സോഷ്യൽമീഡിയയിലും ഗോസിപ് കോളങ്ങളിലും ഇടം നേടുന്ന താരമാണ് ഉർഫി ജാവേദ് . കഴിഞ്ഞ ദിവസമായിരുന്നു താരം ഏറ്റവും പുതിയ കാർ വാങ്ങിയത് .സോഷ്യൽ മീഡിയയിൽ ഈ സന്തോഷ വാർത്ത പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നഗരത്തിൽ പച്ച ബ്രേലെറ്റ് ടോപ്പിലും ഫങ്കി ബ്രൗൺ പാന്റിലും താരത്തെ ക്യാമറക്കണ്ണുകൾ പിന്തുടരുകയാണ് . പുതിയ കാർ വാങ്ങിയ സന്തോഷം താരം പ്രേക്ഷകരെ അറിയിച്ചു.
മാത്രമല്ല ഒരു പുതിയ കാർ വാങ്ങാനുള്ള ആവേശം തനിക്ക് ഇപ്പോൾ ഇല്ലെന്ന് എ ഉർഫി പറഞ്ഞു. അഭിമുഖത്തിനിടെ ഉർഫി ജാവേദിനോട് കശ്മീര ഷായുമായുള്ള സൗഹൃദത്തെക്കുറിച്ചും ചോദിച്ചു. താരത്തിൻറെ ഉത്തരവും വാർത്തകളിൽ ഇടം പിടിച്ചു. “സൗഹൃദമോ? എനിക്കവളെ അറിയില്ല.
എനിക്ക് സൗഹൃദമോ ശത്രുതയോ ഒന്നുമില്ല. അവളുമായി ഒന്നുമില്ല, എന്നായിരുന്നു ഒന്നു ചോദ്യത്തിനുള്ള മറുപടി. മാത്രമല്ല ഭാവിയിൽ കശ്മീര ഷായ്ക്ക് നേരെ സൗഹൃദത്തിന്റെ കൈ നീട്ടുമോ എന്ന ചോദ്യത്തിന് ഉർഫി പറഞ്ഞു, “ഇല്ല, ഒരിക്കലും, എനിക്ക് താൽപ്പര്യമില്ല.” എന്ന് തന്നെയാണ് വ്യക്തമാക്കിയത്.
സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിരവധി ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ട് താരം വാർത്തകളിൽ ഇടം പിടിക്കാറുണ്ട് ,ചില തുറന്നു പറച്ചിലുകളും അതുപോലെ തന്നെ നിലപാടുകളും താരം വ്യക്തമാക്കാനുണ്ട് ആരാധകരെ പോലെ തന്നെ താരത്തിന് വിമർശകരും ഒരുപാടുണ്ട്.