പ്രേക്ഷകര്‍ ആശാ ശരത് എന്ന നടിയെ കണ്ടു തുടങ്ങിയത് മിനി സ്‌ക്രീനിലൂടെ ആയിരുന്നു. കുങ്കുമപ്പൂവ് എന്ന സീരിയലിലെ അമ്മ കഥാപാത്രമാണ് താരത്തിന് കുടുംബ പ്രേക്ഷകരുടെ പ്രീതി നേടിക്കൊടുത്തത്. വ്യത്യസ്തമായ ആ തലമുടിയാണ് പലരും ആദ്യം ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീടാണ് താരത്തിന്റെ നൃത്തം ശ്രദ്ധേയമായിത്തുടങ്ങിയത്.
സീരിയലിലെ പരിചയത്തിന് ശേഷം സിനിമയില്‍ എത്തിയ താരത്തിന്റെ ദൃശ്യം എന്ന സിനിമയിലെ അവരുടെ ഐ.ജി. വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയത്തില്‍ സജീവമായ പലരും വിവാഹ ശേഷം ഉള്‍വലിഞ്ഞ് കുടുംബ ജീവിതത്തിലേയ്ക്ക് ഒതുങ്ങി കൂടുന്ന പതിവു കാഴ്ചയില്‍ നിന്നും വിവാഹ ശേഷം ആദ്യമായി സിനിമാ മേഖലയിലേയ്ക്ക് എത്തപ്പെട്ട താരമെന്ന് ഒരു പക്ഷേ ആശാ ശരത്തിനെ വിശേഷിപ്പിക്കാം.
അദ്ദേഹം പെണ്ണു കാണാന്‍ വന്നപ്പോള്‍ ഒരാഴ്ചയോളം ഞങ്ങളുടെ വീട്ടില്‍ താമസിച്ചു എന്നാണ് തന്റെ വിവാഹത്തെ കുറിച്ച് നടി ആശാ ശരത് പറയുന്നത്. എന്തായാലും അത് ഒരു ടെർണിങ് പോയിന്റ് ആയിരുന്നു. മനസ്സിൽ കോറിയിട്ട അഭിനയം എന്ന മോഹം പൊടി തട്ടി എടുക്കാൻ വിവാഹത്തിലൂടെ കഴിഞ്ഞു.
മികച്ച നര്‍ത്തകിയായി വരാണസിയില്‍ വച്ച് ഇന്ത്യാ തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷം വിവാഹം കഴിച്ച് ദുബായിലെത്തുകയും പിന്നീട് റേഡിയോ, ടെലിവിഷന്‍ എന്നീ മാധ്യമങ്ങളിലൂടെ സിനിമയിലെത്തുകയും ചെയ്തു. ഇനി ആശയുടെ കുടുംബ ജീവിതത്തിലേയ്ക്ക്… ദുബായില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരത്തിനെയാണ് ആശ വിവാഹം ചെയ്തിരിക്കുന്നത്. മൂത്ത സഹോദരനായ വേണു ഗോപാലിന്റെ സുഹൃത്തായിരുന്നു ശരത്ത്.
ശരത്തിന്റെ മാതാ പിതാക്കള്‍ നാസിക്കില്‍ സ്ഥിര താമസക്കാരാണ്. അമ്മ മാനന്തവാടിക്കാരിയും അച്ഛന്‍ കണ്ണൂര്‍ കാരനും. ശരത്ത് മസ്‌കറ്റില്‍ ജോലി ചെയ്യുമ്പോഴാണ് വിവാഹം നടന്നത്. ഇവര്‍ക്ക് രണ്ട് കുട്ടികളാണ്. ഉത്തരയും കീര്‍ത്തനയും. കുടുംബത്തോടൊപ്പം ദുബായിലാണ് ആശയുടെ സ്ഥിര താമസം. പ്രീഡിഗ്രി പഠിക്കുന്ന സമയത്ത് കമലദളം എന്ന നൃത്തം കേന്ദ്രീകരിച്ച് നിര്‍മ്മിച്ച സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണം ഉണ്ടായിരുന്നു, എന്നാല്‍ അച്ഛനും അമ്മയും അനുവദിക്കാത്തതിനാല്‍ അന്ന് സിനിമയിലെത്തിയില്ല.
പിന്നീട് ദൂരദര്‍ശനില്‍ പരമ്പരകളില്‍ അഭിനയിച്ചു തുടങ്ങി. വിവാഹ ശേഷമാണ് ആശ സജീവമായി തുടങ്ങിയത്. സക്കറിയയുടേ ഗര്‍ഭിണികള്‍ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ പ്രവേശിക്കുന്നത്. നിഴലും നിലാവും പറയുന്നത് എന്ന ടെലിഫിലിം ആണ് ആദ്യം ചെയ്തത്. ഈ ടെലിഫിലിമിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആശ നേടി.
ഇതിനു ശേഷം കുങ്കുമപ്പൂവ് എന്ന പരമ്പരയില്‍ ജയന്തി എന്ന പോലീസ് ഓഫീസറുടെ വേഷം ചെയ്ത് ശ്രദ്ധേയയായി. നൃത്തത്തെ ജീവനു തുല്ല്യം സ്‌നേഹിക്കുന്ന ആശാ ശരത്ത് ഇപ്പോഴിതാ സാധാരണക്കാരിലേക്ക് കലാ പഠനം ഓണ്‍ലൈനായി എത്തിക്കാന്‍ ആപ്പുമായി എത്തിയിരിക്കുകയാണ്. മാസം 80 രൂപ ചെലവില്‍ കലാപഠനം നടത്താവുന്ന വിധത്തിലാണ് ആപ്പ്.