അടുത്തിടെയായി സോഷ്യൽ മീഡിയ നിറയെ മലയാളികളുടെ ഗായിക അമൃത സുരേഷും ഗായകനും സംഗീത സംവിധായകനുമായ ഗോപി സുന്ദറും തമ്മിലുള്ള പ്രണയമാണ് ചർച്ചാ വിഷയം. അടുത്തിടെയാണ് ഗോപിസുന്ദർ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനങ്ങളിൽ ഒന്ന് ആരാധകരുമായി പങ്കുവച്ചത്.
ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശേഷം ഗായിക അഭയ ഹിരണ്മയിയുമായി ഒമ്പത് വർഷത്തോളം ലിവിങ് ടുഗതർ റിലേഷൻഷിപ്പിലായിരുന്നു. പക്ഷേ അഭയയുമായും ഗോപി സുന്ദർ പിരിഞ്ഞിരുന്നു. അത് മലയാളികൾ അറിയുന്നതും അമൃതയുമൊത്തുള്ള പോസ്റ്റുകൾ വന്നുതുടങ്ങിയപ്പോൾ മാത്രമാണ്.
ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് പുതിയ ജീവിതത്തിലേക്ക് കടക്കാൻ പോവുകയാണ് ഗോപി സുന്ദർ അറിയിച്ചത്. അമൃതയും നേരത്തെ വിവാഹിതയായ ഒരാളായിരുന്നു. അതിൽ ഒരു മകൾ ഉള്ളത് അമൃതയ്ക്ക് ഒപ്പമാണ് താമസിക്കുന്നത്. എന്തായാലും ഗോപിസുന്ദർ ജീവിതത്തിലേക്ക് എത്തിയതോടെ അമൃതയുടെ നല്ല നാളുകൾ തെളിഞ്ഞിരിക്കുകയാണ്.
ഗോപി സുന്ദറിന്റെ സംഗീതത്തിൽ ഇറങ്ങുന്ന അടുത്ത തെലുങ്ക് ചിത്രത്തിലൂടെ അവിടെ ഗായികയായി അരങ്ങേറാൻ ഒരുങ്ങുകയാണ് അമൃത സുരേഷ്. ഈ കാര്യം ഗോപിസുന്ദർ തന്നെയാണ് ആദ്യം ആരാധകരെ അറിയിച്ചത്. എന്റെ വരാനിരിക്കുന്ന തെലുങ്ക് സിനിമയിലൂടെ കണ്മണിയുടെ അരങ്ങേറ്റം എന്നാണ് ഗോപി പോസ്റ്റിനോടൊപ്പം എഴുതിയത്.
അമൃതയെ കണ്മണി എന്നാണ് ഗോപിസുന്ദർ വിളിക്കുന്നതെന്നും ആരാധകർക്ക് ഇതോടെ അറിയാൻ കഴിഞ്ഞിരിക്കുകയാണ്. അമൃതയും ഗോപി സുന്ദറും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് മുതൽ ഇവർക്കെതിരെ സൈബർ ആക്രമണം ശക്തമായിരുന്നു. സ്വകാര്യ ജീവിതത്തിലെ കാര്യങ്ങൾ പറഞ്ഞ് പലരും ഇവരെ വിമർശിക്കുകയായിരുന്നു. നടൻ ബാലയാണ് അമൃതയുടെ മുൻ ഭർത്താവ്. ഈ ബന്ധത്തിൽ പാപ്പു എന്ന് വിളിക്കുന്ന അവന്തിക എന്നൊരു മകളുമുണ്ട്. ആദ്യ ഭാര്യയിൽ ഗോപി സുന്ദറിന് രണ്ട് കുട്ടികളുണ്ട്.
ഗോപി സുന്ദറും അമൃത സുരേഷും അടുത്തിടെയാണ് തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. പിന്നിട്ട കാതങ്ങൾ മനസിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷൻ. അഭിരാമി സുരേഷും അപർണ മൾബെറിയും ഉൾപ്പടെ നിരവധി പേരായിരുന്നു ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയത്. പുതുതലമുറ സംഗീത സംവിധായകരില്‍ മുന്‍നിരയില്‍ സ്ഥാനമുള്ള ആളാണ് ഗോപി സുന്ദര്‍. പാട്ടിന്‍റെ സംഗീതത്തിനൊപ്പം സാങ്കേതികതയില്‍ ഉള്ള പൂര്‍ണ്ണതയാണ് ഗോപി സുന്ദറിനെ വ്യത്യസ്തന്‍ ആക്കുന്നത്.
സുരേഷ് ബാബു- ലിവി ദമ്പതികളുടെ മകനായി 1977 മെയ് 30തിന് കൊച്ചിയിലാണ് ഗോപിയുടെ ജനനം. സ്കൂൾ പാഠഭാഗങ്ങളേക്കാള്‍ തബല, കീബോർഡ് എന്നീ സംഗീത ഉപകരണങ്ങളോട് ആയിരുന്നു കുട്ടിക്കാലം മുതൽ തന്നെ ഗോപിയ്ക്ക് കൂടുതല്‍ താല്പര്യം. സ്കൂൾ പാഠഭാഗങ്ങളേക്കാള്‍ തബല, കീബോർഡ് എന്നീ സംഗീത ഉപകരണങ്ങളോട് ആയിരുന്നു കുട്ടിക്കാലം മുതൽ തന്നെ ഗോപിയ്ക്ക് കൂടുതല്‍ താല്പര്യം. പത്താം ക്ളാസ് പൂർത്തിയാക്കാതെ സ്കൂൾ വിട്ട ഗോപിക്ക് തുണയായത് സംഗീത സംവിധായകൻ ഔസേപ്പച്ചനുമായുള്ള തന്റെ അച്ഛന്റെ പരിചയമാണ്.