നടീ നടന്മാരുടെയെല്ലാം ജവിതം ഇപ്പോള്‍ തുറന്ന പുസ്തകമാണ്. സോഷ്യല്‍ മീഡിയ സജീവമായിരിക്കുന്ന ഇക്കാലത്ത് ഒളിയും മറയും ഒന്നും ഇല്ല. അവിടെ ഓരോ വാക്കുകളും സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ പണി പാളുക തന്നെ ചെയ്യും.
ഇപ്പോഴിതാ അത്തരത്തില്‍ ഒരു നടിയുടെ വാക്കിനു പിന്നാലെ ഉണ്ടായ കോലാഹലങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ തന്നെ പുറത്തു വരുന്നത്. മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും ഒരുപോലെ തിളങ്ങി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറി നടിയാണ് ഡയാന ഹമീദ്. മിനിസ്‌ക്രീന്‍ അവതാരകയായി എത്തിയ ശേഷമാണ് നടി അഭിനയത്തിലേക്ക് എത്തുന്നത്.
സൂപ്പര്‍ താരവും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ നായകനാക്കി ഹിറ്റ് മേക്കര്‍ ജോഷി ഒരുക്കുന്ന പാപ്പന്‍ എന്ന ചിത്രത്തിലാണ് ഡയാന ഇപ്പോള്‍ അഭിനയിക്കുന്നത്. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക്കിലും സജീവമാണ് താരം. നടിയുടെ ഒരു അഭിമുഖത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. തന്റെ മദ്രസ പഠനത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. അഭിമുഖത്തില്‍ മദ്രസയെ കുറിച്ച് ചോദിച്ചപ്പോഴാണ് താരം തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.
മദ്രസയെ കുറിച്ച് പറയുമ്പോള്‍ ഇന്ന് ഉള്ള ആളുകള്‍ അതിനെ മറ്റൊരു തലത്തിലേക്ക് ആണ് കൊണ്ട് പോകുന്നത്. എന്നാല്‍ സത്യത്തില്‍ അത് അങ്ങനെ അല്ല. എന്റെ ജീവിതത്തിലെ മധുരമായ ഓര്‍മകളില്‍ ഏറെ കുറയും മദ്രസ പഠന കാലത്തിലേത് ആയിരുന്നു. മതപഠനം എന്നാല്‍ സത്യത്തില്‍ വേ ഓഫ് ലൈഫ് ആണ് എന്നാണ് തന്റെ വിശ്വാസം.
പഠിക്കുന്ന കാലങ്ങളില്‍ ഒക്കെ മദ്രസ എന്നാല്‍ അങ്ങനെ ആയിരുന്നു. ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. മദ്രസ എന്നാല്‍ വിദ്യാലയം എന്നേയുള്ളൂ. ബ്രിട്ടീഷ് വിദ്യാഭ്യാസം വരുന്നതിനു മുന്‍പ് മദ്രാസയാണ് വിദ്യാഭ്യാസം നല്‍കിയത്. രാജ രാം മോഹന്‍ റോയ് ഒക്കെ മദ്രാസയിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്.
മതത്തെ കൃത്യമായി പഠിക്കുവാന്‍ കഴിഞ്ഞാല്‍ ഒരു പ്രശ്‌നവുമില്ല. ഈ ചോദ്യം മനപ്പൂര്‍വ്വം ഒരു വിവാദത്തിനായ് എടുത്തിടുന്ന അവതാരകരും ചാനലുകളുമാണ് പ്രശ്‌നം. ഡയാനയെ പോലെ അഭിനയ ലോകത്തേയ്ക്ക് വന്നെത്തിയിരിക്കുന്ന ഒരു പുതുമുഖത്തോട് നിങ്ങള്‍ ഒരു സിനിമ അല്ലെങ്കില്‍ അവരുടെ സിനിമ സ്വപ്നങ്ങള്‍ സങ്കല്‍പ്പങ്ങള്‍ അതെപ്പറ്റി അറിയുന്നതിനാകും ഇങ്ങനൊരു ഇന്റര്‍വ്യൂ നടത്തുന്നത്.
അതിനിടയില്‍ ഈ ചോദ്യത്തിന്റെ പ്രസക്തി എന്താണെന്ന് പറയേണ്ടത് അവതാരകാനാണ്. മദ്രസ്സയെന്ന് കേള്‍ക്കുമ്പോള്‍ എന്തിനാ ചിലര്‍ക്ക് ചൊറിയുന്നത്. സത്യം മനസ്സിലാക്കാന്‍ ശ്രമിക്കുക അല്ലാതെ ആരേലും പറഞ്ഞത് കേട്ട് മുസ്ലിങ്ങളെയോ മദ്രസ്സയേയോ കുറ്റം പറയരുത് അവിടെ എന്താണ് പഠിപ്പിക്കുന്നത് യെന്ന് അറിയാന്‍ അവിടെ ഒരുദിവസം പോയി ഇരുന്നു ക്ലാസ് ഒന്ന് കേള്‍ക്ക് എന്നൊക്കെയാണ് കമന്റുകള്‍ വരുന്നത്.