നടിയായും മോഡലായും ഇന്ത്യയൊട്ടാകെ ഏറെ ആരാധകരെ സൃഷ്ടിച്ചിട്ടുള്ള താരമാണ് ഉർഫി ജാവേദ്. 2016 ൽ ക്യാമറയ്ക്കു മുന്നിൽ അരങ്ങേറ്റം കുറിച്ച താരം ടെലിവിഷൻ മേഖലയിലാണ് കൂടുതലായി പ്രവർത്തിച്ചിട്ടുള്ളത്. ടെലിവിഷൻ പരമ്പരകളിൽ പലതിലും ശ്രദ്ധേയമായ വേഷങ്ങൾ അഭിനയിച്ചിട്ടുള്ള ഉള്ള ഈ താരം തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം തന്നെയാണ് പ്രകടിപ്പിച്ചിട്ടുള്ളത്.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ ഉർഫി, ഏതു കഥാപാത്രവും അതിൻറെ പൂർണ്ണതയിൽ തന്നെ തനിക്ക് അവതരിപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ചിട്ടുള്ള ഒരു നടിയാണ്. താൻ അഭിനയിക്കുന്ന ഓരോ പരമ്പരകളിലൂടെ യും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ താരത്തിന് ധാരാളം ആരാധകരെ ലഭിച്ചിട്ടുണ്ട്.
പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിക്കുന്നത് അതുകൊണ്ടുതന്നെ പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിന് ധാരാളമായി ലഭിക്കാറുണ്ട്. 2021 ബിഗ് ബോസ് മത്സരാർത്ഥി ആയി വന്നതിനുശേഷം താരത്തിന് കൂടുതൽ ജനകീയ പിന്തുണ ലഭിക്കാനും കഴിഞ്ഞു.
8 ദിവസം മാത്രമാണ് ബിഗ് ബോസ് ഹൗസിൽ പിടിച്ചുനിന്നത് എങ്കിലും ആ 8 ദിവസം കൊണ്ട് തന്നെ വലിയൊരു ആരാധകവൃന്ദത്തെ നേടിയെടുക്കാൻ ഉർഫിക്ക് കഴിഞ്ഞു.
അഭിനയ മേഖലയിൽ മിന്നി തിളങ്ങി നിൽക്കുകയാണ് എങ്കിലും മോഡലിംഗ് രംഗത്താണ് താരമിപ്പോൾ കൂടുതൽ സജീവമായി നില കൊള്ളുന്നത്. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് ഈ അഭിനേത്രി. ധാരാളം മോഡൽ ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കുന്ന ഉർഫിയുടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലാകുകയാണ്. കൂടുതൽ ഗ്ലാമറസ് വേഷങ്ങൾ പങ്കുവയ്ക്കുന്ന ഉർഫി, മികച്ച രീതിയിൽ തന്നെ ശരീരഭംഗി കാത്തു സൂക്ഷിക്കുന്നുണ്ട്.
നവമാധ്യമങ്ങളിൽ താരം വളരെ ആക്ടീവ് ആയതുകൊണ്ട് തന്നെ ഉർഫിയുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ വേഗം വൈറൽ ആകാറുണ്ട്. ഫോട്ടോകൾ മാത്രമല്ല താരത്തിന് പ്രസ്താവനകളും അഭിമുഖങ്ങളും എല്ലാം ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.
ഇപ്പോൾ താരത്തിന്റെ ഒരു വെളിപ്പെടുത്തലാണ് ചർച്ചയായി കൊണ്ടിരിക്കുന്നത്. കാസ്റ്റിക് ഡയറക്ടറായ ഉബൈദ് അഫ്രീദി ക്കെതിരെ ആണ് കടുത്ത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഉർഫി ജാവേദ് രംഗത്ത് വന്നിരിക്കുന്നത്. തനിക്കുണ്ടായ ഒരു മോശം അനുഭവവും, മറ്റൊരു സഹപ്രവർത്തക തന്നോട് വെളിപ്പെടുത്തിയ കാര്യവും തുറന്നു പറഞ്ഞാണ് ഉർഫി രംഗത്ത് എത്തിയിരിക്കുന്നത്.
അഭിനയിക്കാൻ അവസരം നൽകാമെന്ന് വ്യാജ വാഗ്ദാനം നൽകി പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന ആളാണ് കാസ്റ്റിംഗ് ഡയറക്ടറായ ഉബൈദ് അഫ്രീദി എന്നാണ് ഉർഫി പറയുന്നത്. ഇതിനെ സാധൂകരിക്കാനായി സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെയുള്ള തെളിവുകൾ അവർ നിരത്തുന്നു.
ഇതിനെതിരെ കാസ്റ്റിംഗ് ഡയറക്ടർ പറയുന്നത് അത് അവസാനനിമിഷം ഷൂട്ടിംഗ് നിന്ന് പിൻമാറുന്ന വ്യക്തിയാണ് ഉർഫി എന്നാണ്. അതുകൊണ്ടുതന്നെ മറ്റൊരാളെ അവസാനനിമിഷം തനിക്ക് കാസ്റ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.
ഈ വെളിപ്പെടുത്തലും വ്യാജമാണ് എന്നാണ് ഉർഫി വിശദീകരിക്കുന്നത്. തൻറെ സഹപ്രവർത്തകർക്കും കും സമാനമായ മോഡൽ താരങ്ങൾക്കു പലർക്കും അഫ്രിദിയിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറയുന്നത്.
കൂടെ കിടന്നാൽ അവസരം നൽകാം, അല്ലെങ്കിൽ നഗ്നയായി വീഡിയോ കോളിൽ വരണം എന്ന് പലരോടും ഇയാൾ പറഞ്ഞിട്ടുണ്ട് എന്നാണ് താരം പറയുന്നത്. എന്തായാലും സംഭവം ആരാധകർ ഏറ്റെടുത്തതോടെ വിവാദമായി മാറിയിട്ടുണ്ട്.