in

ആ പരസ്യത്തിൽ അഭിനയിക്കാൻ ചെന്നപ്പോൾ ഒരു ദിവസം കൂടെ താമസിക്കാൻ ആയാൾ പറഞ്ഞു, ദുരനുഭവം വെളിപ്പെടുത്തി നടി ജസീല പ്രവീൺ

ഒട്ടുമിക്ക സിനിമാ നടിമാരും എന്തെങ്കിലുമൊക്കെ മോശം അനുഭവങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നവർ ആണു. ചിലർ അപ്പോൾ തന്നെ പ്രതികരിക്കുകയും അതു വെളിപ്പെടുത്തുകയും ചെയ്യും. മറ്റുചിലർ പിൽക്കാലത്തു മീ ടൂ പോലുള്ള സാഹചര്യങ്ങളിൽ ആകും ഇതൊക്കെ തുറന്നു പറയുക.

ഇപ്പോഴിതാ അത്തരമൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണു നടി ജസീല പർവീൺ. കന്നഡ ടെലിവിഷൻ രംഗത്തു നിന്ന് മലയാളി പ്രേക്ഷകരിലേക്ക് അതി വേഗം ചേക്കേറി പ്രിയങ്കരിയായി മാറിയ താരമാണ് ജസീല പർവീൺ. ആഡ് ഷൂട്ടിനെത്തിയപ്പോൾ താൻ സഹോദരനെ പോലെ കണ്ടിരുന്ന ആൾ മോശമായി പെരുമാറിയെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

അതേപോലെ വിവാഹ സങ്കൽപ്പങ്ങളെ കുറിച്ചും ജസീല മനസ് തുറന്നിരുന്നു. പലപ്പോഴായി ഓരോ ആളെ കണ്ടെത്തുമെന്നും, എന്നാൽ കമ്മിറ്റഡ് ആകില്ലെന്നും ജസീല പറയുന്നു. മറ്റു യുവ നടിമാരെപ്പോലെ സോഷ്യൽ മീഡിയയിലും സജീവമായ താരം കിടിലൻ വർക്കൌട്ട് വീഡിയോകളും ഫോട്ടോ ഷൂട്ടുകളും പങ്കു വയ്ക്കാറും ഉണ്ട്.

പൊതുവെ ഗ്ലാമർ വേഷങ്ങളിൽ എത്തുന്ന ജസീലയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകാറുണ്ട്. അടുത്തിടെ ‘പക്ഷിയുടെ ഭാവനയാണ്, ചിറകുകളല്ല, അതിന് എത്ര ഉയരത്തിൽ പറക്കാൻ കഴിയുമെന്ന് നിർണ്ണയിക്കുന്നത്…’ എന്നൊരു കുുറിപ്പിനൊപ്പം താരം പങ്കുവച്ചിരുന്നു. മിനീസ്‌ക്രീനില്‍ സജീവമാണെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് ജസീലയെ കുറിച്ച് അധികം കാര്യങ്ങളൊന്നും അറിയില്ലായിരുന്നു.

സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത തേനും വയമ്പും എന്ന പരമ്പരയിലൂടെ കന്നഡ ടെലിവിഷന്‍ രംഗത്ത് നിന്ന് മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ എത്തിയ താരം തുടക്കം മുതൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടി എടുത്തിരുന്നു. വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ ഇടയ്ക്ക് താരം പങ്കു വെച്ചിരുന്നു. പറ്റിയ ആള്‍ വന്നാല്‍ ഉടനെ തന്നെ വിവാഹം ഉണ്ടാവുമെന്നാണ് ജസീല പറഞ്ഞത്.

സഹോദരിയുടെ കല്യാണം ആയി എന്നും. തനിയ്ക്ക് ഇത് വരെ കല്യാണം ശരിയായിട്ടില്ലന്നും പറഞ്ഞ താരം. കല്യാണം നോക്കിയിരുന്നു എന്നും പക്ഷേ വിവാഹത്തോട് അടുക്കുമ്പോള്‍ എല്ലാം പല കാരണങ്ങളാൽ വിട്ടു പോകുന്നു എന്നായിരുന്നു ജസീലയുടെ വാക്കുകൾ. പ്രതീക്ഷകള്‍ ഉണ്ട്, അതിനൊത്ത ഒരാള്‍ വരികയാണ് എങ്കില്‍ ഉടന്‍ തന്നെ കല്യാണം ഉണ്ടാകും.

മുൻപ് തനിക്കൊരു പ്രണയമുണ്ടായിരുന്നുവെന്നും എന്നാൽ വിവാഹത്തിലേക്ക് അടുത്തപ്പോൾ മതം പ്രശ്നമായി എന്നും താരം തുറന്നു സമ്മതിക്കുന്നുണ്ട്. ഞങ്ങള്‍ മുസ്ലീം മത വിശ്വാസികളാണ്. പ്രണയിക്കുന്ന സമയത്ത് അതൊന്നും സംസാരിക്കാറില്ലായിരുന്നുവെന്നും എന്നാല്‍ വിവഹക്കാര്യം പറയുമ്പോള്‍ മതം ഒരു പ്രശ്നമാവുകയും ചെയ്തു.

ഫ്ലവേഴ്സ് ടി.വിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സീത എന്ന പരമ്പരയിയിലെ ‘ശ്രേയ ചാക്കോ തട്ടിൻ പുറത്ത്’ എന്ന കഥാപാത്രത്തെ ഗംഭീരമായി അവതരിപ്പിച്ച ശേഷമാണ് ജസീല മലയാളികൾക്ക് കൂടുതൽ സുപരിചിതയായി മാറിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ എല്ലാവർക്കും പ്രിയങ്കരി ആണ് ജസീല പർവീൺ.

Written by Editor 2

അന്ന് കയ്യിൽ ഉണ്ടായിരുന്നത് 1000 രൂപ, റിമി ടോമി തന്നോട് പറഞ്ഞത് ഇങ്ങനെ; മഞ്ജു പത്രോസിന്റെ പറയുന്നു

സൗന്ദര്യ റാണി തന്നെ, ട്രഡീഷണൽ ലുക്കിൽ തിളങ്ങി ദുർഗ കൃഷ്ണ, ഏറ്റെടുത്ത് ആരാധകർ