in

മീനാക്ഷി എവിടെ? കമൻറ് ബോക്സ് ഓഫ് ചെയ്ത് ചിത്രങ്ങളുമായി കാവ്യ മാധവൻ

Kavya shared happy moments while holding Mahalakshmi. Happy Diwali to all!

മലയാളത്തിന്റെ പ്രിയപ്പെട്ട താരം കാവ്യ മാധവൻ ഈ അടുത്തകാലത്തായിരുന്നു സമൂഹമാധ്യമത്തിൽ സജീവമായത്. ചിങ്ങമാസ നാളിലായിരുന്നു താരം ഇൻസ്റ്റാഗ്രാമിൽ പുതിയ അക്കൗണ്ട് തുടങ്ങി  ആരാധകർക്ക് സർപ്രൈസ് നൽകിയത്. പിന്നാലെ തന്നെ ലക്ഷ്യ എന്ന വസ്ത്ര വിപണന ബ്രാൻഡ് വിപുലീകരിക്കുകയാണ് എന്നും അറിയിച്ചു. പിന്നീട് കാവ്യ എത്തുന്ന പൊതുവേദികളിൽ ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം ലക്ഷ്യയുടെതായിരുന്നു. മാത്രമല്ല ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും കാവ്യ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാനും തുടങ്ങി.

ചുരുങ്ങിയ നാളുകൊണ്ട് ഒരു ലക്ഷത്തിലധികം ഫോളോവേഴ്സിനെ കാവ്യ സ്വന്തമാക്കി യെടുക്കുകയും ചെയ്തു. ഇപ്പോഴിതാ ദീപാവലി നാളെ കാവ്യം മഹാലക്ഷ്മിയും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്. മഹാലക്ഷ്മിയെ ചേർത്തുപിടിച്ചുകൊണ്ട് സന്തോഷ നിമിഷങ്ങളാണ് കാവ്യ പങ്കുവെച്ചത്. എല്ലാവർക്കും ദീപാവലിആശംസകൾ നേർന്നിട്ടുണ്ട്.

എന്നാൽ ഇത്തവണത്തെ ചിത്രത്തിൽ കമന്റ് ബോക്സ്‌ ഓപ്പൺഅല്ലാത്തത് എന്താണ് എന്ന് എല്ലാവരും ചോദിക്കുന്നത്. ചോദ്യങ്ങൾ അധികവും മീനാക്ഷിയെ കുറിച്ച് തന്നെയാണ്. പക്ഷേ കമന്റ് ബോക്സ് ഓഫ് ആക്കിയാണ് കാവ്യ ചിത്രം പങ്കിട്ടത്. സമൂഹമാധ്യമത്തിൽ മീനാക്ഷിയും വളരെ സജീവമാണ്. ദിലീപിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമായ ബാന്ദ്രയുടെ പ്രമോഷൻ ദിവസങ്ങളിൽ ദിലീപ് മക്കളെ കുറിച്ചും കാവ്യയെക്കുറിച്ചും മനസ്സുതുറന്നിരുന്നു. എല്ലാവരും ചെന്നൈയിലാണ് താമസിക്കുന്നത് എന്നും മക്കൾ ചെന്നൈയിലാണ് പഠിക്കുന്നത് വ്യക്തമാക്കിയിരുന്നു.

Written by amrutha

Kalyani Priyadarshan asks the media not to ask questions about Pranav Mohanlal.

ഈ ചോദ്യം കേട്ട് ബോറടിച്ച് തുടങ്ങി, പ്ലീസ് എന്നോട് ചോദിക്കരുത്, വേറെ ചോദ്യം ചോദിക്കൂ, പ്രണവിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി കല്യാണി പ്രിയദർശൻ

Anumol delivered a befitting reply on social media to those who came to criticize her frankness regarding marriage

ദുഷ് പേരു കേൾപ്പിക്കാതെ ജീവിക്കണമെങ്കിൽ കഴിവും പ്രാപ്തിയും വേണം: വിമർശകന്റെ വായടപ്പിച്ച് അനുമോൾ