in ,

എന്നാണ് ഞങ്ങൾക്കൊരു ഒരു സദ്യ തരുന്നത് എന്ന് ചോദിക്കുന്നവർക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു- മീര നന്ദൻ

ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് മീര നന്ദൻ. റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാകാനായി എത്തി ഷോയുടെ അവതാരകയായി മാറിയ മീര നന്ദൻ പിന്നീട് മലയാള സിനിമയിലേക്ക് അരങ്ങേറുകയായിരുന്നു. ഒരു പിടി നല്ല സിനിമകൾക്ക് ശേഷം നടി മീര നന്ദൻ അവതാരകയായി സജിവമായി നിന്നു. തുടർന്ന് ദുബായിലേക്ക് പറന്ന താരം ഇപ്പോൾ അറിയപ്പെടുന്ന മലയാളം എഫ്എമ്മിലെ തിരക്കിട്ട ആർജെയാണ്.

തിരക്കിട്ട ദുബായ് ജീവിതത്തിലെ സുന്ദര മുഹൂർത്തങ്ങളൊക്കെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തൻ്റെ ലൈഫിലെ കളർഫുൾ നിമിഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. അതിനിടെ ദുബായിൽ വെച്ച് താരം നടത്താറുള്ള ഫോട്ടോഷൂട്ടുകളും ഗ്ലാമർ ചിത്രങ്ങളടങ്ങിയ ഫോട്ടോഷൂട്ടും മോഡലിങ് ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ, ഒരു ഓണചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. ഓണം സദ്യ കഴിക്കുന്നതാണ് ചിത്രം. അതിനു മീര നൽകിയിരിക്കുന്ന ക്യാപ്‌ഷനാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. “മീര എന്നാ ഞങ്ങൾക്കൊക്കെ ഒരു സദ്യ തരുന്നത് എന്ന് ചോദിക്കുന്നവർക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു” എന്നാണ് മീര കുറിച്ചിരിക്കുന്നത്.ആരാധകർക്ക് ഓണാശംസകൾ നൽകി ഓണസാരിയിൽ ഉള്ള ചിത്രങ്ങളും കൂട്ടുകാർക്കൊപ്പം ഓണം ആഘോഷിക്കുന്ന വീഡിയോയും മീര കഴിഞ്ഞ ദിവസങ്ങളിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

Written by admin

പുത്തൻ സന്തോഷ വാർത്ത അറിയിച്ചു പ്രിയ തരാം മുക്ത.. ആശംസകൾ അറിയിച്ചു ആരാധകർ… !!

lakshmi priya

ഞങ്ങൾ ചെയ്യാനുള്ളത് ചെയ്തു കഴിഞ്ഞു. ഇനി നിങ്ങളുടെ കയ്യിൽ ആണ് എല്ലാം-ലക്ഷ്മിപ്രിയ