അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിനു ശേഷം സംവിധായകൻ ബിലഹരി സംവിധാനം ചെയ്യുന്ന കുടുക്ക് 2025 തുടക്കം മുതൽ തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് നിഗൂഢതകൾ നിറഞ്ഞ ചിത്രത്തിൻറെ ടീസർ അണിയറ പ്രേമികൾ പുറത്തുവിട്ടത്.
മനുഷ്യൻറെ സ്വകാര്യത പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൻറെ ഗാനവും ഗാനരംഗങ്ങളും മുൻപേ തന്നെ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. കൃഷ്ണാശങ്കറും ദുർഗ്ഗാ കൃഷ്ണയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സസ്പെൻസുകളും ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ടീസറിൽ നിന്ന് വ്യക്തമായ കാര്യമാണ്. ചിത്രത്തിലെ കൃഷ്ണശങ്കര ദുർഗയും തമ്മിലുള്ള അടുത്തിടപഴകുന്ന രംഗങ്ങൾ നേരത്തെ തന്നെ ചർച്ചാവിഷയമായിരുന്നു.
അതുപോലെതന്നെ പുതിയ ടീസർ രംഗങ്ങളും ഏറെ ശ്രദ്ധ നേടുകയാണ്. ചിത്രത്തിൽ ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പിൽ ആണ് കൃഷ്ണ ശങ്കർ എത്തുന്നത് എന്നും പ്രധാന കഥാപാത്രമായ മാരനായി യുവനടൻ കൃഷ്ണശങ്കർ എത്തുന്ന ചിത്രത്തിലെ താരത്തിന്റെ മേക്കോവറും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നു. ടീസർ പുറത്തിറങ്ങി മണിക്കൂറുകൾകൊണ്ട് നിരവധി പേരാണ് ഇത് കണ്ടിരിക്കുന്നത്.
ഷൈൻ ടോം ചാക്കോയും സ്വാസികയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബറിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണങ്ങളോടെ തിരഞ്ഞെടുത്ത സ്വകാര്യസ്ഥലങ്ങളിൽ ആയിരുന്നു. ചിത്രം റിലീസിന് ഒരുങ്ങുമ്പോൾ ദുർഗ്ഗാ കൃഷ്ണയ്ക്ക് നേരെ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾ തന്നെയാണ് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്.
ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് മുൻപേ തന്നെ താരം രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ചിത്രത്തിലെ കൃഷ്ണശങ്കറും ഒത്തുള്ള ഇന്റിമേറ്റ് രംഗങ്ങളാണ് ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് ദുർഗയുടെ ഭർത്താവും ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്. ചിത്രത്തിലെ മാരൻ മറുകിൽ ചോരും മധുരം നീയെ എന്ന ഗാനത്തിലെ രംഗമാണ് ഏറെ ശ്രദ്ധയ്ക്ക്പ്പെടുന്നത്.
ഇതിനെപ്പറ്റി പരാമർശിച്ചുകൊണ്ട് ദുർഗ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പറഞ്ഞിരിക്കുന്ന വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കഥാപാത്രത്തിനും സിനിമയ്ക്ക് വേണ്ടിയാണ് ഇത്തരത്തിലുള്ള രംഗങ്ങൾ ചിത്രീകരിക്കപ്പെടുന്നത് എന്നാണ് ദുർഗ പറയുന്നത്. ചിത്രത്തിലെ ഫൈറ്റ് സീൻ കഴിഞ്ഞ രണ്ടാഴ്ച മുട്ട് വയ്യാണ്ട് കിടന്നപ്പോൾ ആരും അതിനെപ്പറ്റി ഒന്നും ചോദിച്ചില്ലെന്നും എന്നാൽ രണ്ടു സെക്കന്റ് മാത്രം നീണ്ടു നിൽക്കുന്ന ലിപ് ലോക് രംഗം കഴിഞ്ഞതോടെ നിരവധി പേരാണ് അതിനെപ്പറ്റി ചോദിച്ചു കൊണ്ട് രംഗത്ത് എത്തിയതെന്നും ദുർഗ പറയുന്നു.
അത്തരത്തിൽ ഒരു രംഗം ചിത്രീകരിക്കുന്നതിന് കൃഷ്ണ ശങ്കറിന് വളരെ നാണമായിരുന്നു എന്നും കിച്ചു അത് തുടങ്ങുന്നതിനു മുൻപ് മോയ്സ്ചറൈസും പെർഫ്യൂമും ഒക്കെ അടിപ്പിക്കുമായിരുന്നു എന്നും ദുർഗ പറയുന്നു. താൻ ഇതിനു മുൻപ് രണ്ട് ചിത്രത്തിൽ ലിപ് ലോക് രംഗത്തിൽ അഭിനയിച്ചിട്ടുണ്ടെന്നും എന്നാൽ കിച്ചുവിന് വളരെയധികം നാണമായിരുന്നു എന്നുമാണ് ദുർഗ പറയുന്നത്. അതേസമയം ആക്ഷൻ പറഞ്ഞു കഴിഞ്ഞാൽ കിച്ചു വളരെ വലിയ പെർഫോമൻസ് ആയിരുന്നു കാഴ്ചവച്ചത് എന്നും ദുർഗ കൂട്ടിച്ചേർക്കുന്നു.