in

എന്നെ ജീവിതം പഠിപ്പിച്ച പാഠം അതാണ്, നമ്മൾ എപ്പോഴും ശരിയായത് ചെയ്യുക, അതാണ് ഞങ്ങൾ ചെയ്തത്, ബന്ധങ്ങൾക്ക് ഏറെ വിലകൊടുക്കുന്ന ഈ കൂട്ടുകാരനൊപ്പം ചേർന്നതിൽ ഒരുപാട് സന്തോഷിക്കുന്നു; കാവ്യാ തുറന്ന് പറയുന്നു

ചില സിനിമകള്‍ കാണുമ്പോള്‍ എങ്കിലും കാവ്യാ മാധവന്‍-ദിലീപ് വിവാഹം ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടില്ലാത്തവര്‍ ഉണ്ടാകില്ല. കാവ്യ തന്നെ ഇക്കാര്യം പറയുന്നുമുണ്ട്. അവരെ ഒന്നിച്ചു കാണുന്ന പലരും നേരിട്ടു തന്നെ ഇക്കാര്യം ചോദിച്ചിട്ടുണ്ടത്രേ. എന്നിരുന്നാലും ഇരുവരും വിവാഹിതരായെന്ന വാര്‍ത്ത ഏവരും ഞെട്ടലോടെയാണ് കേട്ടത്. വിവാഹം മൊത്തത്തില്‍ രഹസ്യമായിരുന്നു എന്നതു തന്നെ കാര്യം.

ഇപ്പോഴിതാ വിവാഹത്തിലേയ്ക്ക് എത്തിയതിനെ കുറിച്ചും പിന്നീടുണ്ടായ സംഭവങ്ങളെക്കുറിച്ചും പറഞ്ഞിരിക്കുകയാണ് കാവ്യ. ദിലീപേട്ടന്‍ എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു. അത്രയ്ക്കും അടുത്തൊരാളെ ഭര്‍ത്താവായി കിട്ടിയതില്‍ ഏറെ സന്തോഷമുണ്ട്. ഇരുവരും ഒന്നിച്ചുള്ള മീശമാധവൻ ഉൾപ്പെടെ കാണുമ്പോൾ ഇവർ ജീവിക്കുകയാണ് എന്നു പോലും തോന്നിയിട്ടുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ്‌ ആദ്യമായി നായികയായി വേഷമിട്ടത്.

അതും ദിലീപിനൊപ്പം എന്നത് നിമിത്തം. കാവ്യയുടെ വാക്കുകൾ ഇങ്ങനെ… ഒരു പക്ഷേ ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും കൂടുതൽ  ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ചവർ ആയിരുന്നു. കൊച്ചുകുട്ടികൾ മുതൽ മുത്തശ്ശിമാരും വരെ ഇതു നേരിട്ടും ചോദിച്ചിരുന്നു. അന്നൊക്കെ അത് കേൾക്കുമ്പോൾ വെറും തമാശയായിരുന്നു. അതുകൊണ്ടു തന്നെ ആ ചോദ്യങ്ങളിൽ നിന്നും ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറിയിരുന്നു.

ജീവിതത്തിലെ ഒരുപാട് പ്രതിസന്ധി ഘട്ടത്തിൽ കൂടിയാണ് ഇപ്പോൾ ഞങ്ങൾ പോകുന്നതു. എല്ലാം ഈശ്വര നിശ്ചയം ആണ് എന്നു വിശ്വസിക്കുകയാണ്. ഇനി എന്താകും കാര്യങ്ങൾ എന്നൊന്നും പറയാനാകില്ല. എല്ലാം ദൈവ തീരുമാനങ്ങൾ ആകട്ടെ. ജീവിതത്തിലെ തെറ്റും ശരിയും നമുക്ക് നിർണയിക്കാൻ കഴിയില്ല. നമ്മൾ എപ്പോഴും ശരിയായത് ചെയ്യുക. അതാണ് ഞങ്ങൾ ചെയ്തത് എന്നും കാവ്യ പറയുന്നു.

സിനിമ രംഗത്തെ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ദിലീപേട്ടൻ, നമ്മൾ എന്ത് കാര്യവും മനസ്സിൽ സൂക്ഷിക്കാൻ കൊടുത്താൽ അത് അവിടെ തന്നെ ഉണ്ടാകും. നടൻ എന്നതിനേക്കാൾ ആ വ്യക്തിയോട് ആയിരുന്നു എനിക്ക് ബഹുമാനം. എന്തായാലും ഇപ്പോൾ ബന്ധങ്ങൾക്ക് ഏറെ വിലകൊടുക്കുന്ന ആ  കൂട്ടുകാരനൊപ്പം ചേർന്നതിൽ ഒരുപാട് സന്തോഷിക്കുന്നുവെന്നും കാവ്യാ കൂട്ടിച്ചേർത്തു.

അതിലേറെ അത്ഭുതം ഇരു വീട്ടുകാരും ഞങ്ങളുടെ ജാതകങ്ങൾ തമ്മിൽ ഒത്ത്  നോക്കിയപ്പോൾ അതിൽ അസാധ്യ ചേർച്ചയും പൊരുത്തവും ഉണ്ടായിരുന്നു എന്നതാണു. അടുത്ത ബന്ധുക്കളെ പോലും വിവാഹത്തിന്റെ തലേനാൾ ആണ് വിവരം അറിയിക്കുന്നത്. ക്ഷണിച്ചവർ ആരും രഹസ്യം പുറത്തുപറഞ്ഞതുമില്ല. എന്തായാലും ഇരുവരും മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പം സന്തോഷത്തോടെ കഴിയുകയാണ്.

2009 ഫെബ്രുവരി 5-നു കാവ്യയും നാഷനൽ ബാങ്ക് ഓഫ് കുവൈറ്റിൽ സാങ്കേതിക ഉപദേഷ്ടാവായ നിഷാൽ ചന്ദ്രയും തമ്മിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം 2011 മേയ് മാസത്തിൽ ഈ വിവാഹബന്ധം വേർപെടുത്തിയിരുന്നു. ശേഷം 2016 നവംമ്പർ 25ന് മലയാള സിനിമാ നടനായ ദിലീപിനെ വിവാഹം ചെയ്തത്.