in

മേഘം സിനിമയിലെ മീനാക്ഷിയെ ഓർമയില്ലേ? സൂപ്പർ താരങ്ങളോടൊപ്പം സൂപ്പർ ഹിറ്റ് ചിത്രങ്ങൾ.. എന്നിട്ടും നടി പ്രിയയുടെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ..!

1999 ല്‍ പ്രിയദര്‍ശന്‍-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം ആണ് മേഘം. മമ്മൂട്ടി, ദിലീപ്, കൊച്ചിന്‍ ഹനീഫ, നെടുമുടി വേണു, പ്രിയ ഗില്‍ തുടങ്ങിയ താരങ്ങള്‍ ആയിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. ഒരേ ഒരു മലയാള ചിത്രത്തില്‍ മാത്രമാണ് പ്രിയ ഗില്‍ അഭിനയിച്ചത്.

പഞ്ചാബി സിനിമകളില്‍ കൂടി അഭിനയത്തിലേക്ക് എത്തിയ താരം ബോളിവുഡിലേക്ക് പ്രവേശിക്കുകയായിരുന്നു. നിരവധി ചിത്രങ്ങള്‍ ആണ് താരം ബോളിവുഡില്‍ അഭിനയിച്ചത്. ഷാരൂഖ് ഖാന്റെയും അമീര്‍ ഖാന്റെയും ഒക്കെ നായികയായി താരം നിരവധി തവണ വേഷമിട്ടിരുന്നു

ബോളിവുഡില്‍ പ്രശസ്തിയില്‍ നില്‍ക്കുമ്പോള്‍ ആണ് താരം മലയാളത്തിലേക്ക് എത്തുന്നത്. മലയാത്തില്‍ താരം അഭിനയിച്ച ഏക ചിത്രവും മേഘം ആണ്. മലയാളത്തില്‍ കൂടാതെ തമിഴ്, തെലുങ്, പഞ്ചാബി,ഹിന്ദി ഭാഷ ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു.

മേഘത്തിലെ അഭിനയത്തില്‍ കൂടി മികച്ച പ്രേക്ഷക ശ്രദ്ധയാണ് താരത്തിന് മലയാളി പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. മലയാള സിനിമയില്‍ ഇനി സ്ഥിരം മുഖമായിരിക്കും പ്രിയയുടേത് എന്ന് കരുതിയ മലയാളികള്‍ക്ക് നിരാശ ആയിരുന്നു ഫലം. പ്രശസ്തിയില്‍ നില്‍ക്കുമ്പോള്‍ ആണ് താരം സിനിമകളില്‍ നിന്നും അപ്രത്യക്ഷം ആകുന്നത്.

വിവാഹത്തിന് ശേഷമാണോ താരം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്, അതോ വിവാഹത്തിന് മുന്‍പ് തന്നെ താരം സിനിമ ഉപേക്ഷിച്ചോ എന്ന് പോലും ആരാധകര്‍ക്ക് വ്യക്തമായി അറിയില്ല. ഏകദേശം പത്ത് വര്‍ഷത്തോളം സിനിമയില്‍ സജീവമായ താരമാണ് പെട്ടന്ന് സിനിമയില്‍ നിന്ന് അപ്രത്യക്ഷം ആയത്.

ഭൈരവയില്‍ ആയിരുന്നു താരം അവസാനമായി വേഷമിട്ടത്. പിന്നീട് നടിയെ തേടി നല്ല കഥാപാത്രങ്ങള്‍ ഒന്നും എത്തിയിരുന്നില്ല. പ്രേക്ഷകര്‍ തന്നെ നടിയെ മറക്കാന്‍ തുടങ്ങി. ഈ അടുത്ത കാലത്ത് ഡെന്‍മാര്‍ക്കിലെ സൗത്ത് കരോലിനയില്‍ വെച്ച് നടിയെ കണ്ടതായി ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചു.

നടി വിവാഹത്തിനുശേഷം ഡെന്മാര്‍ക്കില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. സിനിമയില്‍ നിന്ന് ഗുഡ്‌ബൈ പറഞ്ഞെങ്കിലും മീനാക്ഷിയെ നമ്മള്‍ മലയാളികള്‍ മറക്കില്ല. മമ്മൂട്ടിയും പ്രിയദര്ശനം ഏറ്റവും അവസാനമായി ഒന്നിച്ച ചിത്രമാണ് മേഘം.

വിഷു റിലീസ് ആയി തിയേറ്ററില്‍ എത്തിയ ചിത്രം വേണ്ടത്ര വിജയം കൈവരിച്ചില്ല എന്നതാണ് സത്യം. മുഴുനീള കോമഡി പ്രതീക്ഷിച്ച് പോയ പ്രേക്ഷകര്‍ക്ക് പൂര്‍ണ്ണ തൃപ്തി നല്‍കാന്‍ പ്രിയദര്ശന് കഴിഞ്ഞില്ല. ക്ലൈമാക്‌സില്‍ ഉള്ള നായകന്റെ പരാജയവും സിനിമയെ പ്രേക്ഷകര്‍ തള്ളിപ്പറയാന്‍ കാരണമായി.

Written by Editor 3

റെയിൽവെ സ്റ്റേഷനിൽ ഇരുന്ന് കരയുകയായിരുന്നു, കുറേ ടെൻഷനടിച്ചു, അങ്ങനെ ഒരു മാനസികാവസ്ഥ എനിക്ക് അപ്പോൾ ഉണ്ടായിരുന്നില്ല: അനുഭവം തുറന്ന് പറഞ്ഞ് ഗോപിക അനിൽ

75 ലക്ഷം രൂപയ്ക്ക് തന്റെ നിതംബം ഇൻഷ്വർ ചെയ്തു,​ പിന്നിലെ കാരണം വ്യക്തമാക്കി മോഡൽ, സംഭവം ഇങ്ങനെ