in

ബിഗ് ബോസിലെ സൂപ്പർ മോഡൽ നിമിഷയുടെ നൊമ്പരപ്പെടുത്തുന്ന ജീവിതം..!

മലയാള ടെലിവിഷൻ പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് നാലാം സീസൺ ആരംഭം കുറിച്ചിരിക്കുകയാണ്. പതിനേഴോളം മത്സരാർഥികളാണ് ഇത്തവണ ബിഗ് ബോസിൽ മത്സരിക്കാൻ എത്തിയിരിക്കുന്നത്. അക്കൂട്ടത്തിൽ മിസ് കേരള 2021 ഫൈനലിസ്റ്റും മോഡലുമായ മത്സരാർത്ഥിയാണ് നിമിഷ. ബിഗ് ബോസിൽ സഹ മത്സരാർത്ഥികളും ആയി ജീവിതസാഹചര്യങ്ങൾ പങ്കിടവേ, തൻറെ ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങൾ എല്ലാം നിമിഷം തുറന്നു പറഞ്ഞിട്ടുണ്ട്. മോഡലിംഗ് രംഗത്ത് സജീവമായ നിമിഷ മിസ് കേരള 2021ലെ ഫൈനലിസ്റ്റ് കൂടിയാണ്.

നിയമ ബിരുദ വിദ്യാർത്ഥിനിയാണ് നിമിഷ. പഠനത്തിനിടെ സമയം കണ്ടെത്തിയാണ് മോഡലിംഗ് രംഗത്ത് നിമിഷ പ്രവർത്തിക്കുന്നത്. കൂടാതെ നിമിഷ ഒരു ഫിറ്റ്നസ് ഫാഷൻ ഇൻഫ്ലുവൻസർ കൂടിയാണ്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നിമിഷ ബിഗ് ബോസ് വേദിയിലെത്തിയത്. കാരണം താൻ ജീവിതത്തിൽ നിരവധി പരിഹാസങ്ങൾ കേട്ടിട്ടുണ്ട് എന്നും, അതെല്ലാം അതിജീവിച്ചാണ് താൻ ജീവിതത്തെ മുന്നോട്ടുനയിക്കുന്നത് എന്നും നിമിഷ തന്നെ പറയുകയും ചെയ്തു. കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു സുഹൃത്ത് “ഞാൻ നിന്നോട് പോയി തൂങ്ങി ചാവാൻ പറഞ്ഞേനെ, പക്ഷേ നിൻറെ തടി അതിനു സമ്മതിക്കില്ലല്ലോ.” എന്ന് നിമിഷയൊട് പറയുകയുണ്ടായി. തൻറെ ശരീരത്തെ പരിഹസിച്ചുകൊണ്ട് പറഞ്ഞിടത്തു നിന്നാണ് താൻ ഫിറ്റ്നസ് നോക്കാൻ തുടങ്ങിയത്. കഠിന പരിശ്രമത്തിലൂടെ 27 കിലോഗ്രാം ഭാരം കുറച്ചു.

ഇരുപത്തിയാറുകാരിയായ നിമിഷ ജനിച്ചതും വളർന്നതും എല്ലാം ബാംഗ്ലൂരിലാണ്. അമ്മയും അച്ഛനും ഒരു സഹോദരനും അടങ്ങുന്നതാണ് നിമിഷയുടെ കുടുംബം. യാത്ര ചെയ്യുവാൻ ആണ് നിമിഷയ്ക്ക് ഏറെയും താല്പര്യം. ജീവിതത്തിലെ പോലെ വൈബ്രൻറ്റ് ആയി ബിഗ്ബോസ് വീട്ടിലും തുടരാൻ കഴിയട്ടെ എന്നാണ് മോഹൻലാൽ നിഷയ്ക്ക് ആശംസകൾ നൽകിയത്. അതേസമയം നിമിഷ തന്നെ തൻ്റെ ജീവിതത്തെക്കുറിച്ച് പറയുന്നുണ്ട്. താൻ ജനിച്ചത് തന്നെ വളരെ ഒരു നിരാശയിലായിരുന്നു എന്ന്. അച്ഛനും അമ്മയും ഒരു ആൺകുഞ്ഞിനെ ആണ് പ്രതീക്ഷിച്ചത്. അപ്പോഴായിരുന്നു നിമിഷയുടെ വരവ്. അന്നു മുതൽ തുടങ്ങിയ കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും അനിയൻറെ ജനനശേഷം കൂടുകയും ചെയ്തു.

എല്ലാ കാര്യത്തിലും തന്നെ തളർത്താൻ ആണ് മാതാപിതാക്കൾ ശ്രമിച്ചിരുന്നത്. ആ വാശിക്ക് ആയിരുന്നു നിമിഷ പഠിച്ചത്. അക്കാഡമിക് ഉണ്ട് എങ്കിൽ എല്ലാം ശരിയാകും എന്നായിരുന്നു നിമിഷ ചിന്തിച്ചിരുന്നത്. പക്ഷേ അതുകൊണ്ട് ഒന്നുമായില്ല. പിന്നീടാണ് മോഡലിങ്ങിൽ ശ്രദ്ധ കൊടുത്തത്. പക്ഷേ അതിലും ഒട്ടും പിന്തുണ ഉണ്ടായിരുന്നില്ല. മോഡലിങ്ങിനെ ചൊല്ലി ദിവസവും വീട്ടിൽ വഴക്കാണ്. ശാരീരികമായി മാത്രമല്ല വാക്കുകൾകൊണ്ടും മാനസികമായി നിമിഷയെ ഉപദ്രവിച്ചിട്ടുണ്ട്. മോഡലിങ്ങിൻ്റെ താൻ പലരുടെയും മുൻപിൽ തുണി അഴിക്കാറുണ്ട് എന്നുപോലും അച്ഛൻ പറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളെല്ലാം അച്ഛനെയും അമ്മയെയും അവർ നൽകുന്ന സ്നേഹത്തെയും പറ്റി പറയുമ്പോൾ ഞാൻ അസൂയ പെടാറുണ്ട് എന്നും നിമിഷ പറയുന്നു.

Written by admin

‘അവളെ അറിയില്ല, എനിക്ക് താൽപ്പര്യമില്ല’:കശ്മീര ഷായുമായി ചങ്ങാത്തം കൂടാൻ കഴിയില്ലെന്ന് ഉർഫി ജാവേദ്

എനിക്കൊരു കുഞ്ഞുണ്ടായാല്‍ ഞാന്‍ 6 മാസം അമ്മയ്ക്ക് കൊടുക്കും, എലീന പടിക്കല്‍