in , ,

ദുബായിൽ ഹോട്ട് ലുക്കിൽ തിളങ്ങി നടി സംയുകത മേനോൻ, കിടിലൻ ഫോട്ടോസ് കാണാം

മൂന്ന് വർഷങ്ങൾക്ക് മുമ്പ് ടോവിനോ തോമസ് നായകനായി എത്തിയ തീവണ്ടിയിൽ നായികയായി എത്തിക്കപ്പെട്ട താരമാണ് സംയുക്ത മേനോൻ. ചിത്രത്തിൽ ദേവി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. 2016ൽ പോപ്കോൺ എന്ന സിനിമയിൽ സംയുക്ത അഭിനയിച്ചിരുന്നുവെങ്കിലും തീവണ്ടിയിലെ നായിക കഥാപാത്രമാണ് താരത്തിന്റെ കരിയർ ബ്രേക്ക് ആയത്.

മൂന്ന് വർഷത്തിനകം മലയാളത്തിലും തമിഴിലുമായി പത്തിലധികം ചിത്രങ്ങളുടെ ഭാഗമാകുവാൻ സംയുക്തയ്ക്ക് സാധിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിൽ താരം ഏറ്റവും ഒടുവിലായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മോഡലിങ് രംഗത്ത് നിന്ന് സിനിമയിലെത്തിയ സംയുക്ത ലില്ലി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറിയത്.

എങ്കിലും ആ സിനിമയുടെ ചിത്രീകരണത്തിനിടയാണ് ടോവിനോയുടെ നായികയായി തീവണ്ടിയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്.ലില്ലിയുടെ റിലീസിന് മുൻപ് തീവണ്ടി റിലീസ് ആവുകയും ചെയ്തു. ജീവാംശമായി എന്ന പാട്ടിലൂടെ സിനിമ പുറത്തിറങ്ങും മുമ്പ് തന്നെ ആരാധകരുടെയുള്ളിൽ ചേക്കേറുവാൻ താരത്തിന് സാധിച്ചു.

ചിത്രത്തിലെ ലിപ് ലോക് രംഗങ്ങൾ ഒക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. സംയുക്തയുടെ പ്രകടനവും ചിത്രത്തിൽ വളരെയധികം ശ്രദ്ധ ആകർഷിക്കുന്ന ഒന്നായിരുന്നു. കളരി എന്ന സിനിമയിലൂടെ സംയുക്ത തമിഴിലും അരങ്ങേറുകയുണ്ടായി. ജൂലൈ കാട്രിൽ എന്ന സിനിമയിലും താരം തമിഴിൽ അഭിനയിക്കുകയുണ്ടായി.

പിന്നാലെ ഒരു യമണ്ടൻ പ്രേമകഥ, ഉയരെ, കൽക്കി, എടക്കാട് ബെറ്റാലിയൻ 06, അണ്ടർ വേൾഡ്, വെള്ളം, ആണും പെണ്ണും തുടങ്ങിയ ചിത്രങ്ങളിലും താരം വേഷം കൈകാര്യം ചെയ്തു. കൊറോണക്കാലത്ത് സംയുക്ത അഭിനയിച്ച വെള്ളം, ആണും പെണ്ണും തുടങ്ങിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

താരം നടത്തിയ മേക്കോവർ ചിത്രവും ബിക്കിനിയിലുള്ള ഫോട്ടോഷൂട്ട് ചിത്രവും ഒക്കെ സൈബർ ഇടങ്ങളിൽ വലിയ പ്രചാരത്തിൽ തന്നെയാണ് മുന്നേറിയിരുന്നത്. സമൂഹമാധ്യമങ്ങളിൽ എന്തും തുറന്നു പറയുകയും തനിക്കെതിരെ വിമർശിക്കുന്നവർക്ക് ചുട്ട മറുപടി കൊടുക്കുകയും ചെയ്യുന്ന താരം കൂടിയാണ് സംയുക്ത. ഏത് കാര്യത്തെയും വളരെയധികം വ്യക്തതയോടെയും ഔപചാരികമായും ആണ് താരം നേരിടുന്നത്.

അതുകൊണ്ടുതന്നെ വിമർശനങ്ങളേക്കാൾ ഉപരി താരത്തിന് അംഗീകാരങ്ങളും സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കാറുണ്ട്. ആരാധകരും ഹേറ്റേഴ്സും ഒരുപോലെ ഉണ്ടെന്നതും താരത്തിന്റെ പ്രത്യേകതയാണ്. എന്നാൽ വിമർശനങ്ങളെയും പരിഹാസങ്ങളെയും ഒക്കെ പിന്തള്ളി വീണ്ടും മുന്നോട്ടു പോകുവാനാണ് സംയുക്ത ശ്രമിക്കുന്നത്. ഓരോ ഫോട്ടോഷൂട്ടിലും എന്തെങ്കിലുമൊക്കെ വ്യത്യസ്തത കാത്തുസൂക്ഷിക്കുവാൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്.

പൃഥ്വിരാജ് നായകനായി എത്തിയ കടുവ എന്ന ചിത്രത്തിലാണ് താരം ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ചിത്രത്തിൻറെ പ്രമോഷൻ പരിപാടികളുമായി ദുബായിലുള്ള സംയുക്തയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പതിവുപോലെതന്നെ ഗ്ലാമർ ലുക്കിൽ തന്നെയാണ് താരം ഈ ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പങ്കുവെച്ച് നിമിഷനേരങ്ങൾക്കുള്ളിൽ സംയുക്തയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലായി മാറിയിട്ടുണ്ട്. നിരവധി ലൈക്കുകളും കമന്റുകളും ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെടുന്നുമുണ്ട്.

Written by Editor 1

പൊളിച്ച്.. സുഹൃത്തിന് ഒപ്പം കിടിലൻ ഡാൻസുമായി ഉപ്പും മുളകും താരം നടി അശ്വതി നായർ.. വീഡിയോ

റെയിൽവെ സ്റ്റേഷനിൽ ഇരുന്ന് കരയുകയായിരുന്നു, കുറേ ടെൻഷനടിച്ചു, അങ്ങനെ ഒരു മാനസികാവസ്ഥ എനിക്ക് അപ്പോൾ ഉണ്ടായിരുന്നില്ല: അനുഭവം തുറന്ന് പറഞ്ഞ് ഗോപിക അനിൽ