in

അശ്ലീല മാസികയിൽ എന്നെക്കുറിച്ചുള്ള വാർത്ത വന്നത് ഏറെ തളർത്തികളഞ്ഞു, പിന്നീട് ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോവേണ്ടി വന്നു; ജീവിതത്തിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടി ബീന ആന്റണി

സിനിമാ നടിയെങ്കിലും കാണുന്നവര്‍ക്ക് ഒരുപാട് നാളത്തെ പരിചയം തോന്നിപ്പിക്കുന്ന പെരുമാറ്റമുള്ള നടിയാണ് ബീനാ ആന്റണി. വര്‍ഷങ്ങളായി സീരിയലുകളില്‍ സജീവമാണ് താരം. ഭര്‍ത്താവ് മനോജ് നായരും ബീന ആന്റണിയെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് സ്വീകാര്യനാണ്.

എല്ലാ സെലിബ്രേറ്റികളെയും പോലെ ഇപ്പോള്‍ ഇവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനല്‍ ഉണ്ട്. അതുകൊണ്ടു തന്നെ വിശേഷങ്ങള്‍ എല്ലാം യൂട്യൂബ് ചാനലിലൂടെ ഇവര്‍ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ വേദനിപ്പിക്കുന്ന ഒരനുഭവമാണ് പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. അതും ഫ്‌ളവേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന ശ്രീകണ്ഠന്‍ നായര്‍ അവതാരകനായി എത്തുന്ന ഒരു കോടി എന്ന പരിപാടിയിലെത്തിയപ്പോള്‍…

ഈ തന്റെ ജീവിതത്തില്‍ സംഭവിച്ച ചില യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചാണ് ബീന ആന്റണി തുറന്നു പറഞ്ഞിരിക്കുന്നത്. സിനിമാ രംഗത്തുള്ളവര്‍ ഒരുപാട് ഗോസിപ്പുകള്‍ക്ക് ഇരയായേക്കാം. ചിലപ്പോഴൊക്കെ അപവാദങ്ങളും കേട്ടെന്നു വരാം. എന്നാണ, എന്റെ അത്രയും അപവാദങ്ങള്‍ കേട്ട ഒരു ആര്‍ട്ടിസ്റ്റ് വേറെ ഉണ്ടാകില്ല എന്ന് തറപ്പിച്ച് പറയുകയാണ് താരം.

എന്നെ കുറിച്ച് എഴുതിയ ഒരു അശ്ലീല മാസിക എന്റെ അമ്മയുടെ കണ്‍മുന്നില്‍ വച്ച് വിറ്റ് പോയിട്ടുണ്ട്. ഒരു കവര്‍ സ്റ്റോറിയായി ആണ് തന്നെക്കുറിച്ച് അശ്ലീല മാസികയില്‍ വന്നത്. നടിയൊക്കെ ആയി നാലുപേര്‍ അറിഞ്ഞു തുടങ്ങുന്ന കാലം. ഒരിക്കല്‍ ട്രെയിനിലെ എസി കമ്പാര്‍ട്ട്‌മെന്റില്‍ അമ്മയ്‌ക്കൊപ്പം യാത്രചെയ്യുകയായിരുന്നു. ട്രെയിനില്‍ മാസിക വില്‍ക്കുന്ന വ്യക്തി ബീനയുടെ മുന്നില്‍വച്ച് ബീനയെ കുറിച്ചുള്ള അശ്ലീല മാസിക വിറ്റു.

