in

എന്നോടുള്ള ഇഷ്ടം കുറഞ്ഞു, ഐശ്വര്യം പോയി എന്നൊക്കെ പലരും പറഞ്ഞു, എല്ലാവർക്കും എല്ലാം ഇഷ്ടപ്പെടണം എന്നില്ലല്ലോ; കാവ്യാ മാധവൻ പറയുന്നു

പല നടിമാരും ആദ്യം നമുക്ക് മുന്നിലേയ്ക്ക് എത്തിയ ലുക്കില്‍ നിന്നും മാറുമ്പോള്‍ പലര്‍ക്കും ഇഷ്ടപ്പെട്ടെന്നു വരില്ല. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് നടി കാവ്യാ മാധവന്റെ മാറ്റം. നീണ്ട ഇടതൂര്‍ന്ന മുടിയും വിടര്‍ന്ന കണ്ണുകളും നാടന്‍ ലുക്കും ഒക്കെയായിരുന്നു താരത്തിന്റെ അഴക്.

എന്നാല്‍, ഇപ്പോള്‍ ആ നാടന്‍ സൗന്ദര്യം നഷ്ടമായിരിക്കുന്നുവെന്നും തലമുടി മുറച്ചതോടെ താരത്തിന്റെ ഐശ്വര്യം പോയെന്നും പറയുന്നവരാണ് ഏറെയും. കാണുന്നവര്‍ക്ക് അങ്ങനെ തോന്നുന്നതില്‍ തെറ്റില്ല. കാരണം തനി നാടന്‍ സൗന്ദര്യം ആരാണ് ഇഷ്ടപ്പെടാത്തത്. അതിലും ഏറെ നീണ്ട തലമുടി ഇഷ്ടമില്ലാത്തവര്‍ ഇല്ല. എന്നാല്‍, പലര്‍ക്കും ആഗ്രഹം ഉണ്ടെങ്കിലും അത് കിട്ടാറുമില്ല എന്നതാണ് വാസ്തവം.

അങ്ങനെയിരിക്കെയാണ് തലമുടിയൊക്കെ വെട്ടിയെന്നു മാത്രമല്ല, അത് സ്ട്രയ്റ്റു കൂടി ചെയ്തുകൊണ്ടുള്ള താരത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നത്. മീശമാധവനിലെ രുഗ്മിണിയുടെ ഉള്ളുള്ള നീണ്ട തലമുടിയെ പ്രണയിച്ചവര്‍ക്കൊക്കെ ഈ കാഴ്ച ഒരു ആഘാതം തന്നെ ആയിരുന്നു. എന്നാല്‍, ഫാഷനു വേണ്ടിയല്ല താന്‍ മുടി മുറിച്ചതെന്നും അല്‍പ്പം മാറ്റം ആരാണ് ആഗ്രഹിക്കാത്തത് എന്നുമാണ് താരത്തിന്റെ മറു ചോദ്യം.

ചിലപ്പോഴൊക്കെ മുടി വെട്ടേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍, ഇനി അതൊന്നും ചിന്തിച്ചിട്ട് കാര്യമില്ലെന്നും നിലവിലെ മാറ്റത്തില്‍ താന്‍ തൃപ്തയാണെന്നും താരം പറയുന്നു. വാക്കുകൾ ഇങ്ങനെ, എന്നോടുള്ള ഇഷ്ടം കുറഞ്ഞു, ഐശ്വര്യം പോയി എന്നൊക്കെ പലരും പറഞ്ഞു, എല്ലാവർക്കും എല്ലാം ഇഷ്ടപ്പെടണം എന്നില്ലല്ലോ എന്നായിരുന്നു കാവ്യാ മാധവൻ പറഞ്ഞത്.

കാവ്യ ബാല താരമായാണ് സിനിമയില്‍ തുടക്കം കുറിച്ചത്. പൂക്കാലം വരവായി (1991), അഴകിയ രാവണന്‍ (1996) തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ് നായികയായി വേഷമിട്ടത്. അതും നിലവിലെ ഭര്‍ത്താവ് ദീലീപിനൊപ്പം എന്നത് നിമിത്തം. 2009 ഫെബ്രുവരി 5-നു കാവ്യയും നാഷനല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ സാങ്കേതിക ഉപദേഷ്ടാവായ നിഷാല്‍ചന്ദ്രയും തമ്മില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി.

എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2011 മേയ് മാസത്തില്‍ ഈ വിവാഹ ബന്ധം വേര്‍പെടുത്തി. തുടര്‍ന്ന് 2016 നവംമ്പര്‍ 25 നാണ് മലയാള സിനിമാ നടനായ ദിലീപിനെ വിവാഹം ചെയ്തത്. സിനിമയില്‍ കാണുമ്പോള്‍ പലരും ഇക്കാര്യം ആഗ്രഹിച്ചിട്ടുണ്ടെങ്കിലും പെട്ടെന്ന് കേട്ട ഈ വിവാഹ തീരുമാനം സിനിമയ്ക്ക് അകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായി മാറിയിരുന്നു.

എന്തായാലും ഇപ്പോള്‍ ഇരുവരും മീനാക്ഷിക്കും മഹാലക്ഷ്മിയ്ക്കും ഒപ്പം സന്തോഷത്തോടെ കഴിയുകയാണ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഉൾപ്പെടെ വിവാദങ്ങൾ ഇവരെ വിടാതെ പിന്തുടരുകയാണ്. അതുകൊണ്ടു തന്നെ പരസ്യ പ്രതികരണങ്ങൾക്ക് ഇരുവരും മുതിർന്നിട്ടില്ല മീനാക്ഷിയും പൊതു സദസ്സുകളിൽ നിന്നും പരമാവധി വിറ്റാണ് നിൽക്കുന്നത്.