നൃത്ത രംഗത്തൂടെ സീരിയൽ രംഗത്തേയ്ക്ക് കടന്നു വന്ന ആളാണ് നടി ആശാ ശരത്. അതും നടിമാരുടെ നല്ലപ്രായം കഴിഞ്ഞു എന്നൊക്കെ പൊതുവെ വിലയിരുത്തപ്പെടുന്ന വിവാഹ ശേഷം. ഈ വരവിൽ താരം തുടക്കം മുതൽ തിളങ്ങുകയും ചെയ്തു. കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെട്ടത്.
മികച്ച നർത്തകിയായി വരാണസിയിൽ വച്ച് ഇന്ത്യാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ശേഷം വിവാഹം കഴിച്ച് ദുബായിലെത്തുകയും പിന്നീട് റേഡിയോ, ടെലിവിഷൻ എന്നീ മാധ്യമങ്ങളിലൂടെ സിനിമയിലെത്തുകയും ചെയ്തു. ദൃശ്യം എന്ന സിനിമയിലെ അവരുടെ ഐ.ജി. വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കമലദളം എന്ന നൃത്തം കേന്ദ്രീകരിച്ച് നിർമ്മിച്ച സിനിമയിൽ അഭിനയിക്കാൻ ക്ഷണം ഉണ്ടായിരുന്നു, എന്നാൽ അച്ഛനും അമ്മയും അനുവദിക്കാത്തതിനാൽ സിനിമയിലെത്തിയില്ല.
പിന്നീട് ദൂരദർശനിൽ പരമ്പരകളിൽ അഭിനയിച്ചു തുടങ്ങി.ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരത്തിനെയാണ് ആശ വിവാഹം ചെയ്തിരിക്കുന്നത്. മൂത്ത സഹോദരനായ വേണുഗോപാലിന്റെ സുഹൃത്തായിരുന്നു ശരത്ത്. ശരത്തിന്റെ മാതാ പിതാക്കൾ നാസിക്കിൽ സ്ഥിരതാമസക്കാരാണ്. അമ്മ മാനന്തവാടിക്കാരിയും അച്ഛൻ കണ്ണൂർ കാരനും. ശരത്ത് മസ്കറ്റിൽ ജോലി ചെയ്യുമ്പോഴാണ് വിവാഹം നടന്നത്. ഇവർക്ക് രണ്ട് കുട്ടികൾ, ഉത്തരയും കീർത്തനയും.
ദുബായിലാണ് സ്ഥിരതാമസം. ദുബായിൽ വന്ന കുറച്ചു നാൾക്ക് ശേഷം റേഡിയോയിൽ (റേഡിയോ ഏഷ്യ) പ്രവർത്തിച്ചു. റേഡിയോ ജോക്കിയായും പരിപാടികളുടെ നിർമ്മാതാവായും . തുടർന്ന് വീട്ടിൽ നൃത്താധ്യാപനം തുടങ്ങി. ഇന്ന് ദുബായിൽ ആശ സ്വന്തമായി കൈരളി കലാകേന്ദ്ര എന്ന പേരിൽ നൃത്ത പരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ട്, ഇതിന് ദുബായിൽ 4 ശാഖകൾ ഉണ്ട്.
സക്കറിയയുടേ ഗർഭിണികൾ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ പ്രവേശിക്കുന്നത്. നിഴലും നിലാവും പറയുന്നത് എന്ന ടെലിഫിലിം ആണ് ആദ്യം ചെയ്തത്. ഈ ടെലിഫിലിമിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് ആശ നേടി. ഇതിനു ശേഷം കുങ്കുമപ്പൂവ് എന്ന പരമ്പരയിൽ ജയന്തി എന്ന പോലീസ് ഓഫീസർടെ വേഷം ചെയ്ത് ശ്രദ്ധേയയായിരുന്നു.
18 വയസ്സിൽ വിവാഹം കഴിച്ച ആളാണ് താനെന്ന് ആശ പറയുന്നു. ടിവിയിലൂടെ ഒരു ഡാൻസ് കണ്ട് ഇഷ്ടപ്പെട്ടാണ് ശരത്തേട്ടൻ ആലോചനയുമായി വരുന്നത്. വിവാഹനിശ്ചയമൊക്കെ കഴിഞ്ഞ് വിവാഹത്തിനു കുറച്ചു ദിവസം മുൻപു മാത്രമാണ് ഞങ്ങൾ നേരിട്ട് കണ്ടത്. കാണുന്നതിനു മുൻപ് അദ്ദേഹം ആദ്യമായി ‘ഈറൻ മേഘം പൂവും കൊണ്ട്’ എന്ന പാട്ട് കാസറ്റിൽ പാടി മസ്കറ്റിൽ നിന്നും അയച്ചു തന്നിരുന്നു.
അദ്ദേഹത്തിന് പാടാനുള്ള കഴിവൊന്നുമില്ല. പക്ഷേ ആ പാട്ടിൽ ഓരോ വരികളിലും അദ്ദേഹത്തിന്റെ മനസ്സുണ്ടായിരുന്നു.” ഇന്നത്തെ പെൺകുട്ടികളെ കുറിച്ച് ഏറെ ആശങ്കകൾ ആശ പങ്കുവെക്കാറുണ്ട്. ഒരു പെൺകുട്ടി തെറ്റായ നോട്ടമോ സ്പർശനമോ വാക്കോ തിരിച്ചറിയാൻ പറ്റിയാൽ പെട്ടെന്ന് റിയാക്റ്റ് ചെയ്യണമെന്നും നല്ല തന്റേടത്തോടെ അല്ലാതെ ഇന്ന് ജീവിക്കാൻ പറ്റില്ലെന്നും ആശാ ശരത്ത് പറയുന്നു.