ആസിഫ് അലി നായകനായ കെട്ട്യോളാണ് എൻറെ മാലാഖ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർ ഇരുകൈയ്യും നേടിയ നടിയാണ് വീണ നന്ദകുമാർ ‘അതിനുശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായ നടിക്ക് നിരവധി ആരാധകരാണുള്ളത്. പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് മമ്മൂട്ടി നായകനായ ഭീഷ്മപർവ്വം ,ചിത്രത്തിന്പി ന്നാലെ നിരവധി അവസരങ്ങളാണ് ലഭിയ്ക്കുന്നത്. ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഇപ്പോഴിതാ നടി സൗന്ദര്യ സംരക്ഷണത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ്.
തലമുടി ബുദ്ധിമുട്ടായി ഒരിക്കലും തോന്നിയിട്ടില്ല എന്നും തനിക്ക്ഇഷ്ടം ഉള്ളതുകൊണ്ടാണ് മുടി വളർത്തുന്നത്. ഇഷ്ടമുള്ള കാര്യം ചെയ്യുമ്പോൾ ബുദ്ധിമുട്ട് ലൈവ്. ജോലിയുള്ളതിനാല്‍ കുട്ടികൾ ബാധ്യതയാണെന്ന് കരുതുന്ന അമ്മമാർ ഉണ്ടാകില്ല. അതുപോലെ, ഇഷ്ടത്തോടെ എന്ത് കാര്യം ചെയ്താലും അത് അടിപൊളിയായിരിക്കും എന്ന് പറയുന്നു,
സൗന്ദര്യസംരക്ഷണത്തിന് സ്ഥിരമായിഒരു രീതിയും പിന്തുടരാറില്ല.
ഒരുപാട് കോസ്മെറ്റിക്സ് വാങ്ങി കാശു കളയാറില്ല എന്നതാണ് സത്യം. മഞ്ഞൾ, ചന്ദനം, കടലമാവ് എന്നിവ ഉപയോഗിച്ചുള്ള പ്രകൃതിദത്തമായ രീതികളാണ് തനിക്ക് ഇഷ്ടം. ധാരാളം വെള്ളം കുടിക്കും. പച്ചക്കറികളും പഴങ്ങളും കഴിക്കാറുണ്ട്. പരമാവധി വീട്ടിലെ ഭക്ഷണം കഴിക്കാൻ ശ്രമിക്കാറുണ്ട്. അതല്ലാതെ ചർമസംരക്ഷണത്തിന് മറ്റു ടിപ്സ് ഒന്നും ഒന്നും പരീക്ഷിക്കാറില്ല എന്ന് താരം വ്യക്തമാക്കി. വസ്ത്ര ധാരണത്തെ പ്രധാന്യത്തെക്കുറിച്ച് താരം തന്നെ കാഴ്ചപ്പാട് എത്ര വ്യക്തമാക്കി. ബ്രാൻഡുകൾ നോക്കാറില്ല തനിക്ക് കംഫർട്ടബിളായ ഏതു വസ്ത്രം ധരിക്കാൻ ശ്രമിക്കാറുണ്ട് എന്ന താരം വ്യക്തമാക്കി. മോഡേൺ വസ്ത്രങ്ങളും നാടൻ വേഷങ്ങളും എല്ലായിപ്പോഴും ഇഷ്ടമാണ്, സന്ദർഭത്തിനനുസരിച്ച് വസ്ത്രങ്ങൾ ധരിക്കാൻ ആണ് തനിക്ക് ഏറെ ഇഷ്ടം എന്നാണ് നടി പറയുന്നത്.