in

മലയാളിത്തം തുളുമ്പുന്നു, സെറ്റിൽ സുന്ദരിയായി പ്രിയ നായിക സംയുക്ത വർമ്മ , ചിത്രങ്ങൾ കാണാം

മലയാളി സ്ത്രീകളെ സംബന്ധിച്ച് ഏറെ വിശേഷമായ ഒന്നാണ് കേരളസാരി. ആരെയും സുന്ദരിയാക്കുന്ന വേഷങ്ങളിലൊന്നെന്ന് കേരളസാരിയെ വിശേഷിപ്പിച്ചാലും അതിശയോക്തിയില്ല. വിശേഷാവസരങ്ങളിൽ കേരളസാരിയുടുക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഏറിയപങ്ക് സ്ത്രീകളും. കസവിന്റെ തിളക്കമാണ് നമ്മുടെ പല ആഘോഷങ്ങൾക്കും.

മലയാളത്തിന്റെ പ്രിയനടി സംയുക്ത വർമ്മ ഷെയർ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സെറ്റുടുത്ത് അതിസുന്ദരിയായി തിളങ്ങിയിരിക്കുന്ന സംയുക്തയുടെ പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. സൗത്ത് ലൂമിന്റെ ഡിസൈനിലുള്ള സെറ്റ് ആണ് സംയുക്ത ധരിച്ചിരിക്കുന്നത്. അവർ തന്നെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തൊരു ഐശ്വര്യമാണ്, മലയാളിത്തം തുളുമ്പുന്നു എന്നാണ് ആരാദകരും പറയുന്നത്.

സിനിമയിൽനിന്നു മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകർ സംയുക്തയ്ക്ക് ഉണ്ട്, താരത്തിന്റെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് വലിയ താൽപര്യമാണ്.

മലയാളികളുടെ​ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ‘മഴ’, ‘മേഘമൽഹാർ’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇഷ്ടം കവരാൻ ഇരുവർക്കും കഴിഞ്ഞു.

Written by admin

അന്ന് ആ മുറിയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി അയാൾ എന്നെ ഒരുപാട് കരയിപ്പിച്ചു

മകനുള്ള സ്നേഹ സമ്മാനം, 2.37 കോടി രൂപയുടെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി സ്വന്തമാക്കി ജയസൂര്യ