in

അഭിനയ മോഹവുമായി വരുന്ന പെൺകുട്ടികൾ ചതിക്കുഴിയിൽ വീഴാതിരിക്കുക, കൂടെ ജോലി ചെയ്യുന്ന ആളിൽ നിന്നും ഉണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി ഗൗരി കൃഷ്ണൻ

ഇപ്പോൾ പതിവായി കേൾക്കുന്ന വാർത്തകളിൽ ഒന്നാണു സിനിമാ രംഗത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ. പലരും അഭിനയിക്കുന്ന കഥാപാത്രങ്ങൾ വളരെ ബോൾഡാണെങ്കിലും ജീവിതത്തിൽ അങ്ങനെ അല്ല. എന്നാൽ ,ക്രീനിന് പുറമെയും താന്‍ ശക്തമാണെന്ന് തെളിയിച്ചിരിക്കുകയാണ് പൗര്‍ണ്ണമിതിങ്കള്‍ പരമ്പരിയിലെ രണ്ട് കേന്ദ്ര കഥാപാത്രങ്ങളില്‍ ഒരാളായ ഗൗരി കൃഷ്ണന്‍.

എല്ലാ പ്രൊഫെഷനിലും ഉണ്ടാകും നല്ലതും ചീത്തയും ആയ കാര്യങ്ങള്‍. ഇവിടെയും അങ്ങിനെ ഉണ്ട്. സഹപ്രവർത്തകരിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായാൽ തകർന്നു പോകുകയോ ജീവനൊടുക്കാൻ ശ്രമിക്കുകയോ ഒക്കെയാണ് പതിവ്. എന്നാൽ ഒപ്പം വര്‍ക്ക് ചെയുന്ന ഒരാളുടെ മോശം
പെരുമാറ്റത്തെക്കുറിച്ചാണ് ഇവിടെ നടി പറഞ്ഞത്.

ആളുടെ പേര് വെളിപ്പെടുത്താതെ എന്താണു ആ സംഭവം എന്നു പറയുകയാണു താരം. അതും സഹോദരന്മാരായി കണ്ടിരുന്ന ആളില്‍ നിന്നും ഉണ്ടായ അനുഭവം നടിയെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. മറ്റുള്ള നടിമാർക്കു ഒരു മുന്നറിയിപ്പായാണ് ഗൗരി ഇപ്പോള്‍ ഈ കാര്യം പങ്കു വെച്ചിരിക്കുന്നത്. തന്റെ ഫാന്‍ പേജിലുടെയാണ് ഇതിനെക്കുറിച്ച് ഗൗരി സംസാരിച്ചത്. ‘ഫാന്‍ പേജുകള്‍ വഴിയുള്ള കമ്യൂണിക്കേഷന്‍ നടത്തി നടത്തി ചതിക്കുഴികളില്‍ പെടാതിരിക്കുക.

ഈ തുറന്നു പറച്ചിലിനും ഇപ്പോള്‍ ചില കാരണങ്ങളുണ്ട്. ആ സംഭവം എന്നെയും മാനസികമായി വിഷമിപ്പിച്ചു. എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു വ്യക്തി. ആളുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. ആ വ്യക്തി മോശം രീതിയില്‍ ഒരു പെണ്‍കുട്ടിയോട് സംസാരിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. സീരിയലിലേക്ക് ക്ഷണിച്ച്‌ കൊണ്ടായിരുന്നു അത്, അവസരം നല്‍കാം എന്നും അഭിനയിക്കാനുള്ള എന്‍ട്രി നല്‍കാം എന്നുമൊക്കെ പറഞ്ഞാണ് ആ വ്യക്തി പെണ്‍കുട്ടിയെ സമീപിച്ചത്.

സീരിയിലിലെ ഇത്തരം സംഭവം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച് പ്രതികരിക്കുന്നത് ആദ്യത്തെ സംഭവം ആയിരിക്കും. അഭിനയിക്കാന്‍ ആഗ്രഹിച്ച് വരുന്ന പെണ്‍കുട്ടികള്‍ നാളെ ഇങ്ങനെ ഒരു കുഴിയില്‍ വീഴാതിരിക്കാനാണ് പറയുന്നതെന്നും നടി പറഞ്ഞു. അഡ്ജസ്റ്റ് മെന്റ് ചെയ്താല്‍, അല്ലെങ്കില്‍ ആ വ്യക്തി പറയുന്നത് പോലെ ചെയ്താല്‍ ചാന്‍സ് തരാം.

അങ്ങനെയാണ് എല്ലാവരും ഇവിടെ നില്‍ക്കുന്നതെന്നും അയാള്‍ ആ കുട്ടിയോട് പറയുന്നു. എന്തായാലും ഇതൊന്നും കണ്ടു നിൽക്കാൻ എന്റെ മനസനുവദിച്ചില്ല. സംഭവം കൈയ്യോടെ പിടികൂടി അത് അവിടെ വലിയ പ്രശ്നം ആക്കി. എന്നാല്‍ നമ്മള്‍ സഹോദരന്മാരായി കണ്ടിരുന്ന ആളുകളില്‍ നിന്നും ഇത്തരം അനുഭവം ഉണ്ടായത് തന്നെ ഏറെ വേദനിപ്പിച്ചു. അവര്‍ പറയുന്നത് ഒന്നും സത്യം ഇല്ലാത്ത കാര്യങ്ങള്‍ ആണ്.

പല നടീ നടന്മാരെയും നേരിൽ കാണിക്കാം എന്നതുൾപ്പെടെ മോഹന വാഗ്ദാനം നൽകി സമീപക്കും. അവരുടെ നിലനിൽപ്പിനു വേണ്ടി പറയുന്ന കാര്യങ്ങൾ ഒരുപാടു ഉണ്ടാകും. ഇത്തരം കാര്യങ്ങള്‍ പ്രത്യേകം തന്നെ ശ്രദ്ധിക്കണം, ഇത്തരക്കാര്‍ വന്നാല്‍ അത് അപ്പോള്‍ തന്നെ നിര്‍ത്തുക. അവര്‍ വിരിക്കുന്ന കുഴിയില്‍ വീഴാതിരിക്കാനും നടി ആവശ്യപ്പെട്ടു. അവര്‍ പലതരത്തില്‍ ആയിരിക്കും പറയുക.

Written by Editor 2

23ാം വയസ്സിൽ വിവഹ മോചിതയായി, പിന്നെ കല്യാണം കഴിക്കാൻ തോന്നിയില്ല, ഇപ്പോൾ എനിക്ക് എല്ലാം ശീലമാണ്; പൃഥ്വിരാജിന്റെ ആദ്യ നായിക നടി ഗായത്രി രഘുറാം പറയുന്നു

ആദ്യം നെറ്റിയിൽ പിന്നെ മൂക്കിൽ ഇനി എവിടെയെന്ന് സ്വകാര്യത്തിൽ കിച്ചു തന്നോട് ചോദിക്കുന്നുണ്ടായിരുന്നു; ആ സീനിനെ കുറിച്ച് ദുർഗ കൃഷ്ണ പറയുന്നു