in

ആവശ്യം വരുമ്പോൾ കല്ലുപോലെ ഉറക്കുന്ന പെണ്ണ്’: നവ്യാനായരെ കുറിച്ച് സിതാര

മലയാളസിനിമയിൽ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം നവ്യാനായർ തിരിച്ചു വന്നിരിക്കുകയാണ്. വിക്കെപി സംവിധാനം ചെയ്ത ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്.

ചിത്രത്തിന് ശേഷം നിരവധി അഭിമുഖങ്ങളാണ് നവ്യ സോഷ്യൽ മീഡിയയിൽ നൽകിയത്. താരത്തിന് മികച്ച അഭിപ്രായങ്ങളാണ്  നൽകിക്കൊണ്ടിരിക്കുന്നത് ,ഇപ്പോഴിതാ മലയാളത്തിലെ പ്രിയപ്പെട്ട ഗായിക സിതാര കൃഷ്ണകുമാർ ചിത്രം കണ്ടശേഷം നവ്യയെ കുറിച്ച് എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയ ശ്രദ്ധേയമാകുന്നത്.അനായാസമായാണ് നിങ്ങൾ രാധാമണിയായത്!!! രാധാമണിയിൽ, ആവശ്യം വരുമ്പോൾ കല്ലുപോലെ ഉറക്കുന്ന, കാറ്റ് പോലെ പായുന്ന, കടലുപോലെ കരുതുന്ന, ആകാശം കടന്നും പറക്കുന്ന  എന്റെ അമ്മ ഉൾപ്പടെ കണ്ടുപരിചയിച്ച പല അമ്മമാരെയും കണ്ടു!!! രോമാഞ്ചം കൊള്ളിക്കാൻ കയ്യടിപ്പിക്കാൻ വിസില് വിളിക്കാൻ നായകൻ തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് കാണിച്ചുതന്നു എന്നാണ് സിതാര എഴുതിയത്

കുറിപ്പ്:

ഒരുത്തി..!!!!
നവ്യ… എത്ര അനായാസമായാണ് നിങ്ങൾ രാധാമണിയായത്!!! രാധാമണിയിൽ, ആവശ്യം വരുമ്പോൾ കല്ലുപോലെ ഉറക്കുന്ന, കാറ്റ് പോലെ പായുന്ന, കടലുപോലെ കരുതുന്ന, ആകാശം കടന്നും പറക്കുന്ന  എന്റെ അമ്മ ഉൾപ്പടെ കണ്ടുപരിചയിച്ച പല അമ്മമാരെയും കണ്ടു!!! രോമാഞ്ചം കൊള്ളിക്കാൻ കയ്യടിപ്പിക്കാൻ വിസില് വിളിക്കാൻ നായകൻ തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് കാണിച്ചുതന്നു VKP!!! എല്ലാം കൊണ്ടും അസ്സലായി, ശെരിക്കും മാസ്സായി!!!!

Written by admin

മതപരമായി ഞങ്ങള്‍ രണ്ട് വിശ്വാസക്കാരാണ്, അത് അങ്ങനെ തന്നെയാണ് ഇപ്പോഴും പോവുന്നത്, കുക്കുവും ഭാര്യ ദീപയും

37 ആഴ്ചയെത്തിയ ഗര്‍ഭിണി 35 ആഴ്ചയിലുള്ള ഗര്‍ഭിണിയെ കണ്ടപ്പോള്‍, പാര്‍വതിക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ആതിര മാധവ്