നടിയും അവതാരകയുമായ ആര്യയെ അറിയാത്തവർ ആരുമില്ല. ബഡായി ബംഗ്ലാവ് ആണു ആര്യയെ ഇത്ര ജനപ്രിയ ആക്കിയത്. എന്നാൽ ബിഗ്ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥി ആയിരിക്കെയാണ് ആര്യയെ പ്രേക്ഷകർ അടുത്ത് അറിയുന്നത്.
അങ്ങനെ താരത്തിന്റെ വിവാഹത്തെ കുറിച്ചും മകളെ കുറിച്ചുമൊക്കെ പ്രേക്ഷകർ കൂടുതൽ അടുത്ത് അറിഞ്ഞു. പതിനെട്ടാമത്തെ വയസിൽ ആര്യ വിവാഹിത ആയി എന്നത് ഉൾപ്പെടെ. ബിഗ് ബോസില്‍ വന്നപ്പോള്‍ മാത്രമാണ് ആര്യയുടെ കുടുംബ ജീവിതത്തിലെ തകര്‍ച്ചയെ കുറിച്ചും പിന്നീടുള്ള ഉയര്‍ത്തെഴുന്നേല്‍പ്പിനെ കുറിച്ചും ജീവിതത്തിലെ കഷ്ടപ്പാടുകളെ കുറിച്ചുമൊക്കെ പ്രേക്ഷകര്‍ അറിയുന്നത്.
വേദിയിലെയും വിവിധ കാമറകള്‍ക്കു മുന്നിലെയും പൊട്ടിച്ചിരിയ്ക്ക് ഉള്ളില്‍ ആര്യ ഒളിപ്പിച്ചിരുന്ന ആ വേദനകള്‍ പ്രേക്ഷകരും ഏറ്റെടുത്തു. ഇതോടെ ആര്യ ഏറ്റവും പ്രിയപ്പെട്ടവളായി. പൊട്ടിക്കരിച്ചിലോടെയാണ് പല കാര്യങ്ങളും ആര്യ ബിഗ് ബോസ് വേദിയില്‍ പങ്കുവെച്ചത്. ഭര്‍ത്താവുമായി വേര്‍പിരിയാനുള്ള കാരണവും ബിഗ് ബോസ് നല്‍കിയ ഒരു ടാസ്‌കിനിടെ നടി തുറന്ന് പറഞ്ഞിരുന്നു.
വീട്ടില്‍ എല്ലാവരെയും വികാരനിര്‍ഭരമായ അവസ്ഥയിലേക്ക് തള്ളി വിട്ട് കൊണ്ടാണ് ആര്യ ജീവിതകഥ പറഞ്ഞത്. ആര്യയുടെ അച്ഛന്‍ സൗദിയിലാണ് വര്‍ക്ക് ചെയ്തിരുന്നത്. പെട്ടെന്നൊരു ദിവസം അച്ഛന്‍ കട്ടിലില്‍ നിന്നു വീണു. അന്നത്തെ ആ വീഴ്ചയില്‍ എന്തൊക്കെയോ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അവിടെ വെച്ചാണ് ജനിച്ച നാള്‍ മുതല്‍ അച്ഛന് ഒരു കിഡ്നി മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് എല്ലാവരും അറിയുന്നത്.
ആ ആശുപത്രി ജീവിതത്തിന് ശേഷം നേരെ നാട്ടിലേയ്ക്ക്. നാളുകള്‍ക്ക് ശേഷം നാട്ടില്‍ തന്നെ ഒരു ആശുപത്രിയില്‍ 2000 രൂപയുടെ ജോലി തുടര്‍ന്നു. സ്‌കൂളില്‍ പഠനകാലത്ത് ആയിരുന്നു എന്റെ പ്രണയം. പത്തില്‍ പഠിക്കുമ്പോള്‍ തന്നെ വീട്ടില്‍ പറഞ്ഞു. വീട്ടുകാരുടെ സമ്മതത്തോടെയാണ് ഞങ്ങള്‍ ഇഷ്ടപ്പെട്ടത്. അങ്ങനെ, പതിനെട്ട് വയസില്‍ വിവാഹം. അന്ന് എന്റെ ഭര്‍ത്താവ് ജോലിയ്ക്ക് കയറിയതെയുള്ളു.
ഞാന്‍ എനിക്ക് അറിയാവുന്ന പണി എടുത്തു. അങ്ങനെയാണ് മോഡലിങ് തുടങ്ങിയത്. അവിടെ നിന്നും സീരിയലുകളിലേക്ക് എത്തി. ജീവിതം മുന്നോട്ടുപോയി. ഇതിനിടെ, ഗര്‍ഭിണിയായി. 2012 ല്‍ എനിക്ക് ഒരു മോള്‍ പിറന്നു. കുഞ്ഞിന് ഒരു വയസ് ഉള്ളപ്പോഴാണ് ഏഷ്യാനെറ്റിലേക്ക് വരുന്നത്.
പിന്നീടുള്ള ആര്യയുടെ വാക്കുകള്‍ ഒരു ഏറ്റു പറച്ചിലിന്റേത് ആയിരുന്നു. ഞാന്‍ ചെയ്ത തെറ്റുകള്‍ കൊണ്ടാണ് എന്റെ ജീവിതത്തില്‍ പാകപിഴകള്‍ ഉണ്ടായത്. അത് തുറന്ന് പറയാന്‍ എനിക്ക് നാണക്കേടില്ല. ആ ബന്ധം എനിക്ക് നല്ല രീതിയില്‍ കൊണ്ട് പോവാന്‍ പറ്റിയില്ല. അച്ഛനും അമ്മയും തല്ല് പിടിയുമായി കഴിയുന്നത് മകള്‍ കാണേണ്ടി വരരുതെന്ന് കരുതിയാണ് വേര്‍പിരിഞ്ഞതെന്നും ആര്യ തുറന്നു പറയുന്നു.
ബഡായി ബംഗ്ലാവ് നിര്‍ത്തുകയാണെന്ന് പറഞ്ഞത് എനിക്ക് പേടിയായി. വേറെ പണി അറിയില്ല. വേറെ എന്തെങ്കിലും ഒരു ബിസിനസ് തുടങ്ങണമെന്ന് കരുതി. അങ്ങനെയാണ് ബ്യൂട്ടിക് തുടങ്ങിയത്. കൂടെ രണ്ട് സുഹൃത്തുക്കളും പാര്‍ട്ട്നര്‍മാരുമുണ്ട്. വളരെ ആത്മവിശ്വാസത്തോടു കൂടിയാണ് ഇപ്പോള്‍ ആര്യയുടെ ജീവിതം മുന്നോട്ടു പോകുന്നത്.