ഐശ്വര്യ റായി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ആ നീലക്കണ്ണുകളാകും മുന്നില്‍ തെളിയുക. പെണ്ണഴകിന്റെ അവസാന വാക്ക് എന്നുവരെ സൗന്ദര്യ ലോകം ഐശ്വര്യയെ പുകഴ്ത്താറുണ്ട്. ലോകത്തില്‍ ഏറ്റവും സൗന്ദര്യമുള്ള വനിത. അത് അങ്ങനെ തന്നെ ആണെന്നും നിസ്സംശയം പറയാം.
ആ ശരീര ഭംഗിയും നടപ്പിലെയും എടുപ്പിലെയും കാന്തിയും സ്ത്രീ പുരുഷ ഭേദമില്ലാതെ ആരെയും മയക്കുന്നത് തന്നെയാണ്. ഇടയ്ക്കൊക്കെ വിവാദങ്ങളില്‍ അകപ്പെട്ടുവെങ്കിലും ഒപ്പം ജോലി ചെയ്തിട്ടുള്ളവര്‍ക്കൊക്കെ താരത്തിന്റെ ഇടപെടലിനെ കുറിച്ച് ഏറെയും നല്ലതു മാത്രമേ പറയുവാനുള്ളൂ.
ഇപ്പോഴിതാ ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഐശ്വര്യ റായിയെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഏതൊക്കെ സാഹചര്യങ്ങളില്‍ നില്‍ക്കുമ്പോഴും പെതുവേ ദേഷ്യപ്പെടാത്ത പ്രകൃതക്കാരിയാണത്രേ ഐശ്വര്യ. അവള്‍ക്കൊപ്പം അഭിനയിക്കാന്‍ വളരെ എളുപ്പമാണ്.
ഒപ്പം വര്‍ക്ക് ചെയ്യുന്നവരോടെല്ലാം വളരെ നന്നായി തന്നെ പെരുമാറുന്നു എന്നതുകൊണ്ടു തന്നെ ആര്‍ക്കും അവളെക്കുറിച്ച് പരാതികളില്ല. ബോളിവുഡ് താരങ്ങളില്‍ അടുത്ത സുഹൃത്തുക്കളാണ് ഐശ്വര്യയും അക്ഷയ് കുമാറും എന്നതുകൊണ്ടു തന്നെ അക്ഷയ് കുമാര്‍ ഐശ്വര്യ റായിയെ കുറിച്ചു പറഞ്ഞ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.
ഇനി ഐശ്വര്യയെ കുറിച്ച്… മറൈന്‍ ബയോളജിസ്റ്റായ കൃഷ്ണരാജിന്റെയും എഴുത്തുകാരിയായ വൃന്ദയുടെയും മകളായി 1973 നവംബര്‍ 1-ന് മംഗലാപുരത്താണ് ഐശ്വര്യയുടെ ജനനം. ഒരു നടി ആകുന്നതിനു മുന്‍പ് അവര്‍ മോഡലിംഗ് രംഗത്ത് തിളങ്ങുകയും 1994-ലെ ലോകസുന്ദരി പട്ടം കരസ്ഥമാക്കുകയും ചെയ്തിരുന്നു.
1997-ല്‍ മണിരത്നം സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഇരുവര്‍ ആയിരുന്നു ഐശ്വര്യയുടെ ആദ്യചിത്രം. പിന്നീട് 1998-ല്‍ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ജീന്‍സ് വന്‍ വിജയമായിരുന്നു. പിന്നീടിങ്ങോട്ട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഓര് പ്യാര് ഹോഗയാ എന്ന ഹിന്ദി ചിത്രമായിരുന്നു ഐശ്വര്യുടെ ആദ്യ ബോളിവുഡ് ചിത്രം.
താരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേട്ട വിവാദങ്ങളില്‍ ഒന്ന് സല്മാന് ഖാനുമായും, വിവേക് ഒബ്രോയിയുമായും പ്രേമബന്ധം ഉണ്ടെന്നതായിരുന്നു. ഇത്തരം വിവാദങ്ങള്‍ക്കൊക്കെ വിട നല്‍കിക്കൊണ്ട് 2007 ഏപ്രില്‍ 20-ന് പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം അഭിഷേക് ബച്ചനെ ഇവര്‍ വിവാഹം ചെയ്തു.
2010-ല്‍ രാവണ്‍ എന്ന ചിത്രത്തില്‍ ഭര്‍ത്താവ് അഭിഷേക് ബച്ചനോടൊപ്പം പ്രധാന വേഷത്തില്‍ ഐശ്വര്യ അഭിനയിക്കുകയും ചെയ്തിരുന്നു. വിവാഹ ശേഷം താരത്തിന്റെ ഗര്‍ഭ വാര്‍ത്തയായിരുന്നു മാധ്യമങ്ങള്‍ ആഘോഷിച്ചത്. ഓരോ തവണയും താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തുമ്പോള്‍ പല തവണ വ്യാജ ഗര്‍ഭ വാര്‍ത്തകള്‍ പരന്നു.
വിവാഹ ശേഷം താരത്തിന് ഉണ്ടായ ശാരീരിക മാറ്റങ്ങളും വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. സൗന്ദര്യ ആരാധകരുടെ കാമറ കണ്ണുകള്‍ എപ്പോഴും ദമ്പതികള്‍ക്ക് പിന്നാലെ തന്നെ ഉണ്ടായിരുന്നു. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെ ആയിരുന്നു. അങ്ങനിരിക്കെ ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ് എന്ന തരത്തില്‍ ഐശ്വര്യ തന്നെയാണ് തന്റെ ഗര്‍ഭ വാര്‍ത്തയും പിന്നീട് ആരാധ്യയുടെ ജനനവുമൊക്കെ ആരാധകരിലേയ്ക്ക് എത്തിച്ചത്.