നടി ഡോ. ഗോപിക അനിൽ എന്നൊന്നും പറഞ്ഞാൽ ഇപ്പോൾ അറിയില്ല. മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഗോപിക അനിൽ എന്ന പേരിനേക്കാൾ സുപരിചിതം അഞ്ജലി എന്ന പേരായിരിക്കും. സാന്ത്വനം എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ ജനപ്രീയ ജോഡിയാണ് ശിവനും അഞ്ജലിയും.
ഇതിലെ അഞ്ജലിയെ അവതരിപ്പിച്ചാണ് ഗോപിക യുവാക്കളുടെ അടക്കം ഹൃദയം കവരുന്നത്. ശിവാഞ്ജലിയെന്ന് പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്ന ഇരുവരുടേയും അടിപിടികളും സ്നേഹവുമെല്ലാം ആരാധകർക്ക് ഏറെ ഇഷ്ടമാണ് ഇപ്പോഴിതാ രസകരമായ ചില അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഗോപിക അനിൽ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗോപികയുടെ തുറന്നു പറച്ചിൽ.
സെറ്റിൽ എപ്പോഴും വൈകി എത്തുന്ന ആളാണോ എന്ന് ചോദ്യത്തിന് വൈകി എത്തേണ്ടി വന്നിട്ടില്ലെന്നാണ് ഗോപിക അനിൽ മറുപടി നൽകുന്നത്. സെറ്റിൽ നിന്നും വിടുന്ന ക്യാബിലാണ് പോകുന്നത്. കൃത്യസമയത്ത് അത് വരികയും റെഡിയായി പോവുകയും ചെയ്യാറുണ്ട്. ഇഷ്ടമില്ലാത്ത പരിപാടികൾക്ക് പോകേണ്ടി വരാറുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി നൽകുന്നുണ്ട്. പോകേണ്ടി വന്നിട്ടുണ്ട്.
അഭിനയം വിട്ട് മറ്റൊന്നും ഇഷ്ടമല്ല. ഷോയിൽ അതിഥിയായി വിളിച്ചാലൊക്കെ ഒഴിവാക്കാറുണ്ട്. അതിലൊന്നും താൽപര്യമില്ല. അഭിനയത്തിനോടാണ് താൽപര്യം. അഭിനയിച്ച് കാണുന്നതിനേക്കാൾ ഇഷ്ടം ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് ആണെന്നും ഗോപിക പറയുന്നു. ഫാൻസിനെ കണ്ട് ഒളിക്കാറുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം.
ഒളിച്ചിട്ടുണ്ട് എന്നായിരുന്നു അതിന് ഗോപിക നൽകിയ മറുപടി. സ്വകാര്യത വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. എന്റെ സ്പേസ് എന്നതിനെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. തിരുവനന്തപുരത്ത് ആണെങ്കിലും റൂമിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഷൂട്ട് ഇല്ലെങ്കിൽ പോലും സുഹൃത്തുക്കളോട് ഷൂട്ട് ഇല്ലെന്ന് പറഞ്ഞ് റൂമിൽ ഇരിക്കാറുണ്ടെന്നും താരം പറയുന്നു.
മാല ബൾബൊക്കെയിട്ട് എന്റേതായ സ്പേസിലിരുന്ന് വായിക്കുകയോ എഴുതുകയോ സിനിമ കാണുകയോ ചെയ്യാനാണിഷ്ടം. യാത്ര ഒറ്റയ്ക്ക് ചെയ്യാനാണ് ഇഷ്ടമെന്നും താരം പറയുന്നു. പിന്നാലെ തനിക്കുണ്ടായ ഒരനുഭവവും താരം പങ്കുവെച്ചിരുന്നു. ഒരു തവണ ട്രെയിനിൽ കോഴിക്കോടേക്ക് പോവുകയാണ്. ജനശദാബ്തിയിൽ ആണ്. അതിൽ ചെയർ കാർ ആണ്.
ഞാൻ ചെന്നിരുന്നപ്പോൾ തൊട്ടടുത്തൊന്നും ആരും ഉണ്ടായിരുന്നില്ല. ഞാൻ പുറത്തേക്കൊക്കെ നോക്കി ഇരിക്കുന്നതിനിടെ ഒരു കുട്ടി അടുത്ത് വന്നിരുന്നു. ഫാൻസിനോട് സംസാരിക്കുന്നത് കൊണ്ട് കുഴപ്പമില്ല. പക്ഷെ യാത്രയിലുടനീളം സംസാരിച്ചു കൊണ്ടിരിക്കേണ്ടി വരുമോ എന്ന് കരുതി മാസ്‌കും കണ്ണടയും വച്ച് മുടി മുന്നിലോട്ട് ഇട്ട് ഫോണിൽ നോക്കിയിരുന്നു. അതിനാൽ ആ കുട്ടിയ്ക്ക് മനസിലായില്ലെന്നും ഗോപിക പറയുന്നു.
ഇതിനിടെ ആ കുട്ടി യൂട്യൂബിൽ സാന്ത്വനത്തിന്റെ ട്രെയിലർ ഒക്കെ കാണുന്നുണ്ടായിരുന്നു എന്നും ഇതോടെ പാവം തോന്നിയെന്നും താരം പറയുന്നു. അതേസമയം ആ കുട്ടി ഫോണിൽ കളിക്കുന്നതിനേക്കാൾ കൂടുതൽ സമയം അച്ഛനോട് സംസാരിക്കുക ആയിരുന്നു ചെയ്തതെന്നും താരം പറയുന്നു. ആ കുട്ടി ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ ഗുഡ് ഗേൾ എന്ന് അഭിനന്ദിക്കുന്നതായും ഗോപിക പറയുന്നുണ്ട്.