ്സ് 51 ആയി. എന്നിട്ടും എന്തേ വിവാഹം കഴിക്കുന്നില്ല എന്നതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ഉത്തരം അല്പം ഞെട്ടിക്കുന്നതാണ്. താൻ വിവാഹം കഴിക്കാതെ ഇരുന്നത് അല്ല. തനിക്ക് പറ്റിയ ആൾ ഇതുവരെ ജീവിതത്തിൽ വന്നില്ല എന്നതാണു സത്യം. ഈ 51 വയസ്സിലും വിവാഹ സ്വപ്‌നങ്ങൾ താരം കൈ വിട്ടിട്ടില്ല. എന്നാൽ ആ ഭാഗ്യം ഇപ്പോഴും തന്നിൽ നിന്നും ഏറെ അകലെയാണെന്നും ലക്ഷ്മി പറയുന്നു.
ഇടയ്ക്ക് ഒരുകാലത്തു വിവാഹമേ വേണ്ട എന്നൊക്കെയാണു തോന്നിയിരുന്നതു. എന്നാൽ ഇപ്പോൾ വിവാഹം കഴിക്കാൻ വീണ്ടും തോന്നി ഇരിക്കുന്നു. അതും ആളുകൾ പുറത്തിറങ്ങാത്ത കൊറോണ കാലത്ത്. ജോലിയുൾപ്പെടെയുള്ള തന്റെ തിരക്കുകളൊക്കെ കുറഞ്ഞു ജീവിതം മെല്ലെ ആയ സമയം. ആ സമയം ഒരു കൂട്ടുണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു. പറ്റിയ ഒരാളെ കണ്ടു കിട്ടിയാൽ അപ്പോൾ വിവാഹം ഉണ്ടാകും.
അയാൾക്ക് വേണ്ടി ഉള്ള കാത്തിരിപ്പിൽ ആണു താനെന്നും ലക്ഷ്മി പറയുന്നു. വിവാഹ മോഹങ്ങൾ ഉണ്ടെങ്കിലും അതു നടക്കാത്തത്തിൽ ദുഃഖം ഒന്നുമില്ല. ഈ ജീവിതത്തിൽ ഞാൻ ഹാപ്പി ആണ്. ചിലർ സ്നേഹത്തോടെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് ചോദിക്കും. അപ്പോൾ ഒക്കെ ഞാൻ ഇത് ഇത്ര വലിയ കാര്യമാണോ എന്നൊക്കെ ചിന്തിക്കാറുണ്ട്. വിവാഹം കഴിച്ചു എന്ന് കരുതി ഒന്നും സംഭവിക്കാൻ പോകുന്നില്ല. വിവാഹം കഴിച്ചാലും ഇല്ലെങ്കിലും ജീവിതത്തിൽ ഒട്ടേറെ പ്രശ്നങ്ങളുണ്ടാകും.
ആ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോട്ടവും സാധ്യമല്ല. വിവാഹം കഴിക്കാൻ ഇതുവരെ പറ്റിയ ഒരാളെ കണ്ടില്ലേ എന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ വന്നിരിയ്ക്കും. എനിക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയതായിരിക്കും. അല്ലെങ്കില്‍ ഇനി വരുമായിരിക്കും എന്നൊക്കെ ഒരിടത്തും തൊടാതെ ഉത്തരം പറയുകയാണു ലക്ഷ്മി ഗോപാലസ്വാമി. പ്രായം ഇത്രയൊക്കെ ആയില്ലേ, വേഗം വിവാഹം കഴിച്ചുകൂടെ. കുട്ടികള്‍ ഉണ്ടാകണ്ടേ. ഇത്തരം ചിന്തകൾക്കോ ചോദ്യങ്ങൾക്കോ തന്നെ വേദനിപ്പിക്കാനാകില്ല. ലക്ഷ്മി ഗോപാല സ്വാമി പറയുന്നു.