in

സഹോദരന്റെ സ്ഥാനത്ത് ഉണ്ടായിരുന്ന ആയാൾ പെട്ടെന്ന് ഉമ്മ വെച്ചോട്ടെയെന്ന് ചോദിച്ചു, ഞാൻ ഡോർ തുറക്കാൻ ശ്രമിച്ചിട്ട് അയാൾ അനുവദിച്ചില്ല, ഞെട്ടിക്കുന്ന ദുരനുഭവത്തെ കുറിച്ച് ജസീല പർവീൺ തുറന്ന് പറയുന്നു

കന്നഡ മിനിസ്‌ക്രീനിൽ നിന്ന് എത്തിയാണ് ജസീല പർവീൺ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത തേനും വയമ്പും എന്ന പരമ്പരയിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

ആദ്യ സീരിയലിൽ കൂടി തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ ജസീലയ്ക്ക് കഴിഞ്ഞിരുന്നു. പിന്നീട് മലയാളത്തിലെ പ്രമുഖ ചാനലുകളിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചു. സീ കേരളം സംപ്രേക്ഷണം ചെയ്ത സുമിംഗലി ഭവയിൽ നെഗറ്റീവ് കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്.

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ജസീല. തന്റെ ഫോട്ടോഷൂട്ടും വർക്കൗട്ട് ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇതൊക്കെ നിമിഷനേരം കൊണ്ട് വൈറലാവാറുമുണ്ട്. ഇപ്പോഴിതാ ജസീല പൺവീറിന്റെ ഒരു തുറന്നു പറച്ചിലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവമാണ് താരം വെളിപ്പെടുത്തുന്നത്. എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്. അഭിനയരംഗത്ത് നിന്ന് നേരിടേണ്ടി വന്ന ദുരനുഭനവം കൂടാതെ സഹോദരനെ പോലെ കണ്ടിരുന്നയാളിൽ നിന്നുണ്ടായ മോശം സമീപനത്തെ കുറച്ചുമാണ് ജസീല വെളിപ്പെടുത്തിയത്.

ഒരുപാട് നാളുകൾക്ക് ശേഷമായിരുന്നു ആളെ അന്ന് കണ്ടത്. ഞങ്ങളൊന്നിച്ച് വർക്ക് ചെയ്തിട്ടുണ്ട്. അതിനെയൊക്കെ കുറിച്ച് സംസാരിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു എന്നോട് ഉമ്മ ചോദിച്ചത് ഉടൻ തന്നെ ഞാൻ ഡോർ തുറക്കാൻ ശ്രമിച്ചു. എന്നാൽ അയാൾ എന്നെ അതിന് അനുവദിച്ചില്ലെന്നു ജസീല പറഞ്ഞു.

മറ്റൊരു സംഭവവും താരം വെളിപ്പെടുത്തിയിരുന്നു. പരസ്യചിത്രം അഭിനയിക്കാൻ വേണ്ടി എത്തിയപ്പോഴുണ്ടായ സംഭവമാണ് വെളിപ്പെടുത്തിയത്. അന്ന് തനിക്കൊപ്പമായിരുന്നു ആഡ് ഫിലിം കോഡിനേറ്ററുടെ ഒരു സുഹൃത്ത് ബാംഗ്ലൂരിൽ നിന്ന് വന്നത്. ഇയാൾ തന്നെയാണ് സുഹൃത്തും ഒപ്പം വരുന്നുണ്ടെന്നുള്ള കാര്യം എന്നെ അറിയിച്ചത്. വൈകുന്നേരമായിരുന്നു എത്തിയത്.

ഇയാൾ എന്നോട് രാത്രി ഒന്നിച്ച് കഴിയാമോ എന്ന് ചോദിച്ചു. ഉടൻ തന്നെ ഞാൻ ഈ കാര്യം കോഡിനേറ്ററെ വിളിച്ച് പറഞ്ഞു. ഒരു രാത്രിയിലത്തെ കാര്യമല്ലേ അഡ്ജസ്റ്റ് ചെയ്തൂടേയെന്നായിരുന്നു അയാളുടെ മറുപടി. കൂടാതെ തന്നെ എത്ര പൈസ ഓഫർ ചെയ്തുവെന്നും ചേദിച്ചുവെന്ന് സംഭവം പങ്കുവെച്ച് കൊണ്ട് ജസീല പറഞ്ഞു. നടിയുടെ വാക്കുകൾ ഞെട്ടലോടെയാണ് എംജി ശ്രീകുമാർ കേട്ടിരുന്നത്.

വിവാഹത്തെ കുറിച്ചും ഷോയിലൂടെ താരം പറയുന്നണ്ട്. അവതാരകനായ എംജി ശ്രീകുമാറിന്റെ ചോദ്യത്തിനായിരുന്നു മറുപടി. ഇടയ്ക്ക് ഞാൻ തന്നെ ഒരാളെ കണ്ടെത്തും അത് പിന്നെ കമിറ്റാവാതെ പോകും. ഇതുവരെ മൂന്ന്, നാല് അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും താരം എംജി ചോദ്യത്തിന് മറുപടിയായി ജസീല പറഞ്ഞു. വിവാഹം ഇനി വൈകിപ്പിക്കേണ്ട എന്ന ഉപദേശവും എംജി ശ്രീകുമാർ നൽകുന്നുണ്ട്.

Written by Editor 2

അമൃതാ സുരേഷിനെ ഗോപി സുന്ദർ വിളിക്കുന്നത് എന്താണെന്ന് അറിയുമോ? കണ്ടുപിടിച്ച് ആരാധകർ, സന്തോഷം പങ്കുവെച്ച് താരങ്ങൾ

നായികയായി തുടക്കം, പിന്നീട് പ്രണയം പ്രണയവിവാഹം, അമ്മയറിയാതെ സീരിയലിലൂടെ പ്രേഷകരുടെ പ്രിയ നടിയായി തിളങ്ങുന്ന കീർത്തി ഗോപിനാഥിന്റെ യഥാർത്ഥ ജീവിതം ഇങ്ങനെ