അഭിനയത്തിന് റിട്ടയര്‍മെന്റില്ല എന്നൊക്കെ പറയുമെങ്കിലും സമൂഹത്തില്‍ സ്ത്രീ പുരുഷ സമത്വമാണെന്ന് പറയുമെങ്കിലും വിവാഹം എന്നത് നടിമാരുടെ അഭിനയ ജീവിതത്തിന്റെ കൂച്ചു വിലങ്ങാണ് എന്നത് പലരുടെയും അനുഭവം കൊണ്ട് വ്യക്തമാണ്. പല നടിമാരെയും വിവാഹത്തിന് ശേഷം സിനിമയിലേയ്ക്ക് കാണാനേയില്ല. സോഷ്യല്‍ മീഡിയയിലൂടെ മാത്രം പിന്നീട് കാണാന്‍ കഴിയുന്ന ഇവര്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം സീരിയലുകളിലൂടെ തലപൊക്കിയാല്‍ ആയി.
ഇതാണ് മാറ്റമില്ലാതെ തുടര്‍ന്നു കൊണ്ടിരിക്കുന്നത്. മിനി സ്‌ക്രീനിലും ഈ പ്രശ്‌നം കാണാറുണ്ട്. ഒരുകാലത്ത് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറി തിളങ്ങിയ പല നടിമാരും വിവാഹത്തോടെ ഒരു വീട്ടമ്മയുടെ റോളിലേയ്ക്ക് നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടുന്നു. വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണെങ്കില്‍ പോലും തിരിച്ചു വരുന്നവര്‍ ചുരുക്കം. ഒരു കാലത്ത് സീരിയലുകളുടെ അവിഭാജ്യ ഘടകമായിരുന്ന രശ്മി സോമന്‍ അടക്കമുള്ള മിനിസ്‌ക്രീന്‍ നടിമാരൊക്കെ തന്നെ അതിന് ഉദാഹരണങ്ങളാണ്.
ഇത്തരത്തില്‍ വിട്ടു നിന്ന കൂട്ടത്തിലുള്ള ഒരു നടിയാണ് കീര്‍ത്തി ഗോപിനാഥ്. സീരിയല്‍ നടനായ രാഹുലും ആയുള്ള വിവാഹമായിരുന്നു കീര്‍ത്തിയെ അഭിനയ രംഗത്തു നിന്നും വീട്ടമ്മ ആക്കി മാറ്റിയത്. വിവാഹം.. അത് പ്രണയവിവാഹമാണെങ്കിലും അല്ലെങ്കിലും അഭിനയ രംഗത്തു നിന്നും വിട്ടു നില്‍ക്കാന്‍ നിര്‍ബന്ധിതയാകുകയാണ് നടിമാര്‍. അത് സമയക്കുറവുകൊണ്ടാകാം, മക്കളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നതിനാലാകാം… ഇതില്‍ ചുരുക്കം ആളുകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ഗംഭീര രണ്ടാം വരവ് നടത്താറുമുണ്ട്.
ഒരു കാലത്ത് സീരിയലില്‍ നിറഞ്ഞ് അഭിനയിച്ചിരുന്ന കീര്‍ത്തി ഇപ്പോള്‍ രണ്ടാം വരവിലാണ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന അമ്മയറിയാതെ എന്ന ഹിറ്റ് പരിപാടിയിലൂടെയാണ് താരം ഇപ്പോള്‍ വീണ്ടും തിരിച്ച് വരുന്നത്. മലയാള സിനിമയെ താന്‍ ഒരിക്കലും മറന്നിരുന്നില്ല. മാറി നിന്നത് കൊണ്ട് എല്ലാം കാണുന്നുണ്ടായിരുന്നു. തനിക്കൊപ്പവും മുന്‍പും ശേഷവുമുള്ള ഓരോരുത്തരും തിരിച്ചെത്തിയപ്പോള്‍ ഞാന്‍ ഒരുപാട് സന്തോഷിച്ചു. അവസരങ്ങള്‍ പലപ്പോഴും തന്നെ തേടിയെത്തി. അപ്പോഴൊക്കെ ഒഴിഞ്ഞു മാറുകയായിരുന്നു. മക്കളുടെ പഠിത്തം, കുടുംബം, തിരുവനന്തപുരം യാത്ര അങ്ങനെ ഞാന്‍ കണ്ടെത്തിയ അപൂര്‍വമായി ചില കാരണങ്ങള്‍.
പിന്നെ എല്ലാം ഈശ്വര നിശ്ചയം ആയിട്ടാണ് ഞാന്‍ ഇപ്പോള്‍ കാണുന്നത്. ബ്രേക്ക് എടുത്തതും മടങ്ങിവരവും ഒക്കെ ഒരു നിയോഗമാണെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഈ മടങ്ങിവരവ് ഞാന്‍ പ്രതീക്ഷിച്ചില്ല. എങ്കിലും സിനിമയെ ഇന്നു ഞാന്‍ ഹൃദയത്തില്‍ തന്നെ സൂക്ഷിക്കുന്നുണ്ട്. നല്ലൊരു വേഷം കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ അത് ചെയ്യും. തിരുവനന്തപുരത്തെ പേയാട് ആണ് താമസം. രാഹുല്‍ മോഹനനാണ് ഭര്‍ത്താവ്. പ്രണയ വിവാഹമായിരുന്നു ഞങ്ങളുടെത്. നീലവസന്തം സീരിയലിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നതും സൗഹൃദവും പ്രണയവും ആരംഭിക്കുന്നതും ഒക്കെ. ഇപ്പോള്‍ രണ്ടു മക്കളുണ്ട്. ഭരത്തും ആര്യനും. ഒരാള്‍ ബാംഗ്ലൂരില്‍ ഫോറന്‍സിക് സയന്‍സ് പഠിക്കുന്നു. രണ്ടാമത്തെയാള്‍ ആറാം. ക്ലാസിലാണ്.