in

എന്നെ എല്ലാവരും ജൂനിയർ കങ്കണ എന്ന് വിളിക്കുന്നു… അതിനുള്ള കാരണം വ്യക്തമാക്കി നടി ഗായത്രി സുരേഷ്

2014 ലെ മിസ് കേരള ആയിരുന്ന ഗായത്രി, കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച ജമ്നപ്യാരി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2016 സജിത്ത് ജഗദാനന്ദൻ സംവിധാനം ചെയ്ത ഒരേ മുഖം, ദീപു കരുണാകരൻ സംവിധാനം ചെയ്ത കരിങ്കുന്നം സിക്സസ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

2018 ൽ സഖാവ്, ഒരു മെക്സിക്കൻ അപാരത, വർണ്യത്തിലാശങ്ക എന്നീ ചിത്രങ്ങളിലും അഭിനയിച്ച താരം 2018 കല വിപ്ലവം പ്രണയം, നാം എന്നീ ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്യുകയുണ്ടായി. പലപ്പോഴും ട്രോളുകളിലും സമൂഹമാധ്യമങ്ങളിലും സജീവമായി നിറഞ്ഞു നിൽക്കുന്ന ഒരാൾ കൂടിയാണ് ഗായത്രി. വ്യക്തിപരമായ പല അഭിപ്രായങ്ങളും തുറന്നു പറയാൻ യാതൊരു മടിയും ഇല്ലാത്ത ആൾ കൂടിയാണ് ഗായത്രി.

ആദ്യ ചിത്രത്തിലെ കഥാപാത്രം വളരെ ശ്രദ്ധനേടിയിരുന്നു. നിറഞ്ഞ കൈയടിയോടെയാണ് തൃശൂർ ഭാഷയിൽ എത്തുന്ന ഓരോ സംഭാഷണവും ആളുകൾ ഏറ്റെടുക്കുന്നത്. ഇതിനോടകം നിരവധി തവണ സൈബർ മാധ്യമങ്ങളിലൂടെ പ്രണവ് മോഹൻലാലിനെ തനിക്ക് ഇഷ്ടമാണെന്ന് വ്യക്തമാക്കി ആൾ കൂടിയാണ് ഗായത്രി സുരേഷ്.

അതും ട്രോൾ രൂപത്തിൽ തന്നെയാണ് ശ്രദ്ധിക്കപ്പെട്ടത് എന്ന ചിത്രത്തെപ്പറ്റി അഭിപ്രായങ്ങളും പല തുറന്നു പറച്ചിലുകളും ആളുകൾ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. ഹൃദയം ചിത്രത്തിൽ നായികയായി എത്തിയത് കല്യാണി പ്രിയദർശൻ ആയിരുന്നു. കല്യാണി അവതരിപ്പിച്ച കഥാപാത്രം താൻ അവതരിപ്പിച്ചിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു എന്നാണ് ഗായത്രി വ്യക്തമാക്കിയത്.

പിന്നീട് താരം നടത്തിയ പ്രസ്താവനയാണ് എന്നെ കാണാൻ കങ്കണയെ പോലെയുണ്ടെന്ന് പലരും പറയാറുണ്ട് എന്നാണ് താരം ഇപ്പോൾ പറഞ്ഞിരിക്കുന്നത്.അതിന് കാരണവും താരം തന്നെ വ്യക്തമാക്കുന്നുണ്ട്. കങ്കണയെ പോലെ തന്നെ താൻ പല കാര്യങ്ങളിലും തുറന്ന നിലപാടുകൾ സ്വീകരിക്കുകയും അത് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും മറ്റുള്ളവരെ അറിയിക്കുകയും ചെയ്യുന്നത് കൊണ്ടാണ് തനിക്ക് ജൂനിയർ കങ്കണ എന്ന പേര് വീണത് എന്നാണ് താരം പറയുന്നത്.

അതേn സമയം തന്നെ കങ്കണയുടെ വേഷ വിധാനം പോലും തന്നെ പല സാഹചര്യങ്ങളിലും വളരെ വലിയ തോതിൽ സ്വാധീനിക്കാറുണ്ട് എന്നും ഗായത്രി വ്യക്തമാക്കുന്നുണ്ട്. താരം നടത്തിയ പരാമർശങ്ങൾ പലതും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചർച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ താരത്തിന്റെ ഈ വാക്കുകളും ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്.

നിലപാടുകൾ വ്യക്തമാക്കി അതിൻറെ പേരിൽ പലപ്പോഴും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വരെ ബ്ലോക്ക് ചെയ്യപ്പെട്ട അവസ്ഥ കങ്കണയ്ക്ക് ഉണ്ടായിട്ടുണ്ട്. ഏതുകാര്യത്തിലും സ്വന്തമായ നിലപാടും വ്യക്തിത്വവും സൂക്ഷിക്കുന്ന ഒരാൾ കൂടിയാണ് കങ്കണ. രാഷ്ട്രീയപരമായും സാമ്പത്തികപരമായും എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടുവാനും അതിലൊക്കെ തൻറെ വ്യക്തിപരമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനും താരം ശ്രെമിക്കാറുണ്ട്.

സിനിമാ മേഖലയിൽ നിന്ന് എന്നത് പോലെ എല്ലാ മേഖലയിലേക്കും സജീവമായി ഇടപെടുന്ന ഒരാൾ കൂടിയാണ് കങ്കണ റണാവത്. അതുകൊണ്ട് തന്നെ താരത്തെ പറ്റിയുള്ള ഗായത്രിയുടെ ഈ പ്രസ്താവനയും ഇപ്പോൾ സമൂഹമാധ്യമങ്ങൾ നിറഞ്ഞുകഴിഞ്ഞു.

Written by Editor 1

മദ്രസ പഠന കാലത്തേത് ആയിരുന്നു എന്റെ ജീവിതത്തിലെ മധുരമായ ഓർമകളിൽ ഏറെ കുറയും, മതപഠനം എന്നാൽ സത്യത്തിൽ വേ ഓഫ് ലൈഫ് ആണ്: ഡയാന ഹമീദ് തുറന്ന് പറയുന്നു

ഭയങ്കര ദേഷ്യം ഒക്കെ ഉള്ള ഒരു അഹങ്കാരി ആയിരുന്നു ഞാൻ, ജയറാം എങ്ങനെ ഇഷ്ടപ്പെട്ടു എന്ന് എനിക്കറിയില്ല; തുറന്നു പറഞ്ഞ് പാർവ്വതി