in

രണ്ട് സ്ത്രീകളുടെ ജീവിതത്തിലും കാവ്യ കളിച്ചു; മഞ്ജുവിനേക്കാൾ ദിലീപിന്റെ കൂടെ ജീവിച്ചത് കാവ്യയാണ്; ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നു

സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്ക് പകര്‍ത്തി ഒന്നായവരാണ് ദിലീപും കാവ്യ മാധവനും. ഇവര്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വളരെ മുന്‍പേ പ്രചരിച്ചിരുന്നു. എന്റെ പേരില്‍ ബലിയാടാക്കപ്പെട്ട കാവ്യയെ തന്നെ വിവാഹം ചെയ്യുന്നു എന്നായിരുന്നു ദിലീപ് പറഞ്ഞത്. ദിലീപിനേയും കാവ്യ മാധവനേയും കുറിച്ചുള്ള ഭാഗ്യലക്ഷ്മിയുടെ പ്രതികരണം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

റിപ്പോര്‍ട്ടര്‍ ചാനലിലെ എഡിറ്റേഴ്‌സ് അവറിലായിരുന്നു അവര്‍ പ്രതികരിച്ചത്. മുഹൂര്‍ത്തത്തിന് തൊട്ടുമുന്‍പായാണ് ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്യുന്ന വിവരം പരസ്യമാക്കിയത്. പ്രിയപ്പെട്ടവരല്ലാതെ മറ്റാരും ഈ വിവരം അറിഞ്ഞിരുന്നില്ല. മകളാണ് വീണ്ടുമൊരു വിവാഹത്തിനായി തന്നെ നിര്‍ബന്ധിച്ചതെന്നും അവള്‍ക്കും അറിയാവുന്ന ആളെത്തന്നെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു.

ആഗ്രഹിച്ച കാര്യമാണെന്ന് ആരാധകര്‍ പറഞ്ഞപ്പോള്‍ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഒരു വിഭാഗം ഉയര്‍ത്തിയത്. മഞ്ജുവിനൊപ്പം ജീവിച്ചതിനെക്കാള്‍ കൂടുതല്‍ ദിലീപ് ജീവിച്ചത് കാവ്യയ്‌ക്കൊപ്പമാണെന്നാണ് എനിക്ക് തോന്നുന്നത്. കാരണം അദ്ദേഹത്തെ മനസിലാക്കാന്‍ മഞ്ജുവിനോ മഞ്ജുവിനോ മനസിലാക്കാന്‍ ഇദ്ദേഹത്തിനോ സാധിച്ചിട്ടുണ്ടാവില്ല. വിവാഹത്തോടെ ദിലീപിന്റെയും കാവ്യയുടേയും ഇമേജിന് പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് മാറ്റാനായി രണ്ടാള്‍ക്കും ഒന്നിച്ച് നിന്ന് കളിച്ചേ പറ്റൂയെന്നുമായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാവ്യ മാധവനെ ചോദ്യം ചെയ്തിരുന്നു. കേസിലെ സാക്ഷിയായതിനാല്‍ വീട്ടിലെത്തി ചോദ്യം ചെയ്താല്‍ മതിയെന്നായിരുന്നു താരം അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടത്. ആലുവയിലെ വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലില്‍ എനിക്ക് അറിയില്ലെന്ന് പറഞ്ഞ് ആരോപണങ്ങളെല്ലാം കാവ്യ നിഷേധിച്ചിരുന്നു.

Kavya Madhavan photos

കാവ്യ മാധവന് എല്ലാ സംഭവങ്ങളെക്കുറിച്ചും അറിയാം. എല്ലാത്തിന്റെയും തുടക്കം അവിടെ നിന്നാണ്. കാവ്യയും ദിലീപും തമ്മിലുള്ള ബന്ധവും പിന്നീടങ്ങോട്ടുള്ള പറച്ചിലുകളുമാണ് ഇങ്ങനെയൊരു സംഭവത്തിന് കാരണമായത്. പള്‍സര്‍ സുനി ലക്ഷ്യയിലേക്ക് പോയതും കിട്ടിയോ എന്ന തരത്തില്‍ കാവ്യ ചോദിക്കുന്നതിന്റെ വോയ്‌സ് ക്ലിപും പുറത്തുവന്നതാണ്. ‘കാവ്യമാധവന്‍ സ്മാര്‍ട്ട് എന്നല്ല പറയേണ്ടത്. വക്രബുദ്ധിയുള്ള സ്മാര്‍ട്ടാണ് അവരുടേത്. ജീവിതത്തില്‍ ഒരു കാര്യം ആഗ്രഹിച്ചു. അത് നേടാന്‍ വേണ്ടി അങ്ങേയറ്റം പോയി എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്ത് അത് നേടി.

Kavya Madhavan photos

ഇതാണ് കാവ്യയുടെ സ്മാര്‍ട്ട്. ഒരു പെണ്ണ് തന്നെ ഒരു പെണ്ണിനെ നടുറോഡിലിട്ട് ഇങ്ങനെയൊക്കെ ചെയ്യാന്‍ കൂട്ടുനില്‍ക്കുമോ. ഒരിക്കലും അങ്ങനെ ചെയ്യരുത്. ഇതിന് ധൈര്യമെന്നത് എന്റെ നേട്ടമാണ് ഏറ്റവും വലുത് എന്നതാണ്. എന്റെ നേട്ടത്തിന് വേണ്ടി ഞാന്‍ അങ്ങേയറ്റം വരെ പോകുമെന്ന് പറയുന്ന ഒരുപാട് പേരുണ്ട്. ലക്ഷ്യത്തില്‍ എത്തണം. ആഗ്രഹിച്ചത് നേടണം. കാവ്യയ്ക്ക് അറിയാത്തതായി ഒന്നുമില്ല.” വക്രബുദ്ധിയുള്ള ആളാണ് കാവ്യയെന്നുമായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്.

Kavya Madhavan photos

Written by Editor 3

തെറ്റായ നോട്ടമോ സ്പർശനമോ വാക്കോ ഒരു പെൺകുട്ടി തിരിച്ചറിയാൻ പറ്റിയാൽ പെട്ടെന്ന് റിയാക്റ്റ് ചെയ്യണം; ആശ ശരത് പറയുന്നു

തടി ഉള്ളവരെ എന്താ സുന്ദരികൾ എന്ന് വിളിക്കാത്തത്… ആരോ അളന്നു വച്ച ഒരു വാർപ്പിനുളിലേക്ക് കേറി നിന്നാൽ മാത്രമേ സുന്ദരികൾ ആകൂ എന്നുണ്ടോ; ജുവൽ മേരി തുറന്നടിക്കുന്നു