in

മഞ്ഞയണിഞ്ഞ് ഗ്ലാമറസ്സ് ലുക്കിലെത്തി ആരാധകരുടെ മനം കവര്‍ന്ന് സാനിയ ഇയ്യപ്പന്‍, പുത്തന്‍ ലുക്ക് വൈറല്‍

മലയാളികളുടെ പ്രിയങ്കരിയാണ് സാനിയ ഇയ്യപ്പന്‍. താരത്തിന്റെ മോഡേണ്‍ ലുക്കിലുള്ള ഫോട്ടോസ് ഇന്‍സ്റ്റഗ്രാമില്‍ വൈറലാവാറുണ്ട്. പുത്തന്‍ ഫോട്ടോകളും ഇന്‍സ്റ്റയില്‍ തരംഗം തീര്‍ക്കുകയാണ്. മഞ്ഞ നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് താരം എത്തിയിരിക്കുന്നത്. താരത്തിന്റെ ഡ്രസ്സിങ്ങ് സെന്‍സിന് ആരാധകര്‍ ഏറെയാണുള്ളത്. ഡ്രസ്സിങ്ങിന്റെ പേരില്‍ സൈബര്‍ ആക്രമണങ്ങള്‍ക്കും നടി ഇരയാവാറുണ്ട്. താരത്തിന്റെ പുത്തന്‍ ലുക്കും ആരാധകരേറ്റെടുത്ത് കഴിഞ്ഞു.

ബോള്‍ഡ് ആന്റ് ഗ്ലാമറസ്സ് ലുക്കിലാണ് താരം ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്. യുവ നടിമാരില്‍ ശ്രദ്ധേയയാണ് സാനിയ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് വെള്ളിത്തിരയിലേക്കെത്തുന്നത്. മികച്ച നര്‍ത്തകിയും മോഡലുമാണ് സാനിയ ഇയ്യപ്പന്‍.

ചെറപ്പത്തിലേ തന്നെ താരം വെള്ളിത്തിരയിലേക്കെത്തി. ബാല്യകാലസഖിയില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് മലയാള സിനിമയിലേക്ക് കടക്കുന്നത്. മമ്മൂട്ടിയും ഇഷതല്‍വാറുമായിരുന്നു സിനിമയിലെ ലീഡ് റോള്‍ അവതരിപ്പിച്ചത്. 2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇതോടെ സാനിയയെ മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തു. അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്.

Written by admin

അവിഹിതങ്ങൾ ഒരു വിഭാഗം പ്രേക്ഷകർ ഉള്ളതുപോലെ സ്ത്രീകളെ മോശമായി കാണിക്കുന്നത് ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഉണ്ട് എന്ന് സ്വാസിക.

ഗ്ലാമറസ് ലുക്കിൽ ഗായിക അഭയ ഹിരണ്മയി, ഗോപി സുന്ദർ പോയപ്പോൾ സ്റ്റൈലിഷ് ആയല്ലോ എന്ന് സോഷ്യൽ മീഡിയ