അതിനെക്കുറിച്ചാണ് താരം പരിപാടിയില്‍ പങ്കുവയ്ക്കുന്നത്. ആ സംഭവത്തില്‍ മാനസികമായി ഞാന്‍ തളര്‍ന്നു പോയെങ്കിലും ദൈവം എന്നെ തളര്‍ത്തിയില്ല. ഞാന്‍ അതില്‍ പ്രതികരിക്കാന്‍ പോയിട്ടുമില്ല. ആ സമയത്ത് തന്റെ കുടുംബത്തിനും മാനസികസംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. കോളേജില്‍ ഒരുപാട് പേര്‍ പരിഹസിക്കുകയും വിമര്‍ശിക്കുകയും ഒക്കെ ചെയ്തു. അന്ന് ബീന ആന്റണി എന്ന പേരില്‍ മറ്റൊരു നടി കൂടി ഉണ്ടായിരുന്നു. അവര്‍ ഒരിക്കല്‍ ഒരു ലുങ്കിയുടെ പരസ്യത്തില്‍ അഭിനയിച്ചു. ആ സമയത്ത് ബീനയും ലുങ്കിയും ബ്ലൗസും തോര്‍ത്തും ധരിച്ച് അന്ന അലൂമിനിയത്തിന് പരസ്യത്തില്‍ വേഷമിട്ടു.


ഇത് പ്രേക്ഷകരിലും ആശയക്കുഴപ്പമുണ്ടാക്കാന്‍ ഉള്ള കാരണമായി. ലുങ്കിയുടെ പരസ്യത്തില്‍ അഭിനയിച്ചത് താനാണെന്നും താന്‍ തന്നെയാണ് മറ്റേതോ കേസില്‍ പെട്ടെന്നുള്ളതെ അഭ്യൂഹങ്ങള്‍ പ്രചരിക്കുകയായിരുന്നു. മാസികയില്‍ എല്ലാം ഇത്തരം കഥകള്‍ നിറഞ്ഞുനിന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് തന്നെ കല്യാണം കഴിക്കേണ്ട എന്ന തരത്തില്‍ ഭര്‍ത്താവ് മനുവിനും കത്തുകള്‍ ലഭിച്ചിരുന്നു എന്നാണ് താരം പറയുന്നത്. എന്നാല്‍ കല്യാണം കഴിഞ്ഞതിനു ശേഷം അത്തരത്തിലുള്ള വിവാദങ്ങളൊന്നും തന്നെ വന്നിട്ടില്ല എന്നും നടി പറഞ്ഞിരുന്നു.

ഭര്‍ത്താവ് മനോജും ഇതിനെ കുറിച്ച് ഒരിക്കല്‍ സംസാരിച്ചിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പം മാത്രം പുറത്തിറങ്ങുന്ന ഒരു കുട്ടിയാണ് ബീന. നിറത്തില്‍ കുഞ്ചാക്കോ ബോബനും ശാലിനിയും തമ്മിലുള്ള ഒരു സൗഹൃദം പോലെ ആയിരുന്നു താനും ബീനയും തമ്മിലുള്ള സൗഹൃദം. അങ്ങനെയുള്ള ബീനയെ കുറിച്ചാണ് ഒരുപാട് മോശം കഥകള്‍ വന്നത്. അത് എനിക്ക് വല്ലാത്ത വേദന ഉണ്ടാക്കിയിട്ടുണ്ടെന്നും മനോജ് പറഞ്ഞു.

Written by Editor 2

മിശ്ര വിവാഹം എന്ന കാരണത്താൽ പ്രണയ വിവാഹത്തെ അമ്മ എതിർത്തു, എന്നാൽ പിന്നീട് ശ്രീവിദ്യയുടെ ജീവിതത്തിൽ സംഭവിച്ചത് സിനിമയെ വെല്ലുന്ന സംഭവവികാസങ്ങൾ, നടി ശ്രീവിദ്യയുടെ യാതാർത്ഥ ജീവിതം ഇങ്ങനെ

മദ്രസ പഠന കാലത്തേത് ആയിരുന്നു എന്റെ ജീവിതത്തിലെ മധുരമായ ഓർമകളിൽ ഏറെ കുറയും, മതപഠനം എന്നാൽ സത്യത്തിൽ വേ ഓഫ് ലൈഫ് ആണ്: ഡയാന ഹമീദ് തുറന്ന് പറയുന്നു