in ,

ഹലോ 31: സുഹൃത്തുക്കൾക്കൊപ്പം ജന്മദിനം ആഘോഷമാക്കി മീര നന്ദൻ

31 ആം ജന്മദിനം ഗംഭീരമായി ആഘോഷിച് മലയാളത്തിലെ സ്വന്തം താരം മീരനന്ദൻ. സോഷ്യൽ മീഡിയയിലൂടെ ഹലോ 31 എന്ന വരികളോടെ ആണ് താരം പിറന്നാൾ ആഘോഷങ്ങൾ പ്രേക്ഷകരുമായി പങ്കുവച്ചത്. ഇതിനോടകം നിരവധി സെലിബ്രിറ്റികൾ ആയിരുന്നു താരത്തിന് പിറന്നാൾ ആശംസകളുമായി രംഗത്ത് എത്തിയത്. ദിലീപ് നായകനായ മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര ആദ്യമായി മലയാളത്തിൽ നായികയായി എത്തിയത്, പിന്നീട് ഒരുപാട് നല്ല ചിത്രങ്ങളിൽ മികവുറ്റ വേഷം ചെയ്യാൻ താരത്തിന് സാധിച്ചിരുന്നു.

സിനിമയിൽ തിളങ്ങി നില്ക്കുന്ന കാലത്താണ് താരം റേഡിയോ ജോക്കിയായി ജോലി ആരംഭിച്ചത്. ഇപ്പോൾ ദുബായിലാണ് താമസം, ദുബായിൽ ആണ് ജോലി ചെയ്യുന്നത് .ഇടക്ക് വല്ലപ്പോഴും നാട്ടിൽ എത്താറുള്ളൂ .നാട്ടിലെത്തുമ്പോൾ  താരം അഭിമുഖങ്ങളും നൽകാറുണ്ട്, ഈ അടുത്തിടെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. താൻ അഭിനയം ഉപേക്ഷിച്ചിട്ടില്ല എന്നും നല്ല കഥാപാത്രങ്ങൾ വന്നാൽ ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്.

മലയാളത്തിൽ മരയുടെ ഏറ്റവും അടുത്ത സുഹൃത്ത് ആൻ അഗസ്റ്റിനാണ്. ആനുമൊത്തുള്ള നിരവധി ചിത്രങ്ങൾ മീര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അഭിനേത്രി എന്നതിലുപരി താരം നല്ലൊരു ഗായിക കൂടിയാണ്. എന്തായാലും 31 ആം ജന്മദിനം ആഘോഷമാക്കി തന്നെയാണ് മീര നടത്തിയത്. ഏറ്റവും അടുത്ത സുഹൃത്തുക്കളോടൊപ്പം ആണ് താരത്തിനെ പിറന്നാൾ ആഘോഷം നടന്നത്.

Written by admin

സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത ഗോസിപ്പ് ആയിരുന്നു, സഹോദരിയെ പോലെ എന്നല്ല, എനിക്ക് അവള്‍ ഒരു കുഞ്ഞിനെ പോലെയാണ്

കുഞ്ഞിനെ ഏറ്റുവാങ്ങി അർജുൻ :  ആശംസകളുമായി ആരാധകർ