in

ദ്രാവിഡ സുന്ദരിയെപോലെ നമിത പ്രമോദ് ; ഫോട്ടോഷൂട്ട്

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് നമിത പ്രമോദ്. സിനിമയിലും സോഷ്യൽ മീഡിയയിലും ഒരുപോലെ ശ്രദ്ധേയമായ നമിതയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്.  വനിതയ്ക്ക് നൽകിയ പ്രത്യേക ഫോട്ടോ ഷൂട്ട് ആണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ദ്രാവിഡ സ്റ്റൈലിലാണ് താരം സാരി അണിഞ്ഞിരിക്കുന്നത്. കുറഞ്ഞ സമയം കൊണ്ടാണ് വനിതയിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുത്തത്.

അടുത്തിടെയായിരുന്നു നടി ഹോട്ടൽ ബിസിനസിലേക്ക് ചുവടെടുത്തു വെച്ച കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.  കൊച്ചി പനമ്പിള്ളി നഗറിലാണ് നമിതയുടെ സമ്മർ ടൗണ്‍ എന്ന കഫേ ഓപ്പൺ സ്ഥിതിചെയ്യുന്നത്. അഭിനയത്തിലും ബിസിനസ് രംഗത്തും മാത്രമല്ല ഫാഷനിലും വളരെയധികം സെൻസുള്ള താരമാണ് നമിത എന്ന ആരാധകർ കമന്റുകളിലൂടെ അറിയിക്കാറുണ്ട്.

നമിതയുടെ സഹോദരി അകിത ലണ്ടനിൽ പഠിക്കുകയാണ്. അടുത്തിടെയായിരുന്നു നമിത സഹോദരിയുമൊത്ത് ലണ്ടനിൽ അവധി ആഘോഷിക്കാൻ പോയത്. ഇതിൻറെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. സഹോദരിയെ കാണാനെത്തിയ നമിത വെസ്റ്റേൺ ഡ്രെസ്സ് അണിഞ്ഞ് സ്റ്റൈലിഷായാണ്  ചിത്രങ്ങളിൽ വന്നത്. ‘ഓൾ എബൗട്ട് ലണ്ടൻ’ എന്നാണ് ചിത്രങ്ങൾക്കു നമിത നൽകിയ ക്യാപ്ഷൻ. ലണ്ടനിലെത്തിയ വാർത്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പങ്കുവെച്ചത്

Written by amrutha

13 വർഷമായുള്ള സൗഹൃദം;  ദുബായിലെ ബിസിനസുകാരനുമായി കീർത്തിക്ക് പ്രണയമോ?

സ്റ്റൈലിഷ് ഗ്ലാമറസ് ലുക്കിൽ നയൻതാര;  തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്ന് ആരാധകർ