ഇന്ന് കേരളത്തിലെ ഒട്ടുമിക്ക വീട്ടമ്മമാരുടെയും ഇഷ്ടം നേടിയെടുത്ത സീരിയൽ കഥാപാത്രം ഏതാണെന്ന് ചോദിച്ചാൽ അതിന് കുടുംബ വിളക്കിലെ സുമിത്ര എന്നായിരിക്കും ഉത്തരം. ഭർത്താവിനും മക്കൾക്കും വേണ്ടി ജീവിക്കുന്ന പാവപ്പെട്ട വീട്ടമ്മയാണ് പരമ്പരയിൽ മീരാ വാസുദേവ് സുമിത്രയെ അവതരിപ്പിക്കുന്നത്.
കുടുംബ വിളക്കിന് മുമ്പ് ലേഖ എന്ന വീട്ടമ്മയുടെ കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടുവാൻ മീരയ്ക്ക് സാധിച്ചിരുന്നു. മോഹൻലാലിൻറെ നായികയായി തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരം വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ആദ്യ സിനിമയ്ക്ക് ശേഷം നിരവധി ഭാഷകളിൽ അഭിനയിച്ച് വീണ്ടും തിരിച്ചെത്തി മലയാളത്തിൽ സജീവമായിരിക്കുകയാണ് താരം. തന്മാത്ര എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ തനിക്ക് ഒരു ഇടം നേടി തന്നതാണെന്നും ഇനി അത്തരത്തിൽ ഒരു കഥാപാത്രം കിട്ടാൻ സാധ്യതയില്ലെന്ന് താരം മുൻപ് വ്യക്തമാക്കുകയുണ്ടായി.
ഒരു പടമായിരിക്കും അങ്ങനെ ലഭിക്കുക. അത് നമ്മളെ താരമാക്കും. വീണ്ടും അതുപോലൊരു കഥാപാത്രമായി വരണമെന്ന് എല്ലാവരും പറയുമെങ്കിലും എനിക്ക് അങ്ങനെ വേണ്ട. കുറെ വേറിട്ട കഥാപാത്രമാണ് ആവശ്യമുള്ളത്. നെഗറ്റീവ് അമ്മയുടെ വേഷം ഞാനിപ്പോൾ ചെയ്തു കഴിഞ്ഞു.
അങ്ങനെ നെഗറ്റീവ് കഥാപാത്രം പൂർത്തിയാക്കി. ഇനി എനിക്ക് ആക്ഷൻ സിനിമകൾ ചെയ്യാനാണ് ഇഷ്ടം. ഞാൻ കിക് ബോക്സിങ് പഠിച്ചതാണ്. എന്നെക്കൊണ്ട് ആക്ഷൻ സിനിമകൾ ചെയ്യാൻ സാധിക്കും എന്നത് ഉറപ്പാണ്. തമിഴിൽ ഒരു പോലീസ് കഥാപാത്രം ചെയ്തിട്ടുണ്ട്.
മലയാളത്തിൽ ചെയ്യുമ്പോഴാണ് വ്യക്തിപരമായി ഒരു വിജയമായി അത് തോന്നുന്നതെന്നും താരം വ്യക്തമാക്കുകയുണ്ടായി. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, മറാത്തി എന്നിങ്ങനെ നിരവധി ഭാഷകളിൽ ഇതിനോടകം അഭിനയിച്ച് തന്റെ സാന്നിധ്യവും കഴിവും തെളിയിച്ച ആൾ കൂടിയാണ് താരം.
പല ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിൽ അഭിനയിക്കുന്നതാണ് തനിക്ക് ഏറെ ഇഷ്ടമെന്നും മലയാളത്തിനോട് ഒരു പ്രത്യേക സ്നേഹമുണ്ടെന്ന് താരം മുൻപ് വ്യക്തമാക്കുകയുണ്ടായി. അഭിനയത്തിന് പ്രാധാന്യമുള്ള റോളുകൾ കിട്ടുകയാണെങ്കിൽ അത് മലയാളത്തിൽ തന്നെ വേണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്ന് താരം വ്യക്തമാക്കുന്നു.
റൂൾ പ്യാർ ക സൂപ്പർ ഹിറ്റ് ഫോർമുല എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ മിലിന്ത് സോമന് ഒപ്പമുള്ള ലിപ് ലോക് രംഗങ്ങൾ താരത്തിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈ സിനിമയിൽ അഭിനയിച്ചപ്പോൾ അദ്ദേഹത്തിന്റെ ആരാധികമാർ തന്നെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു എന്ന് താരം വ്യക്തമാക്കുകയുണ്ടായി.
23 ഡിഗ്രി തണുപ്പിലായിരുന്നു ആ ലിപ് ലോക് രംഗത്തിന്റെ ചിത്രീകരണം നടന്നത്. ആ സമയത്ത് തന്റെ ചുണ്ടുകൾ മരവിച്ച നിലയിലായിരുന്നു എന്നും താൻ പരിഭ്രാന്തയാകുന്നത് കണ്ട് മിലിന്ത് കാര്യം തിരക്കി എന്നും വിവരമറിഞ്ഞ ഉടൻതന്നെ അദ്ദേഹം ഒരു ചൂട് കോഫി തന്നു എന്നും അത് കുടിച്ച ശേഷമാണ് ആ രംഗം ചിത്രീകരിക്കാൻ ആയതെന്നുമാണ് മീര മുൻപ് വ്യക്തമാക്കിയത്.